UPDATES

ഓഫ് ബീറ്റ്

മുംബയ്ക്കാരുടെ സമയം ശരിയാണോ എന്ന് ഭരത് മഹേന്ദ്ര സിംഗ് പറയും

170 കിലോയാണ് ക്ലോക്കിന്റെ ഭാരം. പെന്‍ഡുലത്തിന് മാത്രം 25 കിലോ. സമയത്തിന്റെ വില കൂടി വരുന്ന കാലത്ത് ക്ലോക്കുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നാണ് മഹേന്ദ്ര സിംഗിന്റെ പക്ഷം.

മുംബൈയിലെ ഛത്രപതി ശിവജി റെയില്‍വെ സ്റ്റേഷന്‍ എല്ലായ്‌പ്പോഴും മുംബയ് നഗരദൃശ്യങ്ങളിലെ ആദ്യ കാഴ്ചയായിരിക്കും. രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയില്‍വെ സ്‌റ്റേഷനുകളിലൊന്നായ മുംബയ് സിഎസ്ടി സ്‌റ്റേഷന്‍
റെ പ്രധാന കവാടത്തിന് മുകളില്‍ വഴി യാത്രക്കാര്‍ക്ക് കാണാന്‍ കഴിയുംവിധം വലിയൊരു ക്ലോക്ക് ഘടിപ്പിച്ചിട്ടുണ്ട്. വിക്ടോറിയ രാജ്ഞിയുടെ പേരില്‍ വിക്ടോറിയ ടെര്‍മിനസ് ആയി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ സ്റ്റേഷന്റെ തുടക്കം മുതല്‍ ഈ ക്ലോക്ക് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഈ ക്ലോക്കിലെ സമയം തെറ്റാതെ കൃത്യമായി ചലിപ്പിക്കുന്നത് റെയില്‍വേ ജീവനക്കാരനായ ഭരത് മഹേന്ദ്ര സിംഗ് ആണ്. ഭരത് മഹേന്ദ്ര സിംഗ് എങ്ങനെയാണ് മുംബയ് സി എസ് ടിയിലെ ക്ലോക്കിനെ പരിപാലിക്കുന്നത് എന്നാണ് scroll.inന്‍റെ വീഡിയോ സ്റ്റോറി പറയുന്നത്.

രണ്ട് മെക്കാനിക്കല്‍ ക്ലോക്കുകളുണ്ട്. ടവറും മിനി ടവറും. ആളുകള്‍ സമയം നോക്കാന്‍ ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് സമയം കൃത്യമാണ് എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ട് – ഭരത് മഹേന്ദ്ര സിംഗ് പറയുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇതിന്റെ വീല്‍ കറക്കി ഇത് ചലിപ്പിക്കണം, എണ്ണയിടണം. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ക്ലോക്ക് വൈന്‍ഡ് ചെയ്യും. 170 കിലോയാണ് ക്ലോക്കിന്റെ ഭാരം. പെന്‍ഡുലത്തിന് മാത്രം 25 കിലോ. സമയത്തിന്റെ വില കൂടി വരുന്ന കാലത്ത് ക്ലോക്കുകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നാണ് മഹേന്ദ്ര സിംഗിന്റെ പക്ഷം. 150 വര്‍ഷം പഴക്കമുള്ള ഈ ക്ലോക്ക് സെന്‍ട്രല്‍ റെയില്‍വേയുടെ അഭിമാനമാണ്. അതുകൊണ്ട് ഞങ്ങള്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കുന്നു – മഹേന്ദ്ര സിംഗ് പറയുന്നു.

https://video.scroll.in/855993/video-the-man-who-has-been-keeping-time-at-mumbais-cst-railway-station-for-over-a-decade-now

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍