UPDATES

ഓഫ് ബീറ്റ്

അറ്റ്‌ലസ് രാമചന്ദ്രന്‍ – മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചനം

ശിക്ഷാകാലാവധി അവസാനിക്കാന്‍ അഞ്ച് മാസം ബാക്കിനില്‍ക്കെയാണ് രാമചന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനായത്. എന്നാല്‍, മോചനത്തിന് വഴി തെളിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ എന്താണെന്നു പൂര്‍ണമായും ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലയാളികള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ വെറുമൊരു ജ്വല്ലറി ഉടമയോ ബിസിനസുകാരനോ മാത്രമല്ല, സാഹിത്യവും സിനിമയും ഇഷ്ടപ്പെടുന്ന ഒരു സഹൃദയന്‍ കൂടിയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ളാസിക് ചിത്രങ്ങളില്‍ ഒന്നായ ഭരതന്‍റെ ‘വൈശാലി’ നിര്‍മ്മിച്ചത് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്നറിയപ്പെടുന്ന എംഎം രാമചന്ദ്രനാണ്. വൈശാലി സിനിമ നിര്‍മ്മിച്ചതോടെ വൈശാലി രാമചന്ദ്രന്‍ എന്നറിയപ്പെട്ടയാള്‍ പിന്നീട് ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകവുമായി ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രനായി അറിയപ്പെട്ടു തുടങ്ങി. സിനിമകള്‍ നിര്‍മ്മിക്കാനും അഭിനയിക്കാനും സമയം കണ്ടെത്തുകയും താല്‍പര്യം കാണിക്കുകയും ചെയ്ത അദ്ദേഹം യുഎഇയിലെ സാംസ്‌കാരിക സദസുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് അറസ്റ്റിലായി ദുബായ് ജയിലില്‍ കഴിഞ്ഞിരുന്ന രാമചന്ദ്രന്റെ ജയില്‍ മോചനത്തിനായുള്ള ശ്രമങ്ങള്‍ മലയാളികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.

2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അറസ്റ്റ്. 35 മാസമാണ് അദ്ദേഹം ജയില്‍വാസം അനുഭവിച്ചത്. സ്വര്‍ണ വ്യാപാരത്തില്‍ നിന്ന് വന്‍ തുക ഓഹരി വിപണിയിലേക്കു വകമാറ്റി നിക്ഷേപിച്ചതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പതനത്തിനു തുടക്കം ആയതെന്നു ആണ് വിവരം.

രാമചന്ദ്രന്റെ ആസ്തികളില്‍ ചിലത് വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആരംഭിച്ചു. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍ എന്നാല്‍, രണ്ടു വ്യക്തികളുമായുള്ള കേസ് മാത്രം ഒത്തുതീര്‍പ്പായില്ല. ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവര്‍. ആദ്യഘട്ടചര്‍ച്ചകളില്‍ ഇവര്‍ ഒത്തുതീര്‍പ്പിനു സമ്മതിച്ചിട്ടില്ല. ഒടുവില്‍ ഒരു വര്ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ഇവരും ഒത്തു തീര്‍പ്പിനു സമ്മതിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തു തീര്‍പ്പിന് വേഗത കൂടി. യു.എ.ഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രന്റെ ഭാര്യ സത്യവാങ്മൂലത്തില്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കടം വീട്ടാനുള്ള സ്വത്തുവകകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കട ബാധ്യത തീര്‍ക്കാന്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തെ എന്‍.എം.സി ഗ്രൂപ്പിന് വയ്ക്കുകയും ചെയ്തിരുന്നു. ശിക്ഷാകാലാവധി അവസാനിക്കാന്‍ അഞ്ച് മാസം ബാക്കിനില്‍ക്കെയാണ് രാമചന്ദ്രന്‍ ഇന്ന് ജയില്‍ മോചിതനായത്. എന്നാല്‍, മോചനത്തിന് വഴി തെളിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ എന്താണെന്നു പൂര്‍ണമായും ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അറ്റ്‌ലസ് രാമചന്ദ്രന്‍; ബിസിനസ് ലോകത്തെ ദുരന്ത വ്യക്തിത്വം

അറ്റ്ലസ് രാമചന്ദ്രന്‍; ഒരു സിനിമാക്കഥ പോലെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍