UPDATES

ട്രെന്‍ഡിങ്ങ്

പ്രണബിനെ പോലെ നാഗ്പൂരിലേക്ക് കച്ച മുറുക്കുന്ന കോണ്‍ഗ്രസ്സുകാര്‍ വായിച്ചറിയാന്‍

ആരാണ് ഹെഡ്ഗേവാര്‍? എന്താണ് ആര്‍ എസ് എസ്? എന്നറിയാത്ത ആളല്ല ഈ വയോവൃദ്ധനായ കോണ്‍ഗ്രസ്സ് നേതാവ്

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി ഇന്നലെ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിലെ ഹെഡ്‌ഗേവാര്‍ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ ഇങ്ങനെ കുറിച്ചു. ഭാരത മാതാവിന്‍റെ ‘മഹാനാ’യ പുത്രന്‍. മറ്റാരുമല്ല ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്ഗേവാര്‍. “ഇന്ന് ഞാനിവിടെ വന്നിരിക്കുന്നത് ഭാരതമാതാവിന്റെ ‘മഹാനാ’യ പുത്രനെ അനുസ്മരിക്കാനും ആദരമര്‍പ്പിക്കാനുമാണ് – പ്രണബ് എഴുതി.

ആരാണ് ഹെഡ്ഗേവാര്‍? എന്താണ് ആര്‍ എസ് എസ്? എന്നറിയാത്ത ആളല്ല ഈ വയോവൃദ്ധനായ കോണ്‍ഗ്രസ്സ് നേതാവ്. ആര്‍ എസ് എസ് ഒരു കാര്യം ചെയ്യുന്നുണ്ടെങ്കില്‍ എത്രവട്ടം ആലോചിച്ചിരിക്കും എന്നു കൂടി നമ്മള്‍ ഓര്‍ക്കുക.

ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ള വാണിംഗ് ആണ്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ എ ഐ സി സി ആസ്ഥാനത്തിലെ പത്തായത്തിലെ അരി തങ്ങള്‍ കൊണ്ടുപോകും എന്ന മുന്നറിയിപ്പ്.

പ്രണബ് മുഖര്‍ജിയെ പോലെ നാഗ്പൂരിലെ ആര്‍ എസ് എസ് കാര്യാലയം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ ഉണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ വായിച്ചോളൂ. ഒരു ഹോംവര്‍ക്ക് നല്ലതാണ്.

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

ഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിലേക്ക്- ഭാഗം 2

ഗോള്‍വാള്‍ക്കറുടെ ‘രാഷ്ട്രസ്വത്വ’ത്തില്‍ നിന്ന് ആര്‍എസ്എസ് അകലം പാലിക്കുന്നതിനു പിന്നില്‍ – ഭാഗം 3

സ്വാതന്ത്ര്യസമരം, ഗാന്ധിവധം, വിഭജനാനന്തര കലാപം: ആര്‍എസ്എസിന് എന്തുപങ്ക്? ഭാഗം-4

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

ജനസംഘം വഴി രാഷ്ട്രീയത്തിലേക്ക്; ആര്‍എസ്എസ് സ്വീകാര്യരാവുന്നു- ഭാഗം 6

ആരാണ് ഹിന്ദു? ആര്‍എസ്എസിന്റെ നിര്‍വചനങ്ങള്‍ ഇങ്ങനെയൊക്കെയാണ്- ഭാഗം 7

സ്ത്രീകള്‍, ജാതി, സംവരണം, അഹിന്ദുക്കള്‍: സമകാലിക ഇന്ത്യയിലെ ഗോള്‍വാള്‍ക്കര്‍- ഭാഗം 8

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍