UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഷാദമുഖമുള്ള ആ മാന്ത്രിക പൂച്ച ഇനിയില്ല

ഏഴാമത്തെ വയസില്‍ അണുബാധയെ തുടര്‍ന്നാണ് ഗ്രംപി മരണമടഞ്ഞത്

ലോസാഞ്ചലസില്‍ ഗ്രംപി എന്ന പേരില്‍ പ്രശസ്തയായ പൂച്ച ഇനിയില്ല. ഭക്ഷണശാലയില്‍ വെയിട്രസ് ആയിരുന്ന തബത ബുദ്ധിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ മാന്ത്രിക പൂച്ചയായിരുന്നു ഗ്രംപി. ടിവി പരിപാടികളിലൂടെയും,സിനിമകളിലൂടെയുമാണ് ഗ്രംപി തന്റെ ആരാധകരെ നേടിയെടുത്തത്. ഫേസ്ബുക്കില്‍ 85 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമിലും, ട്വിറ്ററിലും ദശലക്ഷ കണക്കിനാളുകള്‍ പിന്തുടര്‍ന്നിരുന്നു.

ഏഴാമത്തെ വയസില്‍ അണുബാധയെ തുടര്‍ന്നാണ് ഗ്രംപി മരണമടഞ്ഞത്.
താഴത്തെ നിരയിലെ പല്ല് മുകള്‍ നിരയിലേതിനേക്കാള്‍ ഉന്തിനിന്നത് ഗ്രംപിയുടെ മുഖത്തിന് പ്രത്യേകതരത്തിലൊരു വിഷാദം നല്‍കിയിരുന്നു. ഇതാണ് ഗ്രംപിയെ മറ്റു പൂച്ചകളില്‍നിന്ന് വ്യത്യസ്തനാക്കിയത്.

കുഞ്ഞായിരിക്കുമ്പോള്‍ 2012ല്‍ ഒരു വെബ്‌സൈറ്റില്‍ വന്ന ചിത്രത്തോടെയാണ് ഗ്രംപി പ്രശസ്തയാവുന്നത്. അതിന്‌ ശേഷം ഉടമ തബത ഹോട്ടല്‍ പണി രാജിവെച്ചു. ഗ്രംപിയുടെ ചിത്രമുപയോഗിച്ചതിന്റെ പേരിലുണ്ടായ ഒരു പകര്‍പ്പവകാശ കേസില്‍ 5 കോടി രൂപയാണ് ഒരിക്കല്‍ തബതക്ക് ലഭിച്ചത്. സാന്‍ഫ്രാന്‍സ്‌കോയില്‍ ഗ്രംപിയുടെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

read more:സ്വാതന്ത്ര്യദിനത്തില്‍ കാട്ടില്‍ കണ്ടെത്തിയ അവള്‍ക്ക് പോലീസ് സ്വതന്ത്രയെന്ന് പേരിട്ടു; ഉപേക്ഷിച്ച അമ്മ ഇപ്പോള്‍ ജയിലില്‍; സിനിമയെ വെല്ലുന്ന ഒരു ജീവിതകഥ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍