UPDATES

ട്രെന്‍ഡിങ്ങ്

കളമശ്ശേരിയിലെ റെനോ സൂക്ഷിപ്പുകേന്ദ്രം ഈ മഴയില്‍ വെള്ളത്തില്‍ മുങ്ങിയോ? ഒരു അന്വേഷണം

മാനുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിവരുന്നത് മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്നുള്ള ദൃശ്യം എന്ന തരത്തിലാണ് പ്രചരിച്ചത്

അതീവ ജാഗ്രത പ്രഖ്യാപിക്കാനും അണക്കെട്ടുകളുടെ ചീർപ്പുകൾ തുറക്കാനും താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുമെല്ലാം സംസ്ഥാന സർക്കാരിനെ നിർബന്ധിതമാക്കിയ തരത്തിൽ കേരളത്തിൽ പെരുമഴ നാശം വിതയ്ക്കുന്നുണ്ടെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ നാം മഴക്കെടുതിയുടെയും വെള്ളപ്പൊക്കത്തിന്റെയും ശരിയായ ദൃശ്യങ്ങളാണോ പങ്കുവെക്കുന്നത്?

BOOM Fact Check നടത്തിയ ഒരു വിശകലനത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള ചില പഴയ ദൃശ്യങ്ങളും ചിത്രങ്ങളും ‘കേരളത്തിലെ വെള്ളപ്പൊക്ക’മെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കണ്ടെത്തി. കൊച്ചിയിലെ കളമശ്ശേരിയിലുള്ള Renault സൂക്ഷിപ്പുകേന്ദ്രം വെള്ളത്തിലായി എന്ന പേരിൽ ആകാശത്തുനിന്നും പകർത്തിയ ഒരു വെള്ളപ്പൊക്ക ദൃശ്യം പ്രചരിച്ചു.

എന്നാലത് 2013-ൽ അവിടെ വെള്ളം കയറിയപ്പോളുള്ള 5 കൊല്ലം പഴക്കമുള്ള ഒരു ചിത്രമായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ മാത്രമല്ല ഡിജിറ്റൽ വാർത്ത പോർട്ടലുകളും ഇതുതന്നെ ചെയ്തു. ആഗസ്ത് 10ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ Firstpost ഈ ചിത്രം 2018 ലെ എന്ന മട്ടിൽ നൽകി. Renault വക്താവ് ജതിൻ അഗർവാളിനെ ഉദ്ധരിച്ചുകൊണ്ട് ഈ ചിത്രം 2013-ലേതാണെന്ന് Boom Fact Check സ്ഥിരീകരിച്ചു.

കൊച്ചിയിലെ കളമശ്ശേരിയിലുള്ള Renault സൂക്ഷിപ്പുകേന്ദ്രം വെള്ളത്തിലായി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം

ഫസ്റ്റ് പോസ്റ്റ് പ്രസിദ്ധീകരിച്ച ചിത്രം

2013-ൽ അവിടെ വെള്ളം കയറിയപ്പോളുള്ള 5 കൊല്ലം പഴക്കമുള്ള ചിത്രം

നിലവിലുള്ള സ്ഥിതി

കേരളത്തിൽ കമ്പനിയുടെ കച്ചവടപങ്കാളിയായ Renault TVS ന്റേതാണ് ഈ സ്ഥലമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച എടുത്ത ചിത്രം അദ്ദേഹം അയച്ചുതന്നതിൽ അവിടം വരണ്ടാണിരുന്നത്. Renault TVS -ഉം ചിത്രം 2013-ലേതാണ് എന്ന് പറഞ്ഞു. ഇത് സംബന്ധിച്ച് സൈബർ സെല്ലിൽ കമ്പനി പരാതി നൽകിയിട്ടുണ്ട്.

റെനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

മധ്യപ്രദേശിൽ നിന്നുള്ള ഒരു ദൃശ്യവും കേരളത്തിൽ നിന്നാണെന്ന മട്ടിൽ പ്രചരിക്കുന്നു എന്ന് Boom കണ്ടെത്തി. ഒരു ബൈക്ക് യാത്രികൻ വെള്ളത്തിൽ ഒലിച്ചുപോകുന്ന ദൃശ്യമാണ് ഇങ്ങനെ പ്രചരിച്ചത്. ഇത് വാസ്തവത്തിൽ മധ്യപ്രദേശിൽ നിന്നുള്ളതായിരുന്നു. ഈ ദൃശ്യത്തിൽ മധ്യപ്രദേശിലെ ബേത്തൂളിൽ മച്ചനാ നദിയിലെ പാലത്തിൽ നിന്നാണ് ഒരു ബൈക് യാത്രക്കാരൻ ഒലിച്ചുപോയത്. 2014 ജൂലായിലാണ് ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്.

ഒഡിഷയിൽ നിന്നുള്ള ഒരു ദൃശ്യവും കേരളത്തിൽ നിന്നുള്ളതാണെന്ന മട്ടിൽ പ്രചരിച്ചു. മാനുകൾ വെള്ളപ്പൊക്കത്തിൽ ഒഴുകിവരുന്ന ദൃശ്യമായിരുന്നു അത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്നുള്ള ദൃശ്യം എന്ന തരത്തിലാണ് അത് പ്രചരിച്ചത്. 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശമായിരുന്നു നിലമ്പൂർ. ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ നിന്നുള്ള ദൃശ്യമായിരുന്നു അത്. ഘാട്ഘാടി നദിയിലാണ് കൃഷ്ണമൃഗങ്ങൾ ഒഴുകിവന്നത്.

കഴിഞ്ഞ ഒരാഴ്ച്ച തുടർച്ചയായി പെയ്ത മഴയിൽ കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നിരുന്നു. മഴക്കെടുതിയിൽ മരണസംഖ്യ 33 ആയി. ആഗസ്ത് 15 വരെ സംസ്ഥാനത്ത് പല ജില്ലകളിലും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍