UPDATES

ഓഫ് ബീറ്റ്

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ അദ്ഭുതകരമായ വീണ്ടെടുപ്പ്: ചിത്രങ്ങള്‍ കാണാം

ആസിഡ് ആക്രമണമുണ്ടായ സമയത്തേയും ഇപ്പോഴുമുള്ള രണ്ട് ഫോട്ടോകള്‍ രേഷം ഖാന്‍ പോസ്റ്റ് ചെയ്തു.

ആസിഡ് ആക്രമണത്തിന് ഇരയായി സ്വന്തം മുഖത്തിന്റെ രൂപവും പ്രകൃതവും നഷ്ടമായ നിരവധി പേരുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം സ്ത്രീകളാണ്. മുഖം പഴയത് പോലെ വീണ്ടെടുക്കാന്‍ കഴിയുന്നവരെ പൊതുവെ അങ്ങനെ കാണാറില്ല. എന്നാല്‍ ഏറെക്കുറെ അവിശ്വസനീയവും അദ്ഭുതകരവുമായ ഒരു വീണ്ടെടുപ്പാണ് രേഷം ഖാന്‍ എന്ന മോഡല്‍ സാധിച്ചിരിക്കുന്നത്. തന്റെ 21ാം പിറന്നാളിനാണ് രേഷം ഖാന്‍ ആസിഡ് ആക്രമണം നേരിട്ടത്. ലണ്ടനില്‍ വച്ചായിരുന്നു അത്.

രേഷമിനൊപ്പം കസിന്‍ ജമീല്‍ മുക്താറും ആക്രമണത്തിന് ഇരയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടപ്പോഴായിരുന്നു ആക്രമണം. മുഖത്തും തോളുകളിലും സാരമായി പരിക്കേറ്റു. ജമീല്‍ മുക്താര്‍ കോമയിലായിരുന്നു. സാധാരണ നിലയിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണമുണ്ടായ സമയത്തേയും ഇപ്പോഴുമുള്ള രണ്ട് ഫോട്ടോകള്‍ രേഷം ഖാന്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് രേഷമിന്റെ ഫോട്ടോകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍