UPDATES

ട്രെന്‍ഡിങ്ങ്

മരണത്തിന് തൊട്ടരികില്‍ നിന്നും ഒരു ഡോക്ടറുടെ അവസാന എഴുത്തുകള്‍; ‘ ജീവിക്കൂ, വെറുതെ നിലനില്‍ക്കുക മാത്രം ചെയ്യാതിരിക്കൂ’

സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ശിശുചികിത്സ വിഭാഗം തലവന്‍ ഡോ. സില്‍വന്‍ റീഗോയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ ശിശുചികിത്സ വിഭാഗം തലവന്‍ ഡോ. സില്‍വന്‍ റീഗോ കഴിഞ്ഞ ആഴ്ച അന്തരിച്ചു. അന്നനാള അര്‍ബുദബാധിനായിരുന്നതിനാല്‍ താമസിയാതെ താന്‍ മരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മരിക്കുന്നതിന് മുമ്പ് അദ്ദേഹം ചില വരികള്‍ കുറിച്ചിരുന്നു: അതിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ മരിക്കുന്ന ദിവസം.

ഞാന്‍ മരിക്കുന്ന ദിവസം നിരവധി സംഭവങ്ങള്‍ നടക്കും,ലോകം തിരക്കിലായിരിക്കും.
ഞാന്‍ മരിക്കുന്ന ദിവസം, ഞാന്‍ നിശ്ചയിച്ചിരുന്ന പ്രധാന കുടിക്കാഴ്ചകള്‍ക്ക് ആരുമുണ്ടാകില്ല.
ഞാന്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതികള്‍, ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാതെ പോകും.
എന്റെ മിക്ക ദിവസങ്ങളെയും ഭരിച്ചിരുന്ന കലണ്ടര്‍ ഇനി എനിക്ക് അപ്രസക്തമായി തീരും.
ഞാന്‍ വേട്ടയാടുകയും സൂക്ഷിക്കുകയും വിലപിടിച്ചതായി കരുതുകയും ചെയ്തിരുന്ന ഭൗതീകവസ്തുക്കള്‍, മറ്റുള്ളവരുടെ കൈയില്‍പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യും.

എന്നെ ഏറെ ആകുലപ്പെടുത്തിയ വിമര്‍ശകരുടെ വാക്കുകള്‍ ഇനിമുതല്‍ എന്നെ കുത്തിനോവിക്കുകയോ കീഴടക്കുകയോ ചെയ്യില്ല. ഇനിയെന്നെ സ്പര്‍ശിക്കാന്‍ അവയ്ക്കാവില്ല. ഇവിടെ ഞാന്‍ ജയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്ന വാദങ്ങള്‍ ഇനി എന്നെ സഹായിക്കുകയോ എനിക്കെന്തെങ്കിലും സംതൃപ്തിയോ ആശ്വാസമോ പകര്‍ന്നു തരികയോ ചെയ്യില്ല.

ശബ്ദമുണ്ടാക്കുന്ന അറിയിപ്പുകള്‍ക്കും സന്ദേശങ്ങള്‍ക്കും വിളികള്‍ക്കും ഇനി മുതല്‍ മറുപടി ലഭിക്കില്ല. അവയുടെ അത്യാവശ്യങ്ങള്‍ നിശബ്ദമാക്കപ്പെടും. എന്റെ നിരവധി വേദനിപ്പിക്കുന്ന പശ്ചാത്താപങ്ങള്‍, എന്തായാലും അവ നിലനിന്നിരുന്ന ഭൂതകാലത്തിലേക്ക് പിന്‍മടങ്ങും.

ചലിക്കുന്ന സൂചിക്കുമപ്പുറത്തെ സമയത്തെക്കുറിച്ച് ഒരു ന്യൂറോ സര്‍ജന്‍റെ ചിന്തകള്‍

എന്റെ അരക്കെട്ടിനെ കുറിച്ച് അല്ലെങ്കില്‍ മുടിയിഴകളെ കുറിച്ച് അല്ലെങ്കില്‍ പുരികത്തെ കുറിച്ച് അങ്ങനെ എന്റെ ശരീരത്തെ കുറിച്ച് ഞാന്‍ കഠിനമായി ആവാഹിച്ചിരുന്ന ഉപരിപ്ലവമായ എല്ലാ ആശങ്കകളും മാഞ്ഞുപോകും.

സൂക്ഷ്മമായി കൊത്തിയെടുക്കപ്പെട്ട എന്റെ പ്രതിച്ഛായ, മറ്റുള്ളവര്‍ക്കായി രൂപപ്പെടുത്തിയെടുക്കാന്‍ ഞാന്‍ കഠിനാദ്ധ്വാനം ചെയ്ത ഒന്ന്, പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് തന്നെ വിട്ടുനില്‍കപ്പെടും. നിലനിറുത്തുന്നതിനായി ഒരിക്കല്‍ ഞാന്‍ കഠിനമായി അദ്ധ്വാനിച്ച എന്റെ പത്തരമാറ്റുള്ള യശസ്, ഇനിമുതല്‍ എന്നെ സംബന്ധിച്ച് വലിയ ഉത്കണ്ഠയാകില്ല.

എന്നില്‍ നിന്നും എല്ലാ രാത്രിയിലും ഉറക്കം തട്ടിയെടുത്ത വലുതും ചെറുതുമായ വ്യാകുലതകള്‍ ഇനിമുതല്‍ അശക്തരായി ഭവിക്കും. എന്റെ മനസിനെ മദിച്ചുകൊണ്ടിരുന്ന ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ആഴവും ഉന്നതവും നിഗൂഢതകള്‍, ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും ലഭിക്കാതിരുന്ന വ്യക്തതയോടെ ഒടുവില്‍ സ്പഷ്ടമാക്കപ്പെടും.

ഞാന്‍ മരിക്കുന്ന ദിവസം തീര്‍ച്ചയായും ഇക്കാര്യങ്ങളെല്ലാം സത്യമായി തീരും.

ഇത്രയും സത്യസന്ധമായ ഒരു പുസ്തകം നിങ്ങള്‍ വായിച്ചിട്ടുണ്ടാവില്ല; ജീവിതമാണത്

എന്നിരുന്നാലും, ആ ദിവസം സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും പോലെതന്നെ, ഒരു കാര്യം കൂടി സംഭവിക്കും.

ഞാ്ന്‍ മരിക്കുന്ന ദിവസം, എന്നെ യഥാര്‍ത്ഥത്തില്‍ അറിയുകയും യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുകയും ചെയ്തിരുന്ന കുറച്ച് ആളുകള്‍ അഗാധ ദുഃഖത്തിലാഴും.

ഒരു ശൂന്യത അവര്‍ അനുഭവിക്കും.
വഞ്ചിക്കപ്പെട്ടുവെന്ന് അവര്‍ തോന്നും.
തയ്യാറായിരുന്നതായി അവര്‍ക്ക് തോന്നില്ല.
അവരുടെ ഒരു ഭാഗം കൂടി മരിച്ചുപോയതുപോലെ അവര്‍ക്ക് തോന്നും. എന്നോടൊപ്പം കൂടുതല്‍ സമയമാണ് ലോകത്തില്‍ മറ്റെന്തിനേക്കാളും തങ്ങള്‍ക്ക് ആവശ്യമെന്ന് ആ ദിവസം അവര്‍ക്ക് തോന്നും.

ഞാന്‍ സ്‌നേഹിക്കുകയും തപിക്കുകയും ചെയ്തവരില്‍ നിന്നും എനിക്കതറിയാം. അതറിയാവുന്നതുകൊണ്ട്, അവരോടൊപ്പമുള്ള എന്റെ സമയം ക്ഷണികവും നശ്വരവും അതിനാല്‍ വളരെ അമൂല്യവുമാണെന്നും ഓര്‍ക്കാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ ശ്രമിക്കുന്നു-അതില്‍ ഒരു നിമിഷം പോലും പാഴാക്കാതിരിക്കാന്‍ എന്നെ കൊണ്ടാവുന്നതുപോലെ ഞാന്‍ ശ്രമിക്കുന്നു.

പച്ച മനുഷമ്മാരാണ് ഈ ഡോക്ടര്‍മാര്‍; ദൈവങ്ങളല്ല

ഞാന്‍ മരിക്കുന്ന ദിവസം സംഭവിക്കാന്‍ പോകുന്ന മറ്റ് കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെട്ട് ഈ വില പിടിച്ച നിമിഷങ്ങള്‍ ഞാന്‍ ധൂര്‍ത്തടിക്കില്ല, കാരണം, അക്കാര്യങ്ങള്‍ എന്നെ ആശങ്കപ്പെടുത്തുന്നതോ അല്ലെങ്കില്‍ എന്റെ നിയന്ത്രണത്തിനതീതമോ ആണ്.

സുഹൃത്തുക്കളെ, നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ജീവിതത്തില്‍ നിന്നും നിങ്ങളെ അകറ്റാന്‍ പോന്ന ചില നിഗൂഢമായ വഴികള്‍ അക്കാര്യങ്ങള്‍ക്കുണ്ട്: നിങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും നിങ്ങളുടെ വികാരങ്ങള്‍ക്കായി മത്സരിക്കുകയും ചെയ്യുന്ന ചില വഴികള്‍.

നിങ്ങളെ സ്‌നേഹിക്കുന്നവരും നിങ്ങളെ ആവശ്യപ്പെടുന്നവരും നിങ്ങളുമായി മാത്രം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ആവര്‍ത്തനമില്ലാത്തതും ഒതുക്കിനിറുത്താനാവാത്തതും ബാഷ്പീകൃതമാകുന്നതുമായ ‘ഈ നിമിഷത്തിന്റെ’ ആനന്ദത്തെ അത് മോഷ്ടിച്ചുകൊണ്ടുപോകും.

നിങ്ങള്‍ക്കാവുമ്പോള്‍ അവരുമായി നൃത്തം ചെയ്യാനുള്ള അവസരം കളഞ്ഞുകുളിക്കരുത്.
നിങ്ങള്‍ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സൂര്യപ്രകാശത്തെ നഷ്ടപ്പെടുത്തുന്നത് എളുപ്പമാണ്.
നിങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തെ മോഷ്ടിക്കാന്‍ അനുവദിക്കരുത്. കാരണം, നിങ്ങള്‍ മരിക്കുന്ന ദിവസം, അവയില്‍ മിക്കതും നിലനില്‍ക്കുന്നുണ്ടാവില്ല.
അതെ, നിങ്ങളും ഞാനും ഒരു ദിവസം മരിക്കും.
പക്ഷെ ആ ദിവസം വരുന്നതിന് മുമ്പ്, നമുക്ക് ജീവിക്കാം….

അതെ, ജീവിക്കൂ, വെറുതെ നിലനില്‍ക്കുക മാത്രം ചെയ്യാതിരിക്കൂ!

ഇത് ‘പരാജിത’ന്റെ എഴുത്തുകളല്ല; ക്യാന്‍സര്‍ വാര്‍ഡില്‍ നിന്ന്‍ ഹരികൃഷ്ണന്റെ ചില എഫ് ബി കുറിപ്പുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍