UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ഉള്ളില്‍ ജാതിബോധം പേറുന്ന മലയാളി ദളിത്-ആദിവാസി ഹര്‍ത്താല്‍ വിജയിപ്പിക്കുമോ?

പാർലമെന്ററി രാഷ്ട്രീയത്തിനപ്പുറം ദളിത് സംഘടനകൾക്ക് ദേശീയതലത്തിൽ വലിയ ശക്തിയാകാനും ഭരണകൂടത്തെ എതിർക്കാനും കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഭാരത ബന്ദും അതിനോടുള്ള സവർണ്ണ രാഷ്ട്രീയത്തിന്റെ എതിർപ്പും

രാജ്യവ്യാപകമായി ദളിത് സംഘടനകൾ നടത്തിയ ബന്ദിനോട് സർക്കാരും കോടതിയും തികച്ചും ജനാധിപത്യ വിരുദ്ധമായിട്ടാണ് പ്രതികരിച്ചത്. സമരക്കാർ നടത്തിയ അക്രമത്തിൽ അല്ല പകരം സമരക്കാരെ മറ്റുള്ളവർ (ദളിത് വിരുദ്ധർ) സമരത്തിന്റെ പേരിൽ കൊല്ലുകയാണ് ഉണ്ടായത്. അക്രമത്തിന് നേതൃത്വം കൊടുത്തവരുടെ പ്രധാനലക്ഷ്യം ഈ സമരത്തെ ആക്രമിക്കുക മാത്രമല്ലായിരുന്നു, പകരം സർക്കാരിനും പൊതുജനത്തിനും മുന്‍പില്‍ സമരക്കാരെ അക്രമികളായി ചിത്രീകരിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ ഇത്തരത്തിൽ തന്നെയാണ് വാർത്തകളും വിശകലനങ്ങളും നടത്തിയത്. രാജ്യത്തെ തകർക്കാതിരിക്കു എന്നാണ് ചില ഇംഗ്ലീഷ് ചാനലുകൾ ആവശ്യപ്പെട്ടത്. ഇവർ ആരും തന്നെ ഈ സമരം എന്തിനു വേണ്ടി എന്ന് അന്വേഷിച്ചതുമില്ല. ദളിത് സമരത്തിനെതിരെ നടന്ന ആക്രമണവും പട്ടിക ജാതി-പട്ടിക വർഗ അക്രമ പ്രധിരോധ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്. എന്നാൽ ആ അക്രമികളെ സംരക്ഷിക്കുന്ന നയമാണ് സർക്കാരും പോലീസും സ്വീകരിച്ചത്.

രാജ്യത്തെ പരമോന്നത കോടതി തന്നെ ഒരു നിയമത്തിൽ എങ്ങനെ ജനവിരുദ്ധമായി ഇടപെടാം എന്ന് കാണിച്ചുകൊടുത്തതായിരുന്നു പട്ടിക ജാതി-വർഗ അതിക്രമ പ്രതിരോധ നിമം നടപ്പിലാക്കുന്നതിൽ ഏർപ്പെടുത്തിയ ഗുരുതരമായ ഭേദഗതികൾ. ഈ കോടതി വിധിയോട് രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ ഈ വിഷയത്തിൽ രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക വീക്ഷണം കൂടിയാണ്. ദളിത്-ആദിവാസി വിഭാഗം നേരിടുന്ന അരക്ഷിതാവസ്ഥയും സംഘടിത രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും ഗൗരവമായി വിലയിരുത്തണം. ദളിത് വിഭാഗങ്ങൾ സംഘടിച്ചു നിൽക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് കാലങ്ങളായി രാഷ്ടീയ പാർട്ടികൾ ശ്രമിക്കുന്നത്. ബി എസ് പിയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിരവധി ഘടകങ്ങളും ആരു ഭരിച്ചാലും അവരുടെ കു‌ടെ നിൽക്കുന്ന റാം വിലാസ് പസ്വാന്റെ പാർട്ടിയുമാണ് എന്ന് ദേശീയ രാഷ്ട്രീയത്തിൽ ദളിത് പ്രാതിനിധ്യം അവകാശപ്പെടുന്നത്. ഇതിൽ ബി എസ് പി മാത്രമാണ് ഒരു സഖ്യ കക്ഷിരാഷ്‌ടീയത്തിൽ സ്വതന്ത്രമായി മേൽകൈയോടെ അധികാരത്തിൽ വരാൻ കഴിവുള്ളത്. ബി എസ് പി-എസ് പി സഖ്യം ഉത്തർപ്രദേശിൽ തുടർന്നാൽ ഇത് ബി ജെ പിക്ക് പ്രതിസന്ധി ഉണ്ടാക്കും. എന്നാൽ ഇതല്ല രാജ്യത്തെ പൊതുവിൽ ഉള്ള അവസ്ഥ. ഒരു വോട്ട് ബാങ്ക് എന്ന നിലയിൽ ദളിത് വോട്ടുകളെ ഭിന്നിപ്പിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നത്. ദളിതരുടെ മൊത്തം വോട്ടു കിട്ടിയാലും ഒരുപക്ഷെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയിൽ ഒരു സ്ഥാനാർത്ഥി വിജയിക്കണം എന്നില്ല. എന്നാല്‍ ദളിതരുടെ ഒരു വോട്ടുപോലും കിട്ടിയില്ലെങ്കിലും ഒരു സ്ഥാനാർത്ഥി ചിലപ്പോൾ വിജയിക്കുകയും ചെയ്യും. ഇവിടെയാണ് സംവരണ മണ്ഡലങ്ങളിലേക്ക് ദളിത്-ആദിവാസി പാർലമെന്ററി രാഷ്‌ടീയം ചുരുക്കപ്പെടുന്നതും സംവരണമില്ലാത്ത മണ്ഡലങ്ങളിൽ ദളിത്-ആദിവാസി വിഭാഗത്തിൽ പെട്ട ഒരു സ്ഥാനാർത്ഥിയെ നിർത്താൻ ഇടതു-വലത്-ഫാസിസ്റ്റു പാർട്ടികൾ തയ്യറാകാത്തതും.

തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ പിഴ

പാർലമെന്ററി രാഷ്ട്രീയത്തിന് പുറത്തുനിൽക്കുന്ന ഒരു സാമൂഹിക രാഷ്ട്രീയമാണ് ഇന്ന് ദളിത് രാഷ്‌ടീയത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയുടെ മുന്നേറ്റം വലിയ ഒരു മാറ്റം കൊണ്ടുവന്നു. മേവാനി എം എൽ എ ആയെങ്കിലും ആ മുന്നേറ്റം ഗുജറാത്ത് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. മഹാരാഷ്ടയിൽ ഉണ്ടാകുന്ന ദളിത് മുന്നേറ്റങ്ങൾ ഭയപ്പെടുത്തുന്നത് പരമ്പരാഗത പാർലിമെന്ററി പാർട്ടികളെയാണ്. ഭീമ-കൊറേഗാവ് കലാപത്തെ തുടർന്ന് മഹാരാഷ്ടയിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഉണ്ടാക്കിയ വിജയമാണ് ദേശീയതലത്തിൽ തന്നെ ഒരു വലിയ സമരം നടത്താൻ കഴിയും എന്ന് ദളിത്-ആദിവാസി സംഘടനകൽ തെളിയിക്കുന്നതിലേക്ക് എത്തിച്ചത്. പാർലമെന്ററി രാഷ്ട്രീയത്തിനപ്പുറം ദളിത് സംഘടനകൾക്ക് ദേശീയതലത്തിൽ വലിയ ശക്തിയാകാനും ഭരണകൂടത്തെ എതിർക്കാനും കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഭാരത ബന്ദും അതിനോടുള്ള സവർണ്ണ രാഷ്ട്രീയത്തിന്റെ എതിർപ്പും.

കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകിയാല്‍ മതി എന്നു പറയുന്ന കോടതികളുടെ കാലം

കേരത്തിൽ ഇതിനെ തുടർന്ന് നാളെ നടക്കുന്ന ഹര്‍ത്താലും സമരങ്ങളും വലിയ വിജയം ആകില്ലായിരിക്കും. പ്രത്യകിച്ചും കേരളം പോലെ ഉള്ളിൽ ജാതിബോധം കൊണ്ട് നടക്കുന്ന മലയാളികൾ അത്ര എളുപ്പത്തിൽ ഇത്തരം സമരത്തെ അംഗീകരിക്കില്ല. എന്നാൽ രാജ്യത്ത് പൊതുവിൽ ഉള്ളതിൽ നിന്നും വ്യത്യസ്തമല്ല കേരളത്തിലെ ദളിത്-ആദിവാസി അക്രമ പ്രധിരോധ നിയമത്തിന്റെ നടത്തിപ്പിൽ ഉണ്ടാകുന്ന വീഴ്ചകൾ. ഇത്തരം വീഴ്ചകളെ തടയാനും അതിനെ പ്രതിരോധിക്കാനും വേണ്ടി ഇടപെടേണ്ട കോടതികൾ രാജ്യത്ത് നിലനില്കുന്ന സവർണ്ണ പൊതുബോധത്തെ അംഗീകരിക്കുന്ന നയമാണ് സ്വീകരിച്ചത്. അതായത് ജാതിബോധത്തിൽ നിന്നും ഉണ്ടാകുന്ന കീഴ്ജാതിക്കാരോടുള്ള അക്രമവാസന സാമൂഹിക അധികാരമായി കാണുന്ന കോടതികളിൽ നിന്നും നീതി കിട്ടും എന്ന് ഉറപ്പിക്കാൻ കഴിയില്ല. കുറ്റവാളിയുടെ ജാതിമേധാവിത്വം പോലീസും സർക്കാരും അംഗീകരിക്കണം എന്നാണ് കോടതി ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ഉടൻ അറസ്റ്റ് പാടില്ല എന്നുള്ള വിധി ഉണ്ടാകുന്നത്. ഈ വിധി ഒരു രാഷ്ട്രീയ നിലപാടും കൂടിയാണ്, അതുകൊണ്ടാണ് ഇതിനെ എതിർക്കേണ്ടതും. പൊതുസമൂഹത്തിൽ ചലനങ്ങൾ ഉണ്ടാകാതെ നേരിട്ട് സർക്കാരും കോടതിയുമായി ഒരു ഇടപെടലിലുടെ തീർക്കുന്നതിന് പകരം ഒരു വലിയ സമരരൂപത്തിൽ തന്നെ ഇത്തരം കാഴ്ചപ്പാടുകളെ ചെറുക്കണം. അത് തന്നെയാണ് ഈ ബന്ദിന്റെ പ്രസക്തിയും അതിന്റെ ജാനാതിപത്യ ഇടവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഏപ്രിൽ 9-ന് ഹര്‍ത്താല്‍; പിന്തുണച്ചു 30-ഒാളം ദളിത്, ആദിവാസി സംഘടനകളും ബഹുജനസംഘടനകളും

ഭീമ കൊറിഗാവ്: പ്രകാശ് അംബേദ്‌കറും സംഘപരിവാറിനെതിരായ ദലിത് – മറാത്ത ഐക്യവും

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍