UPDATES

വായന/സംസ്കാരം

ഗുരുവായ അമ്മാവൻ ബി ശശികുമാറിനൊപ്പം ബാലഭാസ്കർ: ചില അപൂർവ്വ ചിത്രങ്ങൾ

കുന്നക്കുടിയും മറ്റും തെളിച്ച ഈ വഴിയിലൂടെത്തന്നെയായിരുന്നു ബാലഭാസ്കറിന്റെ സഞ്ചാരവും.

അമ്മയുടെ സഹോദരൻ ബി ശശികുമാറാണ് വയലിനിൽ ബാലഭാസ്കറിന്റെ ഗുരു. വിഖ്യാതനായ വയലിൻ വാദകനാണ് ബി ശശികുമാർ. ചെമ്പൈ, ഡികെ ജയരാമൻ, പാലക്കാട് കെവി നാരായണസ്വാമി, ബാലമുരളീകൃഷ്ണ തുടങ്ങിയവർക്കൊപ്പം കച്ചേരി അവതരിപ്പിച്ചിട്ടുള്ള ശശികുമാറിന്റെ കഴിവുകളാണ് ബാലഭാസ്കറിന് പകർന്നു കിട്ടിയത്. ശശികുമാറും ഫ്യൂഷൻ സംഗീതത്തിൽ താൽപര്യമുള്ളയാളാണ്. പണ്ഡിറ്റ് ജസ്‌രാജിനൊപ്പം ഫ്യൂഷൻ സംഗീതകച്ചേരി ചെയ്തിട്ടുണ്ട്.

ബി ശശികുമാറിന്റെ കർണാടക സംഗീത കച്ചേരികളിലുള്ള താൽപര്യമല്ല, മറിച്ച് ഫ്യൂഷൻ സംഗീതത്തിലെ താൽപര്യമാണ് അനന്തരവനിലേക്ക് പകർന്നു കിട്ടിയതെന്ന് പറയാം. പരമ്പരാഗത കച്ചേരികളും ചെയ്തിരുന്നെങ്കിലും ഫ്യൂഷൻ കച്ചേരികളായിരുന്നു ബാലഭാസ്കറിന്റെ മാർഗം നിശ്ചയിച്ചത്.

കർണാടകസംഗീതത്തിൽ ആഴത്തിലുള്ള ധാരണയുണ്ടായിട്ടും ജനകീയ സംഗീതത്തോട് ബി ശശികുമാർ അകലം പാലിക്കുകയുണ്ടായില്ല. കുന്നക്കുടിയും മറ്റും തെളിച്ച ഈ വഴിയിലൂടെത്തന്നെയായിരുന്നു ബാലഭാസ്കറിന്റെ സഞ്ചാരവും. ജനകീയത മോശം കാര്യമാണെന്ന പരമ്പരാഗത സംഗീതധാരണകളോട് ഗുരുവിനെപ്പോലെ ബാലഭാസ്കറും കലഹിച്ചു.

ചിത്രങ്ങൾ: 1. ഗുരു ബി ശശികുമാറിനൊപ്പം ബാലഭാസ്കർ. 2. ഇരിക്കുന്ന ചെറിയ കുട്ടി ബാലഭാസ്കർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍