UPDATES

ട്രെന്‍ഡിങ്ങ്

ചരിത്രത്തില്‍ ഇടം നേടി നര്‍ത്തകി നടരാജ്; പദ്മ പുരസ്‌കാരം നേടുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ / വീഡിയോ

മധുരയില്‍ ജനിച്ച നര്‍ത്തകി പ്രശസ്ത നര്‍ത്തകന്‍ തഞ്ചാവൂര്‍ സ്വദേശി കെ പി കിട്ടപ്പ പിള്ളയുടെ ശിഷ്യയായിരുന്നു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു.

ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് ഭാരതനാട്യ കലാകാരി നര്‍ത്തകി നടരാജ്. പദ്മ പുരസ്‌കാരം നേടുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് നര്‍ത്തകി നടരാജ്. ട്രാന്‍സ്‌ജെന്‍ഡറുഖളുടെ ശാക്തീകരണത്തിന്റെ മുന്‍പന്തയിലുള്ള വ്യക്തിയാണ് നര്‍ത്തകി. വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നര്‍ത്തകി ആരംഭിച്ചിട്ടുണ്ട്.

അമ്പത്തിനാലുകാരിയായ നര്‍ത്തകി നന്നേ ചെറുപ്പത്തില്‍ തന്നെ വീട് വിട്ട് ഇറങ്ങിയ ആളാണ്. മധുരയില്‍ ജനിച്ച നര്‍ത്തകി പ്രശസ്ത നര്‍ത്തകന്‍ തഞ്ചാവൂര്‍ സ്വദേശി കെ പി കിട്ടപ്പ പിള്ളയുടെ ശിഷ്യയായിരുന്നു. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ നര്‍ത്തകി നൃത്തം അഭ്യസിച്ചു.

നര്‍ത്തകി ഭരതനാട്യത്തിലെ നായകി ഭാവ പാരമ്പര്യമാണ് പിന്തുടരുന്നത്. തമിഴ് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അപൂര്‍വങ്ങളായി നൃത്തകൃതികളില്‍ പരിശീലനം നേടാന്‍ നര്‍ത്തകിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക പ്രധാന വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുള്ള നര്‍ത്തകി അമേരിക്ക, യുകെ, യൂറോപ്പ്, തുടങ്ങിയ രാജ്യങ്ങളിലും ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.

ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്റെ അവഗണനകളോട് പോരാടിയാണ് നൃത്തരംഗത്ത് നര്‍ത്തകി മുന്‍നിരയിലെത്തിയത്. ട്രാന്‍ജെന്‍ഡറുകളെ പ്രതിനിധീകരിക്കുന്ന അര്‍ദ്ധനാരീ സങ്കല്പങ്ങളെയും മറ്റും ചേര്‍ത്തുള്ള നൃത്തരൂപങ്ങളാണ് കൂടുതലായി നര്‍ത്തകി വേദിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ധാരാളം കുട്ടികളും മുതിര്‍ന്നവരും നര്‍ത്തകിയുടെ നൃത്തവിദ്യാലയത്തില്‍ പഠനത്തിനായെത്തുന്നുണ്ട്. നൃത്തരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നര്‍ത്തകി ഇപ്പോള്‍ രാജ്യത്തിന്റെ ആദരവും ഏറ്റുവാങ്ങിയിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍