UPDATES

വായന/സംസ്കാരം

ഗൗരി ലങ്കേഷിന്റെ ഘാതകരെന്ന് ആരോപണ വിധേയരായ സനാതന്‍ സന്‍സ്ഥയുടെ പുസ്തകങ്ങള്‍ സര്‍ക്കാരിന്റെ കൃതി ഫെസ്റ്റിവലില്‍

കേരള സര്‍ക്കാരിന്റെ സാഹിത്യ പ്രവര്‍ത്തക കോഓപ്പറേറ്റീവ് സൊസൈറ്റിയും (എസ്പിസിഎസ്) സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുന്ന കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിലാണ് ഹിന്ദുത്വ ഭീകര സംഘടനയുടെ സ്റ്റാള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ അന്വേഷണം നേരിടുകയും പ്രതിസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന ഹിന്ദുത്വ തീവ്രവാദി സംഘടന സനാതന്‍ സന്‍സ്ഥയുടെ പുസ്തകങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൃതി സാഹിത്യോത്സവത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ള ശ്രീ സിദ്ധേശ്വര്‍ ധര്‍മ്മജാഗൃതി സന്‍സ്ഥയുടെ പേരിലുള്ള സ്റ്റാ്ള്‍ ആണുള്ളത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും (എസ്പിസിഎസ്) സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടത്തുന്ന കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിലാണ് ഹിന്ദുത്വ ഭീകര സംഘടനയുടെ സ്റ്റാള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹിന്ദു ജാഗരണ്‍ സമിതിയുടെയും, സനാതന്‍ സന്‍സ്തയുടെയും വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കുന്ന പുസ്തകങ്ങളാണ് കേരള സര്‍ക്കാരിന്റെ കൃതി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസ് മിനുട്ട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകയിലാണ് ശ്രീ സിദ്ധേശ്വര്‍ ധര്‍മ്മ ജാഗൃതി സന്‍സ്ഥ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സനാതന്‍ സന്‍സ്ഥയുടെ പുസ്തകങ്ങള്‍ സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദു ജന്‍ജാഗൃതി സമിതിയുമായി ബന്ധപ്പെട്ട സനാതന്‍ ഷോപ്പ് എന്ന വെബ് സൈറ്റിലുള്ള പുസ്തകങ്ങള്‍ ഇതിലുള്‍പ്പെടുന്നതായി ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വെബ്‌സൈറ്റില്‍ ആദ്യം കാണുന്നത് ലവ് ജിഹാദ് സംബന്ധിച്ചത് അടക്കമുള്ള തീവ്ര ഹിന്ദുത്വ പുസ്തകങ്ങളാണ്.
ഹിന്ദു ജന്‍ജാഗൃതി സമിതി സനാതന്‍ സന്‍സ്ഥയുമായി ബന്ധപ്പെട്ടതാണ് എന്ന് അവരുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അതേസമയം കൃതി ഫെസ്റ്റി ഫെസ്റ്റിവല്‍ സംഘാടകരുമായി ബന്ധപ്പെടാന്‍ അഴിമുഖം ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമായില്ല.

സിബിഐയുടേയും മഹാരാഷ്ട്ര, കര്‍ണാടക പൊലീസിന്റേയും അന്വേഷണം നേരിടുന്ന സംഘടനയാണ് ഗോവയില്‍ വേരുകളുള്ള സനാതന്‍ സന്‍സ്ഥ. 2007ല്‍ മുംബയ്ക്ക് സമീപം നടന്ന മൂന്ന് സ്‌ഫോടനങ്ങളിലും (താനെ, വാശി, പന്‍വേല്‍) 2009ലെ ഗോവ സ്‌ഫോടനത്തിലും സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്ന് സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് 18 സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ അഞ്ച് പേര്‍ മഹാരാഷ്ട്രയിലെ ബോംബ് സ്‌ഫോടന കേസുകളില്‍ പ്രതികളും നരേന്ദ്ര ധഭോല്‍ക്കറിന്റേയും ഗോവിന്ദ് പന്‍സാരെയുടേയും എംഎം കല്‍ബുര്‍ഗിയുടേയും കൊലപാതകങ്ങളില്‍ ആരോപണവിധേയരുമാണ്. ഹിന്ദു ജന്‍ജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവസേന എന്നിവ സനാതന്‍ സന്‍സ്ഥയുടെ ഉപ സംഘടനകളാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍