UPDATES

ട്രെന്‍ഡിങ്ങ്

രാജ്യത്തെ ഭരണഘടനയെ ആവര്‍ത്തിച്ച് വെല്ലുവിളിക്കുന്ന ആലഞ്ചേരിയോട്; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ ദൈവമല്ല, കോടതി തന്നെ വിധിക്കും

ആലഞ്ചേരി അനുസരിക്കേണ്ടത് വത്തിക്കാനില്‍ പാസാക്കിയ കാനോന്‍ നിയമമല്ല, ഇന്ത്യന്‍ നിയമമാണ്‌

സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടത്തില്‍ കൃത്യവിലോപം നടന്നിട്ടുണ്ടെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതിയും ഈ ആക്ഷേപങ്ങള്‍ അതീവ ഗുരുതരമെന്ന് സുപ്രിം കോടതിയും പറയുമ്പോഴും ചെയ്ത തെറ്റ് ഏറ്റു പറഞ്ഞുകൊണ്ട് തന്നെ തന്റെ മേല്‍ വിചാരണ നടത്താന്‍ ദൈവത്തിന് മാത്രമാണ് അധികാരമെന്നും, തന്നെ വിധിക്കേണ്ടത് സഭ നിയമപ്രകാരം മാത്രമായിരിക്കണമെന്ന നിലപാട് തുടരുകയാണ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

തന്നെ നിയന്ത്രിക്കാനുള്ള അവകാശം മാര്‍പാപ്പയ്ക്കും വത്തിക്കാനും മാത്രമാണെന്ന വാദവുമായി മുന്‍പ് ഹൈക്കോടതിയെ പരോക്ഷമായി വെല്ലുവിളിച്ച കര്‍ദ്ദിനാളിന് കോടതിയുടെ രൂക്ഷപരാമര്‍ശമായിരുന്നു ഏല്‍ക്കേണ്ടി വന്നത്. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദ്ദിനാളും നിയമങ്ങള്‍ക്കു വിധേയനായ ഒരു വ്യക്തി മാത്രമാണെന്നും ആലഞ്ചേരിയെ കോടതി ഓര്‍മിപ്പിച്ചു. സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പരമാധികാരം തനിക്കാണെന്ന കര്‍ദ്ദിനാളിന്റെ വാദങ്ങളും കോടതി അംഗീകരിച്ചു കൊടുത്തില്ല. സഭാ സ്വത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ് സഭയും കര്‍ദ്ദിനാളുമെന്നായിരുന്നു നീതിപീഠത്തിന്റെ പ്രതികരണം. സഭയുടെ സ്വത്ത് വിശ്വാസികളുടേതാണെന്ന വാസ്തവം കൂടി അന്ന് കേരള ഹൈക്കോടതി സംഗിള്‍ ബഞ്ച് ആര്‍ച്ച് ബിഷപ്പിന് പറഞ്ഞുകൊടുത്തു. രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സാധാരണ വിശ്വാസികള്‍ സംഭാവന ചെയ്തതാണ് രൂപതയുടെ സ്വത്തുകള്‍. അത് ബിഷപ്പിന്റെയോ വൈദികരുടെയോ അല്ല. സ്വത്തുക്കള്‍ സ്വന്തം താല്‍പര്യപ്രകാരം കൈകാര്യം ചെയ്യാന്‍ കഴിയില്ല. നിയമാണ് എല്ലാത്തിലും വലുത്. പത്തു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് ഫൈനാന്‍സ് കൗണ്‍സിലിന്റെ അനുമതിയും വേണം. കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി അന്നു പറഞ്ഞ കാര്യങ്ങളാണിത്. ഭൂമിക്കച്ചവടത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു ബോധ്യമായെന്നും ആര്‍ച്ച് ബിഷപ്പിനെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നു കൂടി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ കോടതി ഉത്തരവ് നടപ്പിലാക്കാതെ, പൊലീസ് ബിഷപ്പിനെ രക്ഷിക്കാനുള്ള മന:പൂര്‍വമായ കാലതമാസം ഒരുക്കി കൊടുത്തെന്ന വൈദിക പ്രതിനിധികളുടെയും അല്‍മായരുടെയും ആക്ഷേപത്തെ ശരിവയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവില്‍ സ്റ്റേ വാങ്ങിച്ചെടുക്കാന്‍ കര്‍ദിനാളിന് കഴിയുകയും ചെയ്തു. ഇതിനേതിരെ ഹര്‍ജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സ്‌റ്റേ നീക്കാന്‍ പരമോന്നത കോടതി വിസമ്മതിച്ചു. പക്ഷേ, ഒരു പ്രധാനപ്പെട്ട കാര്യം അവിടെ നിന്നും കേട്ടു; ആര്‍ച്ച് ബിഷപ്പിനെതിരേയുള്ളത് അതീവ ഗൗരവതരമാണെന്ന്.

ഇനി രാജി വയ്ക്കാനും മാര്‍പാപ്പ പറയണോ; ആലഞ്ചേരി പിതാവിന്റെ രാജി ആവശ്യത്തിന് ശക്തി കൂടുന്നു

ഭൂമിക്കച്ചവടത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കോടതികളുടെ കണ്ടെത്തില്‍ നിന്നല്ലാതെ തന്നെ സഭ വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ബോധ്യപ്പെട്ട കാര്യമാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് ആലഞ്ചേരി പിതാവ് തന്നെ ഏറ്റു പറഞ്ഞ കാര്യമാണത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇന്നു കാണുന്ന സമ്പത്തുകളെല്ലാം വിശ്വാസികളുടെ വിയര്‍പ്പിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണെന്ന് അല്‍മായരായവര്‍ നിരന്തരം ഓര്‍മിപ്പിക്കുന്നതാണ്. ആ പ്രയത്‌നവും സഭയുടെ മേല്‍ ഏല്‍പ്പിച്ചിരിക്കുന്ന വിശ്വാസവുമാണ് ഭൂമിക്കച്ചവടക്കാരന് ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി ഒറ്റുകൊടുത്തെന്ന കാര്യത്തില്‍ ആര്‍ക്കും ഇപ്പോള്‍ സംശയമില്ല. എന്നാല്‍ ഈ ഒറ്റുകൊടുക്കലിനെ വെറും അബദ്ധമായി ചിത്രീകരിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മുന്നില്‍ ഈ കേസ് എത്തുന്നത്.

തെറ്റ് ചെയ്‌തെന്നു സമ്മതിക്കുമ്പോഴും ആ തെറ്റിന്റെ പേരില്‍ തനിക്ക് ശിക്ഷ വിധിക്കാന്‍ വൈദവത്തിനു മാത്രമെ അധികാരമുള്ളൂ എന്നാണ് ഇന്ത്യന്‍ പൗരനായ, ഇവിടുത്തെ നീതിനിയമവ്യവസ്ഥകളെയും ജനാധിപത്യപ്രക്രിയകളെയും അനുസരിക്കേണ്ട ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പറയുന്നത്.

ദുഃഖവെള്ളി ദിനത്തില്‍ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ സ്ഥിതി ചെയ്യുന്ന കൊക്കോതമംഗലം സെന്റ്. തോമസ് ചര്‍ച്ചില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചുകൊണ്ട് ആലഞ്ചേരി പറഞ്ഞ വാക്കുകള്‍ ഇന്ത്യന്‍ നീതിപീഠത്തെ ചോദ്യം ചെയ്യലാണ്; അതും രണ്ടാമത്തെ തവണ. തനിക്ക് ശിക്ഷ വിധിക്കാന്‍ പോപ്പിനും വത്തിക്കാനും മാത്രമാണ് അധികാരമെന്ന് ആദ്യം പറഞ്ഞ ഈ വൈദികന്‍, ഇന്നലെ പറഞ്ഞത് രാജ്യത്തിന്റെ നിയമങ്ങള്‍വച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്നാണ്. കോടതി വിധികള്‍ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് ആരും കരുതേണ്ടെന്നു കൂടി ആലഞ്ചേരി പറഞ്ഞുവച്ചിരിക്കുന്നു. പിന്നെയുമുണ്ട് ആലഞ്ചേരിയുടെ ന്യായവാദങ്ങള്‍. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണെങ്കിലും ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതത്രെ! രാജ്യത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കരുതെന്ന മുന്നറിയിപ്പും സിറോ മലബാര്‍ സഭയുടെ തലവന്റെ വകയായുണ്ട്. ഭൂമിക്കച്ചവടം പൊതുസമൂഹത്തിനു മുന്നില്‍ ചര്‍ച്ചയാക്കി മാറ്റിയ മാധ്യമങ്ങളോടും ആലഞ്ചേരിക്ക് പറയാനുണ്ട്; മനുഷ്യനന്മയ്ക്കു വേണ്ടിയാണോ ചാനലുകളുടെ പ്രവര്‍ത്തനം എന്നു ആത്മപരിശോധന നടത്തണമത്രേ!

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

വത്തിക്കാനില്‍ പാസാക്കിയ കാനോന്‍ നിയമം അല്ല ഇന്ത്യയില്‍ ജീവിക്കുന്ന ജോര്‍ജ് ആലഞ്ചേരിക്ക് ബാധകം, അതിവിടുത്തെ നിയമവും കോടതികളുമാണെന്ന് ചൂണ്ടിക്കാട്ടാന്‍ സഭയിലെ തന്നെ വിശ്വാസികള്‍ രംഗത്തുണ്ട്. ആലഞ്ചേരിയെ പോലുള്ള ക്രിസ്ത്യന്‍ വൈദികര്‍ക്കും മറ്റ് മതങ്ങളില്‍പ്പെട്ട പുരോഹിതര്‍ക്കുമൊക്കെ ഈ രാജ്യത്തിന്റെ നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ട്. അതിനെ ലംഘിച്ചാല്‍ ശിക്ഷയുമുണ്ട്. മതവിഭാഗങ്ങള്‍ക്ക് സ്വതന്ത്രഭരണമോ സമാന്തര ഭരണഘടനയോ അനുവദിച്ചു നല്‍കിയിട്ടില്ല. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ 14-ആം വകുപ്പില്‍ പറയുന്നത്, നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നാണ്. അതിപ്പോള്‍ ആര്‍ച്ച് ബിഷപ്പായാലും സാധാരണക്കാരനായൊരു അല്‍മായനായാലും.

മറ്റൊരു പ്രധാനകാര്യം കൂടി ഭരണഘടനയില്‍ പറയുന്നുണ്ടെന്ന് ഇന്ത്യന്‍ പൗരനും അതിലുപരി ഒരു ക്രിസ്തീയസഭയുടെ തലവനുമായ ആലഞ്ചേരി മനസിലാക്കണം, അതായത്, മതങ്ങളുടെ ആത്മീയേതരമായ കാര്യങ്ങളില്‍ രാഷ്ട്രത്തിന് നിയമങ്ങള്‍ പാസാക്കാം. ഭരണഘടനയുടെ 25 ആം വകുപ്പില്‍ പറയുന്നതാണ്. മെഡിക്കല്‍ കോളേജ് കെട്ടുന്നതും ഭൂമി വില്‍ക്കുന്നതും തോട്ടം വാങ്ങുന്നതുമൊന്നും ആത്മീയകാര്യമല്ലല്ലോ, ആത്മീയേതരമല്ലേ. അതായത്, സഭയുടെ സമ്പത്ത് എന്നു പറയുന്ന ആത്മീയേതര കാര്യത്തില്‍ അഭിപ്രായം പറയാനും ഇടപെടാനും നടപടിയെടുക്കാനും രാജ്യത്തിന് അവകാശമുണ്ട്. അത് രാജ്യത്തിനു വേണ്ടി കോടതികള്‍ അത് ചെയ്യും. അതനുസരിക്കാതിരിക്കാന്‍ ആലഞ്ചേരിക്ക് കഴിയില്ല.

കുരിശില്‍ കിടക്കുന്ന നീതിമാനെ ഇല്ലാതാക്കി തനിക്ക് വലുതാകണമെന്ന ചിന്തയുമായി ചിലര്‍ നടക്കുന്നുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നു കൂടി ദുഃഖവെള്ളി ദിനത്തിലെ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിരുന്നു. വിശ്വാസം വളര്‍ത്താനും നല്ലത് ചെയ്യാനുമാണ് ആലഞ്ചേരി ഉദ്ദേശിച്ച ആ നീതിമാന്‍ ഉദ്‌ഘോഷിച്ചിരുന്നത്. സഭയ്ക്ക് സമ്പത്ത് ഉണ്ടാക്കാനോ ഭൂമി കച്ചവടം നടത്താനോ തോട്ടം വാങ്ങാനോ ഒരിടത്തും പറഞ്ഞിരുന്നില്ല. അങ്ങനെ വരുമ്പോള്‍ ഈ വെല്ലുവിളികള്‍ കൊണ്ട് ജനത്തിന്റെ ഹൃദയത്തില്‍ നിന്നും സ്ഥാനം പോകാതിരിക്കാന്‍ നോക്കേണ്ടത് ആരാണെന്ന് ആലഞ്ചേരിക്കും ചിന്തിക്കാം.

വൈദികരെല്ലാം പാവാടാ! ഒരു വിശ്വാസിയുടെ ധാര്‍മ്മിക ചോദ്യങ്ങള്‍

ശവക്കല്ലറ ബിസിനസും പീഡനവും തിരുനാള്‍ ഫണ്ട് അടിച്ചു മാറ്റലുമൊക്കെ തെളിവുള്ള കുറ്റങ്ങളല്ലാതെ മറ്റെന്താണ്?

മദ്യ മുതലാളിയും കൊള്ളപ്പലിശ മുതലാളിയും പള്ളിക്കും പട്ടക്കാരനും പ്രിയങ്കരരാവുന്ന ഇക്കാലത്ത് തെമ്മാടിക്കുഴി തന്നെ വലിയൊരു ഔദാര്യമല്ലേ?

ആര്‍ച്ച് ബിഷപ്പ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തേണ്ട, ആലഞ്ചേരി പിതാവിനു പദവിയില്‍ തുടരാന്‍ യോഗ്യതയില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി വൈദികര്‍

59 കോടിയുടെ കടം 90 കോടിയിലെത്തിച്ച ‘മിടുക്ക്’! മാര്‍ ആലഞ്ചേരി അതിരൂപതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയതായി ആക്ഷേപം

കടത്തിനു മേല്‍ കടം കയറ്റുന്ന ഭൂമി വാങ്ങലുകള്‍; എറണാകുളം-അങ്കമാലി അതിരൂപത വന്‍ സാമ്പത്തിക കുഴപ്പത്തില്‍

സിറോ മലബാര്‍ സഭയുടെ ‘പുത്തന്‍പണം’ മോഡല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാട്; ആലഞ്ചേരി പിതാവിനെ നീക്കാനുള്ള ശ്രമമെന്ന് ഒരു വിഭാഗം വൈദികര്‍

ആലഞ്ചേരി പിതാവിനെ ഒറ്റുകൊടുത്ത ബിഷപ്പ് എടയന്ത്രത്ത് രാജിവയ്ക്കുക; എറണാകുളം-അങ്കമാലി അതിരൂപതയില്‍ പോര് മുറുകുന്നു

ഭൂമിയിടപാട്; ആലഞ്ചേരി പടിയിറങ്ങുന്നോ? വിശ്രമ ജീവിതം ആര്‍ക്കൊക്കെ?

ചതിയില്‍ പെട്ട് വിതയത്തില്‍ പിതാവ് ഹൃദയം പൊട്ടി മരിച്ചതു പോലെ ആലഞ്ചേരി പിതാവിനെ തകര്‍ക്കാന്‍ നോക്കുന്നു; ഭൂമി വിവാദത്തില്‍ മാര്‍ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്

ഭൂമി വില്‍പനയിലെ ക്രമക്കേടില്‍ കിടുങ്ങി എറണാകുളം-അങ്കമാലി അതിരൂപത; ആരോപണങ്ങളുടെ കുന്തമുന മാര്‍ ആലഞ്ചേരിക്ക് നേരെ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍