UPDATES

വായിച്ചോ‌

തിരഞ്ഞെടുപ്പ് ബോണ്ടുകളിൽ രഹസ്യ കോഡ്; ഫോറൻസിക് പരിശോധനയിൽ പുറത്തു വന്നത് സർക്കാരിന്റെ വൻ രഹസ്യപ്പൊലീസിങ് പദ്ധതിയോ?

ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുന്നതിനു മുമ്പ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞത് സംഭാവന നൽകിയ ആൾക്കു മാത്രമേ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകി എന്ന കാര്യം അറിവുണ്ടാകൂ എന്നായിരുന്നു.

അതീവരഹസ്യമായിരിക്കുമെന്ന വാഗ്ദാനത്തോടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ടിനു പിന്നിൽ‌ വൻ രഹസ്യനിരീക്ഷണ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. ഓൺലൈൻ വാർത്താ മാധ്യമമായ ‘ദി ക്വിന്റ്’ നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം വെളിപ്പെട്ടത്.

ആയിരം രൂപ നൽകി എസ്‌ബിഐ-യിൽ നിന്ന് വാങ്ങിയ രണ്ട് ബോണ്ടുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ചില രഹസ്യ കോഡുകൾ വെളിപ്പെട്ടെന്ന് റിപ്പോർട്ട് പറയുന്നു. രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങളും മൂന്ന് അക്കങ്ങളും അടങ്ങുന്നതാണ് കോ‍ഡ്. ക്വിന്റ് നടത്തിയ ഫോറൻസിക് പരിശോധനയിൽ ബോണ്ടുകളിൽ oT 015101, oT 015102 എന്നീ കോഡുകൾ അടങ്ങിയിട്ടുള്ളതായി വെളിപ്പെട്ടു. ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകില്ല.

ഗൗരവതരമായ ചില ചോദ്യങ്ങളാണ് ഈ റിപ്പോർട്ടോടെ ജനങ്ങൾക്കു മുമ്പിലെത്തുന്നത്. ഇത്തരമൊരു രഹസ്യ കോഡ് തിരഞ്ഞെടുപ്പ് ബോണ്ടുകളിൽ ഉള്ള വസ്തുത രാഷ്ട്രീയ പാർട്ടികൾക്ക് അറിയാമോ എന്നതാണ് അവയിലൊന്ന്. ഇലക്ഷൻ കമ്മീഷന് ഇക്കാര്യം അറിവുണ്ടോ, ബോണ്ട് വാങ്ങുന്ന പൊതുജനങ്ങളെ ഇക്കാര്യം അറിയിക്കാത്തതെന്തുകൊണ്ട് തുടങ്ങിയ വേറെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

തിരഞ്ഞെടുപ്പ് ബോണ്ടുകൾ പുറത്തിറക്കുന്നതിനു മുമ്പ് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞത് സംഭാവന നൽകിയ ആൾക്കു മാത്രമേ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകി എന്ന കാര്യം അറിവുണ്ടാകൂ എന്നായിരുന്നു. വ്യക്തികളുടെയും കോർപ്പറേറ്റുകളുടെയും സംഭാവനകൾ ബാങ്കുകൾ വഴി ക്രമപ്പെടുത്താനുള്ള ഉദ്യമം എന്ന പേരിലാണ് ബോണ്ടുകൾ അവതരിപ്പിക്കപ്പെട്ടത്. പണമായി സംഭാവന നൽകുന്നതു വഴി സംഭവിക്കാനിടയുള്ള ക്രമക്കേടുകളെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യമാണ് അരുൺ ജെയ്റ്റ്‌ലി അടക്കമുള്ളവരുടെ വാക്കുകളിലുണ്ടായിരുന്നത്.

പുതിയ വെളിപ്പെടലുകളോടെ ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ച സർക്കാരിന്റെ നീക്കം രാഷ്ട്രീയ പാർട്ടികളെയും അവർക്ക് സംഭാവന നൽകുന്നവരെയും രഹസ്യമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കലായിരുന്നു എന്ന സംശയമാണ് ഉയർത്തുന്നത്.

കൂടുതല്‍ വായിക്കൂ: ദി ക്വിന്‍റ്

തെരഞ്ഞെടുപ്പ് ബോണ്ടുകള്‍; ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ കുടില ബുദ്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍