UPDATES

ട്രെന്‍ഡിങ്ങ്

അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ തുരുതുരെ കോണ്‍ഗ്രസ് നേതാക്കളെ ഫോളോ ചെയ്യുന്നതിന് പിന്നില്‍ എന്തെങ്കിലുമുണ്ടോ?

ഏറെക്കാലമായി ട്വിറ്ററില്‍ സജീവമായ അമിതാഭ് ബച്ചന്‍ ഇപ്പോളാണ് രാജ്യത്തെ പ്രധാന പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസിന്റെ നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്ത് തുടങ്ങുന്നത് എന്നത് ശ്രദ്ധേയം.

അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഒന്നിന് പിറകെ ഒന്നായി ഫോളോ ചെയ്ത് തുടങ്ങിയതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നു. ഇത് അത്ര സ്വാഭാവികമല്ലെന്ന് കരുതുന്നവരുണ്ട്. ബച്ചന്‍ വീണ്ടും കോണ്‍ഗ്രസിനോട് അടുക്കുന്നുവെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്. നെഹ്‌റു കുടുംബവുമായി മുന്‍പ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബച്ചന്‍ പിന്നീട് പാര്‍ട്ടിയുമായി അകലുകയായിരുന്നു. 1984 മുതല്‍ 89 വരെ കോണ്‍ഗ്രസിന്റെ ലോക്‌സഭ എംപിയായിരുന്നു രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന അമിതാഭ് ബച്ചന്‍.

ഏറെക്കാലമായി ട്വിറ്ററില്‍ സജീവമായ അമിതാഭ് ബച്ചന്‍ ഇപ്പോളാണ് രാജ്യത്തെ പ്രധാന പാര്‍ട്ടികളില്‍ ഒന്നായ കോണ്‍ഗ്രസിന്റെ നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്ത് തുടങ്ങുന്നത് എന്നത് ശ്രദ്ധേയം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഫോളോ ചെയ്യാന്‍ ആരംഭിച്ചതിന് പിന്നാലെ പി.ചിദംബരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സി.പി.ജോഷി എന്നിവരെയാണ് അമിതാഭ് ബച്ചന്‍ പിന്തുടരുന്നത്. കൂടാതെ അടുത്തിടെ മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം, രണ്‍ദീപ് സുജേര്‍വാല, പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് ഝാ തുടങ്ങിയവരെ മൈക്രോ-ബ്ലോഗിംഗ് സൈറ്റിലും ഫോളോ ചെയ്യാന്‍ തുടങ്ങി.

നിലവില്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലായ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. ബച്ചനെ 33.1 മില്യന്‍ ആളുകള്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം 1730 പേരെ മാത്രമാണ് പിന്തുടരുന്നത്. അദ്ദേഹത്തിന് പെട്ടെന്നുണ്ടായ ഈ ‘കോണ്‍ഗ്രസ് സ്‌നേഹം’ പ്രതിപക്ഷത്തെയും ചെറുപാര്‍ട്ടികളെയും അത്ഭുതത്തിലാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, അദ്ദേഹത്തിന്റെ മകള്‍ മിസ ഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി എന്നിവരെയും ബച്ചന്‍ ഇപ്പോള്‍ ഫോളോ ചെയ്യുന്നുണ്ട്.

ആര്‍ജെഡിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുള്ള, എന്‍സിപിയുടെ സുപ്രിയ സുളെ തുടങ്ങിയവരും അദ്ദേഹം ഫോളോ ചെയ്യുന്നവരില്‍ ഉള്‍പ്പെടുന്നു. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സഞ്ജയ് സിങ്, കുമാര്‍ വിശ്വാസ്, ആശിഷ് ഖേതന്‍ എന്നിവരാണ് അദ്ദേഹം ഫോളോ ചെയ്യുന്ന എഎപി നേതാക്കള്‍. നിതിന്‍ ഗഡ്കരിയും സുരേഷ് പ്രഭുവുമടക്കം ചില ബിജെപി നേതാക്കളെയും അദ്ദേഹം പിന്തുടരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍