UPDATES

ട്രെന്‍ഡിങ്ങ്

ഇനി ശീലാബതി ഇല്ല; എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ചിത്രമായി

കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിതബധിതരുടെ ഇന്നും തുടരുന്ന സമരത്തിന്റെ പ്രതീകം കൂടിയായിരുന്ന ശീലാബതി

ശീലാബതി മരിച്ചു… കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ദുന്തത്തിന്റെ നേര്‍ചിത്രമായി വര്‍ഷങ്ങളോളം ദുരിതം പേറി ജീവിച്ച ശീലാബതി. ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. സ്വാഭാവിക മരണമായിരുന്നു.

കാസറഗോഡെ എന്‍മകജെ പഞ്ചായത്തിലെ വണിനഗറിലാണ് ശീലാബതിയുടെ വീട്. വൃദ്ധയായ അമ്മ ദേവകി റാവു മാത്രമായിരുന്നു ഒരു ചെറിയ വീട്ടില്‍ ശീലാബതിക്ക് ഇത്രനാളും കൂട്ട്. ആറര വയസുകാരിയായിരുന്ന ശീലാബതി സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരും വഴി കശുമാവിന്‍ തോട്ടത്തില്‍ തളിച്ചുകൊണ്ടിരുന്ന എന്‍ഡോസള്‍ഫാന്‍ തുള്ളികള്‍ നേരിട്ട് വന്ന് നെറുകില്‍ വീഴുകയായിരുന്നു. അന്നു വന്ന് കിടന്ന ശീലാബതി പിന്നീട് എഴുന്നേറ്റിട്ടില്ല. നിരവധി ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. എന്‍ഡോസള്‍ഫാന്‍ എന്ന വിഷം എത്രമേല്‍ വീര്യമേറിയതാണെന്നതിന് തെളിവോടെ. പ്രശസ്ത സാഹിത്യകാരന്‍ അംബികാസുതന്‍ മങ്ങാട് എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ ആസ്പദമാക്കി രചിച്ച എന്‍മജെ എന്ന നോവലിന്റെ പ്രചോദനവും ശീലാബതി ആയിരുന്നു.

കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിതബധിതരുടെ ഇന്നും തുടരുന്ന സമരത്തിന്റെ പ്രതീകം കൂടിയായിരുന്ന ശീലാബതി. ആ ശീലാബതി ഒടുവില്‍ യാത്രയാകുമ്പോഴും ദുരിതബാധിതര്‍ അവരുടെ സമരം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ശീലാബതിയെക്കുറിച്ച് അഴിമുഖം ചെയ്ത റിപ്പോര്‍ട്ട് താഴെ വായിക്കാം;

55കാരിയായ മകള്‍ക്ക് താങ്ങ് 80നോടടുത്ത അമ്മ; ശീലാബതിയുടെ ജീവിതം, ദേവകിയുടെയും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍