UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തെ ആദ്യത്തെ ആല്‍ബിനോ പാണ്ടയെ ചൈനയില്‍ കണ്ടെത്തി

ശരീരത്തില്‍ മെലാനിന്‍റെ അളവ് കുറയുന്ന അവസ്ഥയെയാണ് ആല്‍ബിനിസം എന്ന് പറയുന്നത്

ലോകത്തെ ആദ്യത്തെ ആല്‍ബിനോ പാണ്ടയെ ചൈനയിലെ മുളങ്കാടുകളില്‍നിന്നും കണ്ടെത്തി. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സീച്ചുവാനിലെ വോലോങ് ദേശീയോദ്യാനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് ക്യാമറയിലാണ്‌ രണ്ടു വയസ്സോളം പ്രായം തോന്നിക്കുന്ന പാണ്ടയുടെ ചിത്രം പതിഞ്ഞത്. ആദ്യമായാണ്‌ ഒരു ഫുള്‍ ആല്‍ബിനോ പാണ്ടയെ കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചൈനയില്‍ ആകെ രണ്ടായിരത്തോളം പാണ്ടകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജനിതക മാറ്റത്തിന്‍റെ ഫലമായാണ് പാണ്ടയുടെ നിറം മാറുന്നത്. ജനിതക മാറ്റം സംഭാവച്ചതിനാല്‍തന്നെ ആല്‍ബിനോ പാണ്ട യാതൊരുവിധ അവശതകളും അനുഭവിക്കുന്നില്ല എന്നാണ് അതിന്‍റെ ചലനങ്ങളില്‍ നിന്നും ഗവേഷകര്‍ മനസ്സിലാക്കുന്നത്. ശരീരത്തില്‍ മെലാനിന്‍റെ അളവ് കുറയുന്ന അവസ്ഥയെയാണ് ആല്‍ബിനിസം എന്ന് പറയുന്നത്.

വലിയ വെളുത്ത ശരീരവും ചുവന്ന കണ്ണുകളുമാണ് ആല്‍ബിനോ പാണ്ടയ്ക്കുള്ളത്. കൂടുതല്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ സ്ഥാപിച്ച് പാണ്ടയുടെ വളര്‍ച്ച പൂര്‍ണ്ണമയും നിരീക്ഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനിതകമാറ്റം സംഭവിച്ച ബ്രൌണ്‍ നിറത്തിലുള്ള പാണ്ടകളേയും നേരത്തെ ചൈനയിലെ ഷാൻക്സി പ്രവിശ്യയിലുള്ള ക്വിങ്ലിംഗ് പർവതനിരകളില്‍ നിന്നും കണ്ടെത്തിയിരുന്നു.

Read More: ശൌര്യം ചോര്‍ന്ന പടനായകന്റെ പലായനം; എന്താണ് രാഹുലിന്റെ ലക്ഷ്യം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍