UPDATES

ട്രെന്‍ഡിങ്ങ്

‘അഗസ്ത്യാര്‍കൂടം ബുദ്ധകേന്ദ്രം; അഗസ്ത്യമുനിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത് പറക്കും സ്വാമികള്‍; അതിന് 50 വര്‍ഷം പോലും പഴക്കമില്ല’

തിബറ്റും ശ്രീലങ്കയും വരെ ബന്ധപ്പെട്ടുകിടക്കുന്ന ആഗസ്ത്യാര്‍കൂടത്തിന്റെയും ബുദ്ധ തമിഴ് ബന്ധങ്ങളുടെയു ചരിത്രം വിശദമാക്കുന്നു വെള്ളനാട് രാമചന്ദ്രന്‍

അഗസ്ത്യാര്‍ കൂടത്തിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിന് കാരണങ്ങളായി ഇപ്പോള്‍ പറയുന്നത് പൂജയുടെയും വിശ്വാസങ്ങളുടെയുമൊക്കെ കാര്യങ്ങളാണ്. ഇവിടുത്തെ ഇപ്പോഴത്തെ രീതിയിലുള്ള വിഗ്രഹാരാധനയും അതിനോട് അനുബന്ധിച്ചുള്ള പൂജയുമൊക്കെ അടുത്ത കാലത്ത് തുടങ്ങിയതാണെന്നാണ് ചരിത്രകാരന്‍ വെള്ളനാട് രാമചന്ദ്രന്റെ അഭിപ്രായം. അഗസ്ത്യാര്‍കൂടം ബുദ്ധസങ്കേതമായിരുന്നുവെന്നും അവിടുത്തെ ആദിവാസികള്‍ക്ക് വിഗ്രഹാരാധന ഉള്‍പ്പടെയുള്ള ഇപ്പോഴത്തെ ആചാരങ്ങളില്ലെന്നും വെള്ളനാട് രാമചന്ദ്രന്‍ പറയുന്നു.

‘അഗസത്യാര്‍കൂടം എന്ന പേര് ഒന്‍പതാം/പത്താം നൂറ്റാണ്ടില്‍ ബ്രാഹ്മണ്യം ശക്തി പ്രാപിച്ചത്തോടെ എത്തുന്ന പേരാണ്. സംഘകാല പാട്ടുകളില്‍ ഒരിടത്തും അഗസ്ത്യാര്‍കൂടമെന്നോ അഗസ്ത്യാമലയെന്നോ പേര് ഇല്ല. ആ മലയെ പൊതിയില്‍മലയെന്നാണ് അതില്‍ വിശേഷിപ്പിച്ച് കാണുന്നത്. ‘ചിലപ്പതിക്കാരത്തിന്റെ രണ്ടാം ഭാഗമായ മണിമേഖല എന്ന കൃതിയില്‍ പൊതിയില്‍ മലയെക്കുറിച്ചും (അഗസത്യാര്‍കൂടം) അതിന്റെ അടിവാരത്തിലുണ്ടായിരുന്ന ബുദ്ധസന്യാസികളെക്കുറിച്ചും പറയുന്നുണ്ട്.

പത്താം നൂറ്റാണ്ടില്‍ ബുദ്ധമിത്രന്‍ എഴുതിയ വീരചോഴീയം എന്ന കൃതി അഗസ്ത്യാര്‍കൂടം എന്ന പേര് പരാമര്‍ശിക്കുന്നുണ്ട് അഗസ്ത്യാര്‍മലയില്‍ ഇരിക്കുന്ന ബോധിസത്യനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ആ കൃതി ആരംഭിക്കുന്നത്. ആ ഭാഗത്താണ് അഗസ്ത്യാര്‍കൂടം എന്ന പേര് ആദ്യമായി ചരിത്രത്തില്‍ പരാമര്‍ശിച്ച് എത്തുന്നത്. പൊതിയില്‍ മലയെ അഗസ്ത്യാറുമായി ബന്ധപ്പെടുത്തി വന്ന ഐതിഹ്യത്തില്‍ നിന്നാണ് ആഗസ്ത്യാര്‍കൂടം എന്ന പേര് രൂപപ്പെടുന്നത്.

 

ഇതിനുള്ളിലെവിടെയോ തപമാണഗസ്ത്യന്‍; അഗസ്ത്യകൂടം – ഫോട്ടോ ഫീച്ചര്‍


|ആഗസ്ത്യാര്‍കൂടത്തില്‍ ബിംബമുണ്ടായിരുന്നു, ആരാധനയുണ്ടായിരുന്നു എന്ന് പറഞ്ഞ് തര്‍ക്കമുയരുന്നുണ്ട് ഇപ്പോള്‍. കാണിക്കാരുടെ ഗോത്രസംസ്‌കൃതിയില്‍ ബിംബാരധനയില്ല. അവര്‍ക്കുള്ളത് തറയും (ആല്‍ത്തറ) ദൈവപ്പുരകളുമാണ് (തെക്കത്). അത്തരം തറകളും മറ്റും അവിടെ പലയിടത്തും ഉണ്ട്. ഇതില്‍ പ്രതിഷ്ഠകളില്ല. അഗസ്ത്യാര്‍കൂടത്തില്‍ വിഗ്രഹം എത്തിയത് നെയ്യാര്‍ ആശ്രമത്തിലെ ‘പറക്കും സ്വാമികള്‍’ എന്നറിയപ്പെടുന്ന വിഷ്ണുദേവാനന്ദ സരസ്വതി സ്വാമികള്‍ പ്രതിഷ്ഠിച്ച അഗസ്ത്യ മുനിയുടെ ശിലയോടു കൂടിയാണ്. അതിന് തന്നെ അര നൂറ്റാണ്ടില്‍ താഴെയുള്ള ചരിത്രമെയുള്ളൂ. വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം കാലക്രമേണേ അവിടെ പിന്‍കാലത്ത് ആരാധനയും പൂജയുമൊക്കെയുണ്ടാവുകയായിരുന്നു.

ശബരിമലയക്ക് പോകുന്നതുപോലയോ മറ്റ് ഏതെങ്കിലും മലയ്ക്ക് പോകുന്നത്‌പ്പോലയോ അല്ല മുമ്പ് അഗസ്ത്യാര്‍കൂടത്തിലേക്ക് പോകുന്നത്. അഗസ്ത്യാര്‍കൂടത്തില്‍ സാധാരണ പോകുന്നത് മകര മാസം പകുതിയോട് കൂടിയാണ്. അതിന് കാരണം ആ സമയങ്ങളില്‍ മുമ്പ് വൈദ്യന്മാര്‍ അവിടെ പോകുന്ന ഒരു പതിവുണ്ടായിരുന്നു എന്നതാണ്. ആയുര്‍വേദത്തില്‍ അപൂര്‍വ ഔഷധ കൂട്ടുകളില്‍ ഒന്നായ കന്മദം അവിടെ സുലഭമായി ലഭിക്കുമെന്നതുകൊണ്ടാണ് വൈദ്യന്മാര്‍ അഗസ്ത്യാര്‍കൂടത്തില്‍ എത്തുന്നത്. ഈ വൈദ്യന്മാര്‍ക്ക് വഴികാട്ടിയായി പൊയികൊണ്ടിരുന്നത് പ്രദേശവാസികളായ ആദിവാസി വിഭാഗകാരാണ്. ഇവിടെ ഒരു ആരാധന സമ്പ്രദായമോ തീര്‍ത്ഥാടന പാതയോ ഉണ്ടായിരുന്നതായി നിലവിലില്ല.’

തിബറ്റും ശ്രീലങ്കയും വരെ ബന്ധപ്പെട്ടുകിടക്കുന്ന ആഗസ്ത്യാര്‍കൂടത്തിന്റെയും ബുദ്ധ തമിഴ് ബന്ധങ്ങളുടെയു ചരിത്രം വിശദമാക്കുന്നു വെള്ളനാട് രാമചന്ദ്രന്‍.. വീഡിയോ കാണാം..

*ചിത്രങ്ങള്‍ – സിജീഷ് വി ബാലകൃഷ്ണന്‍

 

കോടമഞ്ഞില്‍ മറഞ്ഞ കൊടുമുടിയില്‍ അഗസ്ത്യനെ തേടി

 

 

വെള്ളനാട് രാമചന്ദ്രന്‍

വെള്ളനാട് രാമചന്ദ്രന്‍

എഴുത്തുകാരന്‍, ചരിത്ര ഗവേഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍