UPDATES

ട്രെന്‍ഡിങ്ങ്

ഔദാര്യമല്ല, ജനങ്ങള്‍ മരിച്ചു വീഴുന്ന ഒരു നാടിന്‍റെ അവകാശമാണ് ചോദിക്കുന്നത്

സേനയ്ക്ക് പൂർണമായ ചുമതല നൽകിയിട്ട് മാറിനിൽക്കാൻ പറയുന്നവരോട്: ആദ്യം അതിനുതക്ക സേനാബലം അയച്ചാലല്ലേ ചുമതലയെക്കുറിച്ചൊക്കെ സംസാരിക്കാൻ സാധിക്കൂ. സേന എത്തിയാൽ തന്നെ, സേനയെ എല്ലാം ഏൽപ്പിച്ച് മാറിനിൽക്കുകയല്ല സർക്കാരിനു ചെയ്യുവാനാവുക, തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് സർക്കാരിന്റെ കടമ.

കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രളയക്കെടുതിയിലും കേന്ദ്രത്തിന്റെ സമീപനം നിരാശാജനകമാണോ ? ദേശീയ ദുരന്തം ആയി ഇനിയും പ്രഖ്യാപിക്കാൻ വൈകുന്നതിന്റെ കാരണം എന്തായിരിക്കും !
കെ എസ് ബിനു എഴുതിയ കുറിപ്പ്.

സ്ഥിതിഗതികൾ നിമിഷങ്ങൾ കഴിയുന്തോറും ഗുരുതരമാകുന്നു. കേരള സർക്കാർ കേന്ദ്രത്തോട് രണ്ട് ദിവസമായി ആവശ്യപ്പെടുന്ന സഹായങ്ങളിൽ പകുതിയോ അതിൽ താഴെയോ ഒക്കെയേ ഇപ്പോഴും ലഭ്യമായിട്ടുള്ളു.

ഫെഡറൽ ഭരണസംവിധാനമുള്ള ഇന്ത്യാ മഹാരാജ്യത്ത് ഒരു സംസ്ഥാനത്തിൽ ദുരന്തമുണ്ടായാൽ സംസ്ഥാനസർക്കാർ കുറിയയച്ച് ക്ഷണിച്ചിട്ടല്ല കേന്ദ്രസർക്കാർ സഹായം എത്തിക്കേണ്ടത്. ദുരന്തനിവാരണം സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കൂട്ടുത്തരവാദിത്വമാണ്. എന്നിട്ടും സംസ്ഥാനമാവശ്യപ്പെടുന്ന സഹായങ്ങൾ ദിവസങ്ങളായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ തഴയപ്പെടുന്നു. ഔദാര്യമല്ല, അവകാശമാണ് കേന്ദ്രസഹായം എന്നത് കേന്ദ്രത്തിനറിയായ്ക ആണെന്ന് തോന്നുന്നില്ല. മറിച്ച്, വ്യത്യസ്ത രാഷ്ട്രീയം പുലർത്തുന്നതിന്റെ പക വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് തീർക്കുകയാണ്.
(നമ്മളിത് മറക്കരുത്.)

സേനയ്ക്ക് പൂർണമായ ചുമതല നൽകിയിട്ട് മാറിനിൽക്കാൻ പറയുന്നവരോട്: ആദ്യം അതിനുതക്ക സേനാബലം അയച്ചാലല്ലേ ചുമതലയെക്കുറിച്ചൊക്കെ സംസാരിക്കാൻ സാധിക്കൂ. സേന എത്തിയാൽ തന്നെ, സേനയെ എല്ലാം ഏൽപ്പിച്ച് മാറിനിൽക്കുകയല്ല സർക്കാരിനു ചെയ്യുവാനാവുക, തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് സർക്കാരിന്റെ കടമ.

ഇത് ക്രെഡിറ്റിന്റെ പ്രശ്നമല്ല, ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്. അത് സംസ്ഥാന സർക്കാരിനറിയാവുന്നതുകൊണ്ടാണ് കേന്ദ്രത്തോട് വിവരങ്ങൾ ധരിപ്പിക്കുന്നതും ആവശ്യപ്പെട്ട സഹായങ്ങളും കിട്ടിയ സഹായങ്ങളും സംബന്ധിച്ചുള്ള എല്ലാ ഡീറ്റെയിൽസും മുഖ്യമന്ത്രി നാലുനേരം ജനങ്ങളോട് അപ്ഡേറ്റ് ചെയ്യുന്നത്. ഇനി അതല്ല, മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാലിൽ വീണാലേ പൂർണ സഹായമെത്തിക്കൂ എന്നാണെങ്കിൽ ഇത് രാജഭരണകാലമല്ലെന്നും ഫെഡറൽ ഭരണസംവിധാനം നിലവിലുള്ള Union of India എന്ന, 29 സംസ്ഥാനങ്ങൾ ചേർന്നുണ്ടായ ഒരു രാജ്യം ആണെന്നും കേന്ദ്രവും സിൽബന്തികളും ഓർക്കണം. ഇതിനൊക്കെ നാളെ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്നും.

100 കോടി രൂപയിലോ പരിമിതമായ സേനാവിന്യാസത്താലോ കൈപ്പിടിയിലൊതുക്കാവുന്നതല്ല ഈ ദുരന്തവ്യാപ്തി. ദേശീയ ദുരന്തമോ തത്തുല്യ പ്രാധാന്യമുള്ള സാഹചര്യമോ ആയി പ്രഖ്യാപിച്ച്, അതിനനുസരിച്ചുള്ള സന്നാഹങ്ങളൊരുക്കി രക്ഷാപ്രവർത്തനം അതിന്റെ സാധ്യമായ ഏറ്റവും തീവ്രതയിൽ നടത്തി ജനങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടത്. അതിന് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പ്രത്യേകം കുറിയടിച്ച് ക്ഷണിക്കേണ്ടതില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍