UPDATES

വിപണി/സാമ്പത്തികം

ചൂട് പിടിച്ച് എയര്‍ കണ്ടീഷന്‍ വിപണി

ആഡംബര വസ്തു എന്നതില്‍ നിന്നു മാറി സാധാരണക്കാരുടെ അവശ്യവസ്തുവായി മാറി എ സി

കാലം തെറ്റി ചൂടു കൂടുന്നതിനൊപ്പം, ചൂട് പിടിക്കുകയാണ് എയര്‍ കണ്ടീഷന്‍ വിപണിയും. ആഡംബര വസ്തു എന്ന തരത്തില്‍ ധനികരുടെ വീടിനെ മാത്രം തണുപ്പിച്ചിരുന്നിടത്ത് നിന്ന് സാധാരണക്കാരുടെയും ആവിശ്യമായി മാറിക്കഴിഞ്ഞു എ സി.

വേനല്‍ ചൂട് കനക്കുന്നതിനനുസരിച്ച് എയര്‍ കണ്ടീഷന്‍ വാങ്ങുന്നവരുടെ എണ്ണവും മേല്‍പ്പോട്ടാണ്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് വില്‍പ്പനയില്‍ കുതിച്ചു ചാട്ടമുണ്ടാകുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. ഈ സമയത്ത് പത്ത് മുതല്‍ ഇരുപത് ശതമാനം വിലക്കിഴിവാണ് പല കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവിനൊപ്പം വൈദ്യുതി കുറച്ച് ആവശ്യമുള്ള മോഡലുകളാണ് സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നത്.

ക്രീം, വെള്ള,സില്‍വര്‍, ഗോള്‍ഡന്‍, വൈന്‍ നിറങ്ങളില്‍ എയര്‍കണ്ടീഷനുകള്‍ ലഭ്യമാണ്. ചുവര് ഏത് നിറമായാലും ചേര്‍ന്ന് പോകുന്ന വെള്ളയ്ക്കാണ് ആരാധകര്‍ കൂടുതല്‍. വലിപ്പം കുറഞ്ഞ സ്‌ളീക്ക് ഡിസൈനാണ് ഭൂരിഭാഗവും വാങ്ങുന്നത്.

മുറിയുടെ വലിപ്പം അനുസരിച്ച് വേണം എ സിയുടെ കപ്പാസിറ്റി തീരുമാനിക്കാന്‍. ഇത് വൈദ്യുതിച്ചിലവ് കുറച്ച് പരമാവധി കാര്യക്ഷമത ഉറപ്പാക്കും. ഇന്‍വെര്‍ട്ടഡ് എക്വിപ്ഡായ സ്പ്‌ളിറ്റ് എ സികള്‍ വാങ്ങാം. കുറച്ച് വൈദ്യുതി ഉപയോഗിക്കുന്ന ഇത്തരം മോഡലുകളില്‍ വേരിയബിള്‍ കംപ്രസര്‍ ആണുള്ളത്. ഇത് ആവശ്യത്തിന് തണുപ്പായാല്‍ അതനുസരിച്ച് സ്വയം ക്രമീകരിക്കുകയും ചെയ്യും. 23,000 രൂപ മുതല്‍ ഇവയ്ക്ക് വിലയുണ്ട്.

ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റാര്‍ റേറ്റിങ്ങ് എ സി വാങ്ങുമ്പോള്‍ പരിഗണിക്കണം. ത്രീ സ്റ്റാറിന് മുകളിലുള്ളത് വാങ്ങാം. ഇത് വൈദ്യുതി ചിലവിനെ കുറയ്ക്കും. എത്ര സ്റ്റാര്‍ കൂടുന്നോ അത്രയും കുറവ് ഇലക്ട്രിസിറ്റി ബില്ലേ വരൂ. പുതിയ മോഡലുകള്‍ പലതും ഇത്തരത്തില്‍ ഊര്‍ജ്ജക്ഷമത ഉള്ളതാണ്. മാത്രമല്ല കംപ്രസറില്‍ കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ വാതകങ്ങളാണ് ഉപയോഗിക്കുന്നതും.

20,000 രൂപയെങ്കിലും എ സി വാങ്ങാനായി കരുതണം. കൂടുതല്‍ ഈട് നില്‍ക്കുന്ന കോപ്പര്‍ കണ്ടന്‍സര്‍ ചോദിച്ച് വാങ്ങാം. ഒരല്‍പം വില കൂടിയാലും നല്ല ഈടും സ്റ്റാര്‍ എണ്ണം കൂടുതലും ഉള്ളത് വാങ്ങിയാല്‍ ഊര്‍ജ്ജ ഉപയോഗം കുറച്ച് ആ നഷ്ടം നികത്താം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍