UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശീതയുദ്ധ കാലത്തെ കത്ത് കിട്ടി, ഒരു കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍; 50 വര്‍ഷം മുന്‍പെഴുതിയ കത്തിന് മക്കളെക്കൊണ്ട് മറുപടി എഴുതിക്കുമെന്ന് നാവികന്‍

റഷ്യൻ ഭാഷ അറിയുന്നവർ ആ സന്ദേശം വിവർത്തനം ചെയ്തതോടെയാണ് സംഗതി 1969 ലെ ശീതയുദ്ധകാലത്ത് ഒരു റഷ്യൻ നാവികൻ എഴുതിയ കത്താണെന്നു ബോധ്യമായത്

പടിഞ്ഞാറൻ അലാസ്ക തീരത്തുനിന്നും 50 വർഷം പഴക്കമുള്ള കത്ത് കണ്ടെത്തി. റഷ്യൻ നാവികസേനയുടേതെന്നു കരുതപ്പെടുന്ന കത്ത് ഒരു കുപ്പിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ആങ്കറേജിൽ നിന്ന് 600 മൈൽ (966 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ഷിഷ്മറെഫിന് സമീപം വിറക് ശേഖരിക്കുന്നതിനിടയിലാണ് ടൈലർ ഇവാനോഫ് എന്ന പ്രദേശവാസിക്കാണ് കത്ത് ലഭിക്കുന്നത്.

പച്ച നിറത്തിലുള്ള ഒരു കുപ്പി തന്റെ ശ്രദ്ധയിൽ പ്പെട്ടുവെന്നും വെറുതെ അതെടുത്ത് നോക്കിയപ്പോഴാണ് ഉള്ളിലൊരു കുറിപ്പുള്ളതായി കണ്ടെത്തിയത് എന്നും ഇവാനോഫ് പറയുന്നു. ഉടൻതന്നെ അദ്ദേഹം അത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. റഷ്യൻ ഭാഷ അറിയുന്നവർ ആ സന്ദേശം വിവർത്തനം ചെയ്തതോടെയാണ് സംഗതി 1969 ലെ ശീതയുദ്ധകാലത്ത് ഒരു റഷ്യൻ നാവികൻ എഴുതിയ കത്താണെന്നു ബോധ്യമായത്. സന്ദേശത്തിൽ ഒരു വിലാസവും അത് കണ്ടെത്തുന്ന വ്യക്തിയിൽ നിന്നുള്ള പ്രതികരണത്തിനുള്ള അഭ്യർത്ഥനയും ഉണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള റഷ്യൻ മാധ്യമ ശൃംഖലയായ റഷ്യ -1 ൽ നിന്നുള്ള റിപ്പോർട്ടർമാർ കത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തി. ക്യാപ്റ്റൻ അനറ്റോലി ബോട്‌സെങ്കോയായിരുന്നു അത്. 1966-ൽ ‘സുലക്’ എന്നു പേരുള്ള ഒരു നിർമ്മാണത്തിലിരിക്കുന്ന കപ്പലിൽവെച്ചാണ് അദ്ദേഹം അതെഴുതിയത്. 1970 വരെ അദ്ദേഹത്തിന്റെ ജീവിതം ആ കപ്പലിലായിരുന്നു. കുപ്പിയുടെയും കുറിപ്പിന്റെയും ചിത്രങ്ങൾ കാണിച്ചപ്പോൾ സന്തോഷം കൊണ്ട് ബോട്‌സെങ്കോയുടെ കണ്ണുകൾ നിറഞ്ഞു. 33 വയസ്സുള്ളപ്പോൾ പസഫിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ആ കത്തിന് എങ്ങനെ മറുപടി നൽകുമെന്നാണ് ഇവാനോഫ് ആലോചിക്കുന്നത്. ഭാവിയിൽ മക്കളെകൊണ്ട് ഒരു മറുപടിക്കത്തെഴുതിച്ചു കുപ്പിയിലാക്കി എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം വിചാരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍