UPDATES

ട്രെന്‍ഡിങ്ങ്

സഞ്ജയ് ഗാന്ധി പാടാന്‍ വിളിച്ചിട്ട് പോയില്ല: കിഷോറിന്റെ പാട്ടുകള്‍ ഓള്‍ ഇന്ത്യ റേഡിയോ വിലക്കി

സഞ്ജയ് ഗാന്ധിയുടെ കല്‍പ്പനയ്ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് കിഷോറിന് വിലക്കേര്‍പ്പെടുത്തിയത്.

കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ക്ക് അടിയന്തരാവസ്ഥ കാലത്ത് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലുമാണ് കിഷോര്‍കുമാറിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മകനും അധികാരം നിയന്ത്രിച്ചിരുന്ന വ്യക്തിയുമായ സഞ്ജയ് ഗാന്ധിയുടെ കല്‍പ്പനയ്ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് കിഷോറിന് വിലക്കേര്‍പ്പെടുത്തിയത്.

1976ല്‍ അടിയന്തരാവസ്ഥ ഒരു വര്‍ഷം പിന്നിട്ട സമയത്തായിരുന്നു അത്. ബോംബെയില്‍ നടക്കുന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പാടാന്‍ കിഷോര്‍ കുമാറിനോട് സഞ്ജയ് ഗാന്ധി ആവശ്യപ്പെട്ടു. കിഷോര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് അന്നത്തെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി വിസി ശുക്ലയുടെ നിര്‍ദ്ദേശ പ്രകാരം ഓള്‍ ഇന്ത്യ റേഡിയോയില്‍ കിഷോര്‍ കുമാറിന്റെ പാട്ടുകള്‍ക്കും പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. അടിയന്തരാവസ്ഥ പിന്‍വലിച്ച 1977 മാര്‍ച്ച് വരെ ഈ വിലക്ക് നീണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍