UPDATES

ട്രെന്‍ഡിങ്ങ്

കള്ളം പൊളിഞ്ഞ് അര്‍ണബ്; കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയ; ഡിലീറ്റ് ചെയ്ത വീഡിയോയും തിരിച്ചെത്തി

കള്ളം പറഞ്ഞ അര്‍ണബ് രാജി വയ്ക്കുമോ, നേഷന്‍ വാണ്ട്സ് ടു നോ പ്രോഗ്രാമുമായി ഇന്ത്യടുഡേ; @arnabdidit ട്രോള്‍ വൈറല്‍

2002-ലെ ഗുജറാത്ത് കലാപ സമയത്ത് താന്‍ സഞ്ചരിച്ചിരുന്ന കാര്‍ തീവ്രഹിന്ദുത്വവാദികള്‍ ആക്രമിച്ചെന്ന അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദം രാജ്ദീപ് സര്‍ദേശായി പൊളിച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അര്‍ണബിനെ കളിയാക്കിക്കൊണ്ടുള്ള കൂട്ടായ ആക്രമണം. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന അര്‍ണബ് മുതല്‍ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ പിറക്കുന്ന സമയത്തു പോലും അര്‍ണബ് അവിടെയുണ്ടായിരുന്നു എന്നൊക്കെയാണ് #arnabdidit എന്ന ഹാഷ്ടാഗില്‍ ഇറങ്ങിയിരിക്കുന്ന ട്രോളുകള്‍.

അതിനിടെ, രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് പുറത്തു വന്നതിനു തൊട്ടു പിന്നാലെ അപ്രത്യക്ഷമായ അര്‍ണബ് പ്രസംഗിക്കുന്ന വീഡിയോ വീണ്ടും യൂട്യൂബില്‍ സ്ഥാനം പിടിച്ചു. അര്‍ണബിന്റെ പഴയ സ്ഥാപനവും ഇപ്പോള്‍ സംഘപരിവാര്‍ കൂടാരത്തില്‍ ഒന്നാമതെത്താന്‍ അര്‍ണബിന്റെ റിപ്പബ്ലിക് ടി.വിയോട് മത്സരിക്കുന്ന ടൈംസ് നൗവാണ് ഡിലീറ്റ് ചെയ്യപ്പെട്ട വീഡിയോ വീണ്ടും പുറത്തെത്തിച്ചതില്‍ മുന്നില്‍ നില്‍ക്കുന്നത്. വീഡിയോ കാണാന്‍ കഴിയാത്തവര്‍ക്കു വേണ്ടി എന്നു പറഞ്ഞുകൊണ്ടാണ് ടൈംസ് നൗവിന്റെ ഹെക്ടര്‍ കെന്നത്താണ് വീഡിയോ വീണ്ടും ട്വീറ്റ് ചെയ്തത്. ടൈംസ് നൗവിന്റെ ഇപ്പോഴത്തെ എഡിറ്റര്‍-ഇന്‍-ചീഫ് രാഹുല്‍ ശിവശങ്കര്‍ ഉടന്‍ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.

തന്റെ കള്ളങ്ങള്‍ വെളിച്ചത്തായ സ്ഥിതിക്ക് രാജി വച്ച് ജേര്‍ണലിസം ഉപേക്ഷിക്കുമോ എന്ന ചോദ്യവുമായി ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ കൂടിയായ രാജ്ദീപും രംഗത്തെത്തി. ‘നേഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് രാജി വയ്ക്കുമോ’ എന്ന പേരില്‍ ഇന്ന് 10 മണിക്ക് ഇന്ത്യാ ടുഡേ പ്രത്യേക പ്രോഗ്രാമും ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം അസം കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് അര്‍ണബ് ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗമാണ് വിവാദമായത്. ഗുജറാത്ത് കലാപം നടക്കുന്ന സമയത്ത് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വസതിയില്‍ നിന്ന് പുറത്തേക്കു വന്ന തങ്ങളുടെ അംബാസിഡര്‍ കാര്‍ ത്രിശൂലമേന്തിയ ജനക്കൂട്ടം ആക്രമിച്ചുവെന്നു തുടങ്ങുന്ന വികാരവിക്ഷുബ്ദമായ പ്രസംഗമായിരുന്നു അര്‍ണബിന്റേത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ കാണുന്നതിനെ കുറിച്ചായിരുന്നു പ്രസംഗത്തിലെ അദ്ദേഹത്തിന്റെ ആശങ്ക.

എന്നാല്‍ ഇന്നലെ ഈ പ്രസംഗത്തില്‍ അര്‍ണബ് ഗോസ്വാമി പറയുന്നത് തട്ടിപ്പാണെന്നും കാര്‍ തടഞ്ഞു എന്നത് നേരാണ് എന്നും എന്നാല്‍ അതില്‍ ഉണ്ടായിരുന്നത് താനും ക്യാമറാമാനും അടക്കമുള്ളവരായിരുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പിന്നാലെ ആ സമയത്ത് അഹമ്മദാബാദിലുണ്ടായിരുന്ന നിരവധി മാധ്യമ പ്രവര്‍ത്തകരും അര്‍ണബിന്റെ പ്രസംഗത്തിലെ കള്ളത്തരം വെളിവാക്കിക്കൊണ്ട് രംഗത്തെത്തി.

എന്നാല്‍ ഈ സമയത്ത് അര്‍ണബ് പ്രസംഗിക്കുന്ന വീഡിയോ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അതാണ് ഇന്ന് വീണ്ടും പൊങ്ങി വന്നത്.

Also Read: ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ തന്നെ തടഞ്ഞിരുന്നുവെന്ന് അര്‍ണബ്; ‘ഫേകു’ ആ പ്രദേശത്തേ ഉണ്ടായിരുന്നില്ലെന്ന് രാജ്ദീപ്

കൂടുതല്‍ പേര്‍ അര്‍ണബിനെതിരെ രൂക്ഷ പരിഹാസവും ട്രോളുകളുമായി രംഗത്തെത്തിയതോടെ റിപ്പബ്ലിക്കിലെ ജീവനക്കാരിയും മലയാളിയുമായ പ്രേമ ശ്രീദേവി അര്‍ണബിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തി. ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്ത അന്നത്തെ ടീം എന്നു പറഞ്ഞു കൊണ്ട് രാജ്ദീപും അര്‍ണബും ഒക്കെക്കുടി നില്‍ക്കുന്ന ഫോട്ടോയാണ് പ്രേമ ശ്രീദേവി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഈ ഫോട്ടോ എടുത്തത് രണ്ടാഴ്ചയ്ക്കു ശേഷമാണെന്നും കലാപം തുടങ്ങി രണ്ടു ദിവസങ്ങള്‍ക്കു ശേഷം അര്‍ണബിനെ ഗുജറാത്തിലെല ഖേദയിലേക്കാണ് വിട്ടതെന്നും ഈ ഫോട്ടോ കൊണ്ടൊന്നും കള്ളം കള്ളമല്ലാതാകില്ല എന്നും ചൂണ്ടിക്കാട്ടി എന്‍.ഡി.ടി.വിയിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് മായാ മിര്‍ച്ചന്ദാനിയും ഉടന്‍ രംഗത്തെത്തി. അര്‍ണബ് മൊത്തത്തില്‍ ആവേശഭരിതനായിരുന്നുവെന്നും എന്നാല്‍ അതൊക്കെ ഡല്‍ഹിയിലെ സുരക്ഷിതസ്ഥാനത്തിരുന്നു കൊണ്ടായിരുന്നുവെന്നും അന്ന് ന്യൂസ് റൂമില്‍ ഉണ്ടായിരുന്ന തനിക്ക് അതറിയാമെന്നും അവര്‍ വ്യക്തമാക്കുന്നു. ബോസിന് വേണ്ടി ന്യായീകരണം ചമയ്ക്കുന്നതിന് മുമ്പ് സ്വന്തം പ്രൊഫഷനോട് ആത്മാര്‍ത്ഥത കാണിക്കാന്‍ പ്രേമയോടും ചിലര്‍ ഉപദേശിക്കുന്നു.

അന്താരാഷ്ട മാധ്യമങ്ങളും അര്‍ണാബ് ഗോസ്വാമിയെ രൂക്ഷമായി വിമര്‍ശിക്കുന്നു. ദി ഇക്കണോമിസ്റ്റിന്റെ ഇന്ത്യാ ലേഖകന്‍ സ്റ്റാന്‍ലി പിഗ്നല്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ:

എന്തായാലും ഇന്ത്യന്‍ മാധ്യമ ലോകത്ത് അര്‍ണബ് ഗോസ്വാമിയെ ട്രോളി കൊല്ലുകയാണ് മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍. ചില സാമ്പിളുകള്‍.

 

ആരാണ് അര്‍ണാബ് ഗോസ്വാമി? അയാള്‍ ചെയ്തതും ചെയ്യുന്നതും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍