UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രിം കോടതി മുന്‍ ജഡ്ജി മദന്‍ ബി ലോകുറിനെ ഫിജിയിലെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു

ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രിം കോടതി ജഡ്ജിയാകുന്നത്.

സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രിം കോടതി ജഡ്ജിയായി നിയമിച്ചു. മദന്‍ ലോകുറിനെ ഉദ്ധരിച്ച് ബാര്‍ ആന്‍ഡ് ബഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്, ‘ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി എന്നെ ക്ഷണിച്ചു. ഫിജി സുപ്രിം കോടതിയുടെ ഭാഗമാകാനുള്ള ക്ഷണം ഞാന്‍ സ്വീകരിച്ചു’ എന്നാണ്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രിം കോടതി ജഡ്ജിയാകുന്നത്.

ഫിജിയിലെ സുപ്രിം കോടതിക്ക് വര്‍ഷത്തില്‍ മൂന്ന് സെക്ഷന്‍സാണുള്ളത്. ഒരു സെക്ഷനില്‍ നാല് ആഴ്ചയാണ് കോടതി പ്രവര്‍ത്തിക്കുക. ജസ്റ്റിസ് ലോകൂര്‍ 2019 ഓഗസ്റ്റിലെ 15നുള്ള സെക്ഷന്‍സ് മുതലായിരിക്കും ജ.ലോകൂര്‍ ഫിജി സുപ്രിം കോടതിയുടെ ഭാഗമാവുക. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.

വിരമിച്ച ശേഷം 2018 ഡിസംബര്‍ 31ന് ജഡ്ജിയാകുവാനുള്ള ഫിജി സുപ്രീം കോടതിയുടെ ക്ഷണം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതില്‍ ജ.ലോകുര്‍ തീരുമാനം അറിയിച്ചത് ഇപ്പോഴാണ്. 2005 മുതല്‍ ഇന്ത്യന്‍ സുപ്രിംകോടതിലെ മീഡിയേഷന്‍ കമ്മിറ്റി അംഗമായിരുന്ന ജ. ലോകുര്‍ 2012 ജൂണ്‍ നാലിനാണ് സുപ്രിം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്.

ജ. ലോകുര്‍ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. 2018 ഡിസംബര്‍ 30നായിരുന്നു അദ്ദേഹം പദവി ഒഴിഞ്ഞത്. തെലങ്കാന ഹൈക്കോടതിയിലും (2011 നവംബര്‍ 11 – 2012 ജൂണ്‍ 3), ഗുഹാട്ടി ഹൈക്കോടതിയിലും (2010 ജൂണ്‍ 24 – 2011 നവംബര്‍ 14) ചീഫ് ജസ്റ്റീസായി ലോകുര്‍ സേവനം നടത്തിയിട്ടുണ്ട്.

ഫിജി

നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ (ശാന്തസമുദ്രം) തെക്കന്‍ ഭാഗത്ത് വരുന്ന ദ്വീപ് രാഷ്ട്രമാണ് ഫിജി. ദ്വീപിന്റെ ഔദ്യോഗിക നാമം റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്‌സ് എന്നാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ദ്വീപിന്റെ സ്ഥാനം. സുവ ആണ് തലസ്ഥാനം.

ഫിജി ഒരു ദ്വീപ് മാത്രമായിട്ടുള്ള രാജ്യമല്ല. 322 ദ്വീപുകളടങ്ങുന്ന ദ്വീപസമൂഹമായ രാജ്യത്തില്‍ 106 ദ്വീപുകളില്‍ മാത്രമാണ് സ്ഥിരവാസമുള്ളത്. 522 ചെറുദ്വീപുകളും ഈ രാജ്യത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകള്‍. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87%-ഉം ഈ രണ്ട് ദ്വീപുകളിലാണ്.

ധാരാളം ഇന്ത്യന്‍ സഞ്ചാരികള്‍ എത്തുന്നയിടം കൂടിയാണ് ഫിജി. വിസ ഓണ്‍ അറൈവല്‍ സംവിധാനമാണ് ഇന്ത്യക്കാര്‍ക്ക് ഇവിടെയുമുള്ളത്. വിമാനത്താവളത്തില്‍ നിന്നോ തുറമുഖത്തു നിന്നോ ഇത് ലഭിക്കും. കൊളോണിയല്‍ ആര്‍കിടെക്ച്ചര്‍, പനകള്‍ നിറഞ്ഞ ബീച്ചുകള്‍, ലഗൂണുകള്‍ എന്നിവയാണ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര ആകര്‍ഷണങ്ങള്‍.

Read: വിസ ഇല്ലാതെയും വിസ ഓണ്‍ അറൈവല്‍ സൗകര്യത്തോടെയും ഇന്ത്യാക്കാര്‍ക്ക് സന്ദര്‍ശിക്കാവുന്ന ചില രാജ്യങ്ങള്‍

Read: ദ്വീപ് ജീവിതം നല്‍കുന്നത് വ്യത്യസ്തമായ അനുഭവങ്ങള്‍; ലോകത്തിലെ ചില വൈവിധ്യമാര്‍ന്ന ദ്വീപുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍