UPDATES

ട്രെന്‍ഡിങ്ങ്

എന്തൊരു ദ്രാവിഡാണ് ഈ പാര്‍ട്ടി!

നാടൊട്ടുക്ക് ലൈബ്രറിയും, പഠന കേന്ദ്രങ്ങളും കെട്ടിപ്പൊക്കി വെച്ചിരിക്കുന്നത് നാട്ടുകാർക്ക് മാത്രം വായിക്കാൻ അല്ല, വല്ലപ്പോഴും പാർട്ടി പരിപാടി എങ്കിലും എടുത്തു വെച്ചൊന്നു വായിക്കണം, അതുകൊണ്ട് വൈകുന്ന വിപ്ലവത്തിന്റെ പോരായ്മകൾ ജനങ്ങൾ സഹിച്ചോളും.

Avatar

ഗിരീഷ്‌ പി

സ്ത്രീകളുടെ സാമൂഹ്യ അവസ്ഥയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഒരു സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത് എന്ന കാറല്‍ മാര്‍ക്‌സിന്റെ നിരീക്ഷണം ലോകമെമ്പാടുമുള്ള കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക കാഴ്ചപ്പാടായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്  വിഭിന്നം ആയ ഒരു നിലപാട് ഉണ്ടോ എന്ന് അറിയില്ല. എന്തായാലും സ്ത്രീ വിമോചനവും സമത്വവുമായ ബന്ധപ്പെട്ട ഏറ്റവും ശക്തമായ ആശയങ്ങള്‍ മുന്നോട്ടുവച്ച രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ് കമ്മ്യൂണിസം.

പ്രമുഖ ചലച്ചിത്ര നടി ഓടുന്ന വാഹനത്തില്‍ ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ കഴിഞ്ഞത് കേരള പോലീസിന്റെ അഭിമാനാര്‍ഹമായ നേട്ടമായി അവതരിപ്പിച്ചത് മുഖ്യമന്ത്രിയും സി പി എമ്മിന്‍റെ പോളിറ് ബ്യുറോ മെമ്പറുമായ പിണറായി വിജയൻ ആണ്. കേരളത്തിലെ പോലീസിനോടും, ആഭ്യന്തര വകുപ്പിനോടുമുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ രാഷ്ട്രീയ കേരളം ഒന്നടങ്കം പോലീസിനെ അഭിനന്ദിച്ചു. എത്ര വലിയ ശക്തനാണ് കുറ്റവാളി എങ്കിലും നിയമത്തിന്റെ മുന്നിൽ ഒരേ പരിഗണന ആണെന്ന് സർക്കാർ തെളിയിച്ചു.

നടൻ ദിലീപിന് നൂറു ദിവസത്തോളം ജയിൽ വാസം അനുഭവികേണ്ടിവന്നു. കേസന്വേഷണം മുന്നോട്ടു പോകുന്നു, ദിലീപിന്റെ അറസ്റ്റോടു കൂടി ‘എ എം എം എ, ഫെഫ്ക തുടങ്ങിയ സംഘടനയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി, ദിലീപിന്റെ സിനിമകൾ ബഹിഷ്‌കരിച്ചു കൊണ്ട് സോഷ്യൽ മീഡിയ, കോലം കത്തിയ്ക്കലുമായി യുവജന സംഘടനകൾ, പല തവണ ശ്രമിച്ചതിന്റെ ഫലം ആയി ദിലീപിന് ജാമ്യം ലഭിക്കുന്നു. പുറത്തു വരുന്നു, ഇനി ആണ് ബാപ്പു, കളി!

ഒരു സുപ്രഭാതത്തിൽ താര സംഘടന  ദിലീപിനെ പുണ്യാളൻ ആയി വാഴ്ത്തി കൊണ്ട് സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഞെട്ടലോടെയാണ് പ്രബുദ്ധ കേരളം ശ്രവിച്ചത്. ഊർമിള ഉണ്ണിയാണ് പോലും സംഘടനയുടെ യോഗത്തിൽ നിർദേശം വെച്ചത്. തിരിച്ചെടുത്തില്ലെങ്കിൽ ദിലീപ് കേസിനു പോയാൽ അകത്തു പോകും എന്ന് സിദ്ധീഖ് ഇക്ക! എന്തൊക്കെ കണ്ടാലും കേട്ടാലും ആണ് ഈ ജന്മം ഒന്ന് തീർന്നു കിട്ടുക എന്ന് മലയാളികൾ.

ആഷിഖ് അബു എഴുതിയതും മറ്റും വെച്ച് നോക്കിയാൽ ഈ സംഘടന പൊതുവെ ഫ്യൂഡൽ സ്വഭാവങ്ങൾ തുടർന്ന് പോകുന്ന ഒരു സെറ്റപ്പ് ആണ്. പക്ഷെ എല്ലാ കാലത്തും നീലകണ്ഠനെയും, ജോസഫ് അലക്സിനെയും, മിസ്റ്റർ മരുമകനെയും സഹിക്കേണ്ട ഗതികേട് ഇല്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് 4 നടിമാർ എ എം എം എ യിൽ നിന്നും രാജിവെച്ച് പുറത്തു വന്നു. പുരോഗമന കേരളത്തിന്റെ നല്ലൊരു വിഭാഗം കയ്യടിയോടെ അവരെ സ്വീകരിച്ചു. വി എസ് അച്യുതാനന്ദൻ മുതൽ വി ടി ബൽറാം വരെ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എല്ലാം നടിമാരോടൊപ്പം അർഥശങ്കക്കിടയില്ലാത്ത വിധം ഉറച്ചു നിന്നു. പ്രതിഷേധം കൂടുതൽ നടിമാർ ഏറ്റെടുത്തു. അപ്പോഴും ഏവരും ഉറ്റുനോക്കിയിരുന്നത് സി പി എമ്മിന്‍റെ നിലപാടിലേക്കാണ്.

എഎംഎംഎക്കെതിരെ ദേശീയ മാധ്യമപ്രവർത്തകര്‍: ദിലീപിനെ സംരക്ഷിക്കുന്ന ജനപ്രതിനിധികളെ സിപിഎം തിരുത്തണമെന്ന് പ്രസ്താവന

സി പി എം നിലപാട് പ്രസക്തമാകാൻ രണ്ടു കാരണങ്ങൾ ഉണ്ട്; ഒന്ന് എ എം എം എലുള്ള മൂന്നു ഇടതുപക്ഷ ജന പ്രതിനിധികൾ (ഗണേഷ് കുമാർ- ഘടകകക്ഷി അടക്കം) മൂന്നു പേരും നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. രണ്ടാമത്തെ കാരണം ഒരേയൊരു സംസ്ഥാനത്തേക്കു ഒതുങ്ങി എന്ന് പരിഹസിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ നിലപാടിന് ഈ രാജ്യത്ത് ആഴത്തിൽ ഉള്ള സ്വാധീനം ഇപ്പോഴും ഉണ്ട് എന്നതുതന്നെ.

ഒന്നര പേജിൽ പ്രസ്തുത വിഷയത്തിൽ സി പി എം സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കി. “ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌. ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌.” ദേ കിടക്കുന്നു സിപിഎമ്മിന്റെ ‘ഇര’ പക്ഷം! നല്ല ബെസ്റ്റ് ഇടതുപച്ചം!

ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അമ്മയുടെ നടപടി കേരള സമൂഹത്തോടുള്ള വെല്ലുവിളി: എംഎ ബേബി

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിന് കോടതി പലതവണ ജാമ്യം നിഷേധിച്ചത്, പ്രമുഖനും, സമ്പന്നനും ആയതുകൊണ്ട് സാക്ഷികളെ അടക്കം സ്വാധീനിക്കാൻ ഉള്ള സാധ്യത കണക്കിലെടുത്താണ്. ദിലീപ് പുറത്തിറങ്ങിയ ശേഷം നടത്തുന്ന ചരട് വലികൾ നാട്ടിൽ പാട്ടാണ്, പ്രതികളെ കൊണ്ട് മൊഴി മാറ്റം മുതൽ, ഭീഷണിയുടെ സ്വരം വരെ തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് സി പി എം ഇപ്പോൾ സൃഷ്ട്ടിച്ച പുകമറ. എ എം എം എയിലെ ഇപ്പോഴത്തെ വിവാദങ്ങളുടെ സൂത്രധാരൻ ദിലീപ് ആണെന്ന് ഊഹിക്കാൻ ഒരു ദാസ്കാപിറ്റലും വായിക്കേണ്ട കോടിയേരി സഖാവേ?

“ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌.” ഫ്യുഡൽ – സ്ത്രീ വിരുദ്ധമായ ഈ സംഘടന, തിലകൻ, ശ്രീനാഥ്, ആക്രമിക്കപ്പെട്ട നടി അടക്കം ഉള്ളവർക്ക് നീതി നിഷേധിച്ച, താരാധിപത്യത്തിന്റെ പൊന്നാപുരം കോട്ടയായ ഈ ആൾക്കൂട്ടത്തെ തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതൊരു പുതിയ തുടക്കമാണ്. സി പി എമ്മിന്‍റെ വേവലാതി എന്താണീ വിഷയത്തിൽ എന്ന് മാത്രം വ്യക്തമല്ല.

അതിക്രമത്തെ അതിജീവിച്ച നടിയെ തുടർച്ചയായി അമ്മ അവഹേളിക്കുന്നു-മന്ത്രി ടി എം തോമസ് ഐസക്

“അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌”. ആ താര രാഷ്ട്രീയക്കാരെ പാര്‍ലമെന്റിലേക്കും, നിയമസഭയിലേക്കും ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ചത് എ എം എം എ യിലെ സംഘാടന മികവ് കണ്ടിട്ടോ സിനിമയിലെ അഭിനയ മികവിനോ അല്ല. ഒറ്റ പേര് ‘ഇടതുപക്ഷം’. അതുകൊണ്ട് തന്നെ ഒരു തരത്തിൽ ഉള്ള ന്യായീകരണവും അവരുടെ കാര്യത്തിൽ ഈ വിഷയത്തിൽ ചിലവാകില്ല.

നിലപാടും, രാഷ്ട്രീയ ബോധവും ഇല്ലാത്തവരെ  തെരഞ്ഞെടുപ്പില്‍ കെട്ടിയിറക്കുന്നതും, പ്രശസ്തി മുതലെടുത്ത് സീറ്റിന്‍റെ എണ്ണം കൂട്ടുന്നതും പാർലമെന്ററി സ്ട്രാറ്റജിയുടെ ഭാഗമാണെന്നു കരുതാം. പക്ഷെ അത്തരം മഹാരഥന്മാരോട് മറ്റു സംഘടനകളിൽ ഇടപെടുമ്പോഴും ഒരു മിനിമം രാഷ്ട്രീയ ബോധം കത്ത് സൂക്ഷിക്കാൻ ആവശ്യപ്പെടണം. കടക്കു പുറത്തു എന്ന് മാധ്യമങ്ങളോട് പറയുന്ന എനർജിയുടെ പകുതി മതിയാവും സഖാവേ ആ കർമത്തിന്.

സി പി എമ്മിന്‍റെ നിലപാട് വന്നതിനു ശേഷം സോഷ്യൽ മീഡിയ ആവർത്തിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ആരാണ് എ എം എം എയെ ഭിന്നിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന തത്പരകക്ഷികൾ? പ്രതിഷേധം സ്ത്രീസുരക്ഷയ്ക്കുവേണ്ടിയല്ലെന്ന് കണ്ടെത്തിയതിന് തെളിവെന്ത്? എംഎ ബേബി, ബൃന്ദ കാരാട്ട്, വി എസ് അച്യുതാനന്ദൻ, ജി സുധാകരൻ, കെ കെ ശൈലജ, തോമസ് ഐസക്, എം സി ജോസഫൈൻ തുടങ്ങിയ നേതാക്കൾ എ എം എം എ യെ ശക്തമായി വിമർശിച്ചവരാണ്, ആക്രമിക്കപ്പെട്ട നേടിക്കൊപ്പം ഉറച്ചു നിന്നവരാണ്. അവരും എ എം എം എ യെ തകർക്കാൻ ശ്രമിക്കുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ട് മാത്രമേ ഇടതുപക്ഷത്തിന് ആ ലേബലിൽ മുന്നോട്ടു പോകാനാവൂ.

പിന്നെ സഖാക്കളെ, നാടൊട്ടുക്ക് ലൈബ്രറിയും, പഠന കേന്ദ്രങ്ങളും കെട്ടിപ്പൊക്കി വെച്ചിരിക്കുന്നത് നാട്ടുകാർക്ക് മാത്രം വായിക്കാൻ അല്ല. വല്ലപ്പോഴും പാർട്ടി പരിപാടി എങ്കിലും എടുത്തു വെച്ചൊന്നു വായിക്കണം, അതുകൊണ്ട് വൈകുന്ന വിപ്ലവത്തിന്റെ പോരായ്മകൾ ജനങ്ങൾ സഹിച്ചോളും. അപ്പോ മോഹൻലാൽസലാം..!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മൌനം തുടരുന്ന ഇവര്‍ ഇടതുപക്ഷത്തിന് ബാധ്യത

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍