UPDATES

ട്രെന്‍ഡിങ്ങ്

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പലായനം ചെയ്യേണ്ടിവന്ന രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം

2017-ല്‍ സംഘര്‍ഷവും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍പേര്‍ക്ക് ആഭ്യന്തര പലായനം നടത്തേണ്ടിവന്ന രാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു.

ഈ വര്‍ഷം ജൂലൈ മുതല്‍ കേരളം കണ്ട പ്രളയം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയമായി വിലയിരുത്തപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി ഏകദേശം 500നു അടുത്ത് ആളുകള്‍ കൊല്ലപ്പെടുകയും 1.5 ദശലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു.

എന്നിരുന്നാലും, ഈ വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് മുമ്പേതന്നെ, 2018-ല്‍ വെള്ളപ്പൊക്കം മൂലം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് മാറിത്താമസിക്കേണ്ടി വന്നതും ഇന്ത്യയിലാണെന്ന് ക്വാര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 12-ന് ജനീവ ആസ്ഥാനമായുള്ള ഒരു എന്‍ ജി ഒ പുറത്തുവിട്ട ഇന്റെര്‍ണല്‍ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്ററിന്റെ (ഐടിഎംസി) അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് അത് കൃത്യമായി വ്യക്തമാക്കുന്നുണ്ട്.

2017-ല്‍ സംഘര്‍ഷവും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍പേര്‍ക്ക് ആഭ്യന്തര പലായനം നടത്തേണ്ടിവന്ന രാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ജൂണ്‍ മാസമായപ്പോഴേക്കും അത് ആറാം സ്ഥാനമായിമാറി. 2018 ലെ ആദ്യ ആറ് മാസങ്ങളിലെ കണക്ക് മാത്രമാണ് റിപ്പോര്‍ട്ടിന് ആധാരമായത്. ജൂലൈ മുതല്‍ കേരളം, കര്‍ണ്ണാടകം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംഭവിച്ച പലായനത്തിന്റെ കണക്ക് അതില്‍ ഉള്‍പ്പെടില്ല.

ഇന്ത്യയുടെ മണ്‍സൂണ്‍ സീസണിലെ കണക്കുകളും എടുക്കുകയാണെങ്കില്‍ അത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കായിരിക്കുമെന്ന് ഐടിഎംസി ഡയറക്ടര്‍ അലക്‌സാണ്ട്ര ബിലാക് പറയുന്നു. ‘പ്രകൃതിദുരന്തങ്ങള്‍ക്ക് ഒരുപാട് സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഉയര്‍ന്ന ജനസാന്ദ്രത, ദാരിദ്ര്യം, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, പരിസ്ഥിതി നശീകരണം എന്നിവയുള്‍പ്പെടെയുള്ള ഘടകങ്ങള്‍, തെക്കേ ഏഷ്യയില്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ആഭ്യന്തര പലായനം നടക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നു’ എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, കലാപവും അക്രമവും മൂലം ആഭ്യന്തര പലായനം ഏറ്റവും കൂടുതല്‍ നടന്ന 10 രാജ്യങ്ങളില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. അധിനിവേശംകൊണ്ട് പൊറുതിമുട്ടുന്ന, കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും, രൂക്ഷമായ ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളുമാണ് ഇന്ത്യക്കൊപ്പമുള്ളത്.

ജമ്മുകാശ്മീരിലെ ലൈന്‍ ഓഫ് കണ്ട്രോളുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘര്‍ഷങ്ങളാണ് പുതുതായി കൂടുതല്‍ പേരെ നാടുകടക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഐടിഎംസി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇവിടെ ആറുമാസത്തിനുള്ളില്‍മാത്രം 159,000 പേര്‍ക്കാണ് പലായനം ചെയ്യേണ്ടി വന്നത്. രാഷ്ട്രീയവും വര്‍ഗീയവും ജാതിപരവുമായ സംഘര്‍ഷങ്ങളും മൂലവും ആഭ്യന്തര പലായനം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍