UPDATES

സംഗീത് സെബാസ്റ്റ്യന്‍

കാഴ്ചപ്പാട്

The Republic of Libido

സംഗീത് സെബാസ്റ്റ്യന്‍

ലൈംഗികത ആസ്വദിക്കാനുള്ള അവകാശം തേടി ഇന്ത്യന്‍ സ്ത്രീകള്‍ – സര്‍വേ കണ്ടെത്തലുകള്‍

“പോണ്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാനമാണ്,” തവീഷി പറയുന്നു. “ലോകത്തിലെ ഏറ്റവും വലിയ ലൈംഗിക വിദ്യാഭ്യാസം അതാണ്. സ്ത്രീകളും ലൈംഗികജീവികളാണെന്ന് അത് കാണിക്കുന്നു.”

ഹാര്‍വി വെയിന്‍സ്റ്റീന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലോകത്തെങ്ങും പരിശുദ്ധതാവാദത്തിന്റെ അകമ്പടിയോടെ ലൈഗികതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ ഒരു അവശ്യനിഷേധപ്രതികരണത്തിന്റെ രൂപമെന്നോണം, തങ്ങളുടെ വൈകാരികചോദനകളോട് സംവദിക്കുന്ന തരത്തില്‍ ‘ദേശി’ പോണ്‍ വ്യവസായമടക്കം, ലജ്ജാരഹിതമായി ലൈംഗികത ആസ്വദിക്കാനുള്ള തങ്ങളുടെ അവകാശം ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ സ്ത്രീകള്‍.

മെയില്‍ ടുഡേ, ഡല്‍ഹി തലസ്ഥാന നഗരപ്രദേശത്ത് ജോലിക്കാരായ സ്തീകള്‍ക്കിടയില്‍ നടത്തിയ കണക്കെടുപ്പില്‍ മഹാഭൂരിപക്ഷവും (93.3 ശതമാനം) പറഞ്ഞത് ലൈംഗികകേളി (Porn)കളുടെ ദൃശ്യങ്ങള്‍ കാണാനും (അതൊരു ശാക്തീകരണ പ്രക്രിയ കൂടിയാണ് പലര്‍ക്കും) പുരുഷലിംഗത്തിന്റെ മാതൃക (Dildo) ഉപയോഗിക്കാനും അല്ലെങ്കില്‍ കാമോദ്ദീപക സാഹിത്യം (Erotic Literature) വായിക്കാനും തങ്ങള്‍ക്ക് മൌലികാവകാശമുണ്ട് എന്നാണ്.

ഈയിടെ പ്രസിദ്ധീകരിച്ച Porn Hub റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് ഈ കണക്കെടുപ്പ് നടത്തിയത്. ആ റിപ്പോര്‍ട്ട് പറയുന്നത് പോണ്‍ ദൃശ്യങ്ങള്‍ കാണുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എണ്ണത്തില്‍ 129 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. ലോകത്തെ മറ്റേത് രാജ്യത്തേതിനേക്കാളും കൂടിയ നിരക്കാണിത്. അതില്‍ തന്നെ Porn for Women ആണ് ഏറ്റവും ജനപ്രിയമായ തെരച്ചില്‍ വിഭാഗം.

സ്ത്രീകള്‍ക്കായുള്ള രതിദൃശ്യങ്ങള്‍ എന്താണെന്നും അതെങ്ങനെയാണ് പുരുഷന്‍മാരെ കാഴ്ച്ചക്കാരായി ലക്ഷ്യമിടുന്ന പുരുഷലിംഗകേന്ദ്രീകൃത രതിയില്‍ വ്യത്യസ്തമാകുന്നത് എന്നുമറിയലായിരുന്നു ഈ കണക്കെടുപ്പിന്റെ പ്രധാന ഉദ്ദേശം. നാനാതരത്തിലുള്ള സ്ത്രീകളില്‍ നിന്നും കിട്ടിയ പ്രതികരണങ്ങള്‍ (18-35 പ്രായക്കാര്‍ക്കിടയില്‍ നിന്നും) ഉത്സാഹഭരിതവും ധീരവും തമാശ നിറഞ്ഞതും വെളിപ്പെടുത്തുന്നതും കുറ്റബോധരഹിതവുമായിരുന്നു.

ഇവിടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കപ്പെടും (ഹലാല്‍ ചെയ്തത്)

സാമ്പ്രദായിക ലൈംഗികകേളി ദൃശ്യങ്ങള്‍ ലൈംഗികതയെക്കുറിച്ചും ലൈംഗികാനന്ദത്തേക്കുറിച്ചും  ഒരു സ്ത്രീ കാഴ്ച്ചപ്പാട് ഇല്ലാത്തവയാണെന്ന് മിക്ക സ്ത്രീകളും കരുതുന്നു. അവ മിക്കപ്പോഴും നടപ്പ് ചിട്ടയില്‍ മുഖത്തേക്ക് ചീറ്റുന്ന ശുക്ലധാരയോടെ, പോണ്‍ ചിത്രീകരണക്കാര്‍ ‘money shot’ എന്നു വിളിക്കുന്ന സ്ഖലനദൃശ്യത്തോടെ അവസാനിക്കുന്നവയാണ്.

“നമ്മളിപ്പോള്‍ കാണുന്നവയെല്ലാം സ്ത്രീകള്‍ പുരുഷന്മാരേ സന്തോഷിപ്പിക്കുന്നതാണ്. അവളുടെ മുഖത്തേക്ക് ഒരു പുരുഷന്‍ സ്ഖലിക്കുന്നതിന് പകരം ഒരു സ്ത്രീയുടെ രതിമൂര്‍ച്ഛയിലാകണം ഊന്നല്‍,” ഗുഡ്ഗാവിലെ ഒരു മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായ നീലിമ പറയുന്നു.

“ലൈംഗിക ക്രിയയല്ല, ആ ദൃശ്യങ്ങളുടെ ആഖ്യാനമാണ് തീര്‍ത്തൂം സ്ത്രീവിരുദ്ധമായി എനിക്കു തോന്നുന്നത്. സ്ത്രീകള്‍ എപ്പോഴും രതിക്ക് സന്നദ്ധരായി നില്‍ക്കുകയാണ്. കുളിമുറിയിലെ വെള്ളക്കുഴല്‍ ശരിയാക്കാന്‍ വന്ന പ്ലംബറുമായി വരെ ഒന്നു ശാരീരികബന്ധത്തിലേര്‍പ്പെട്ട് നന്ദി പറഞ്ഞുകളയും. എന്തൊരസംബന്ധമാണ്,” സാകേതില്‍ നിന്നുള്ള പൂര്‍വ പറയുന്നു.

യോനിയിലെ വദനസുരതം, രതിമൂര്‍ച്ഛ ദൃശ്യങ്ങള്‍, ശരീരത്തിലെ ഉഴിച്ചിലും തടവലും, പൂര്‍വലൈംഗിക കേളികള്‍, സ്ത്രീയുടെ ആഗ്രഹത്തേയും സമ്മതത്തെയും മാനിക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ക്രിയകള്‍ എന്നിവയാണ് പ്രതികരണങ്ങള്‍ വെച്ചുനോക്കുമ്പോള്‍ സ്ത്രീ-കേന്ദ്രീകൃത രതികേളികളിലെ സുവര്‍ണ മാനദണ്ഡങ്ങള്‍. അത്തരം ദൃശ്യങ്ങള്‍ കാണുന്ന സ്ത്രീകളുടെ ലൈംഗികോത്തേജനത്തിന്റെ വ്യക്ത്യാധിഷ്ടിത അനുഭവങ്ങളും ഉയര്‍ന്നതാണ്.

“നിങ്ങളുടെ പങ്കാളിയുടെ കൈകള്‍ നിങ്ങളുടെ ശരീരം മുഴുവന്‍ ഇഴയുന്നതും താഴേക്കു പോകുന്നതും വലിയ ഉത്തേജനം ഉണ്ടാക്കും,” ദ്വാരക സ്വദേശിയായ സാക്ഷി പറയുന്നു.

പലരെ സംബന്ധിച്ചും വലിയ വെല്ലുവിളി സ്ത്രീ-കേന്ദ്രീകൃതമായ ദൃശ്യങ്ങള്‍ കണ്ടെത്തലാണ്. ‘Erika Lust’ ഒഴിച്ചുനിര്‍ത്തിയാല്‍ സ്ത്രീകേന്ദ്രീകൃതമായ രതികേളികള്‍ ഞാന്‍ കണ്ടിട്ടില്ല. സ്ത്രീകേന്ദ്രീകൃതം എന്നു പറഞ്ഞ് കണ്ടിട്ടുള്ള പോണ്‍ ദൃശ്യങ്ങള്‍ അധികവും സ്ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗലൈംഗികതയാണ്,” വസന്ത് കുഞ്ജില്‍ ഇന്‍റ്റീരിയര്‍ ഡിസൈനറായ ബര്‍ഷ പറയുന്നു.

എന്നാല്‍ ഇങ്ങനെ വിഭാഗീയതയുടെ ആവശ്യമില്ലെന്നും, ‘ലൈംഗിക തെരഞ്ഞെടുപ്പുകള്‍ പലര്‍ക്കും പല രീതിയിലാണെ’ന്നും കരുതുന്ന സ്ത്രീകളുമുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികവിധേയത്വം ആസ്വദിക്കുന്ന നിരവധി സ്ത്രീകളുമുണ്ട്.

“സാങ്കേതികമായി ഒരു വ്യത്യാസവും പാടില്ലാത്തതാണ്. ലൈംഗികമായ തെരഞ്ഞെടുപ്പുകള്‍ ഓരോ വ്യക്തിക്കും ഓരോന്നായിരിക്കും,” നോയിഡയിലെ ഒരു സര്‍വകലാശാലയില്‍ ജെന്‍ഡര്‍ സ്റ്റഡീസില്‍ ഗവേഷകയായ അനുരേഖ പറയുന്നു. “രതികേളികള്‍ക്കിടയില്‍ പങ്കാളി ചാട്ടയ്ക്കടിക്കുന്നത് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയുണ്ടെങ്കില്‍ അതവരുടെ തെരഞ്ഞെടുപ്പാണ്.”

മാധ്യമപ്രവര്‍ത്തകയായ പ്രാചി പറയുന്നത്, “ഏത് തരത്തിലുള്ള ലൈംഗികദൃശ്യങ്ങളാണ് ഒരാള്‍ ആസ്വദിക്കുന്നത് എന്നതില്‍ ഒരാളുടെ ലിംഗാസ്തിത്വം ഒരു ഘടകമാകേണ്ടതില്ല. സ്ത്രീകള്‍ വിധേയകളാകുന്ന രതികേളീ ദൃശ്യങ്ങള്‍ എനിക്കിഷ്ടമാണ്. മറ്റ് ചിലര്‍ക്ക് അത് വളരെ നിന്ദ്യമായി തോന്നിയേക്കാം. ഞാനിതു രണ്ടും തമ്മില്‍ വേര്‍തിരിച്ചു കാണുന്നില്ല. പക്ഷേ അതെന്നെ ഒരു സ്ത്രീയെന്ന നിലയില്‍ വിലകുറഞ്ഞവളാക്കുന്നില്ല. രതിയില്‍ വിധേയയാക്കപ്പെടുന്നത് ആസ്വദിക്കുന്ന സ്ത്രീകള്‍ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയാണ് എന്നു അനുമാനിക്കുമ്പോഴാണ് കുഴപ്പമുണ്ടാകുന്നത്.”

പെണ്‍ലൈംഗികതയെക്കുറിച്ച് ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ പരത്തിയ കള്ളങ്ങള്‍

ഗ്രാഫിക് ഡിസൈനറായ തവീഷി സാഹു പറയുന്നത്, തന്റെ ലൈംഗിക താത്പര്യങ്ങള്‍, സംഗീതത്തിലെ അഭിരുചി പോലെ മാറിക്കൊണ്ടിരിക്കും എന്നാണ്. “ചില ദിവസങ്ങളില്‍ എനിക്കു സ്വവര്‍ഗ സ്ത്രീ ലൈംഗികത കാണാനാകും ഇഷ്ടം, മറ്റ് ചിലപ്പോള്‍ മൂന്ന് പുരുഷന്മാര്‍ ഒരു സ്ത്രീയെ കൂട്ടമായി ഭോഗിക്കുന്നത് കാണാനും. രതികേളി ദൃശ്യങ്ങളുടെ വൈവിധ്യം സംഗീതം പോലെയാണ്. പല പല വിഭാഗങ്ങളും അവാന്തര വിഭാഗങ്ങളുമായി കിടക്കുന്നു. ഓരോന്നും ഓരോ വൈകാരിക സമയങ്ങള്‍ക്ക് പറ്റിയതാകും.”

ഡല്‍ഹിയില്‍ ഒരു എന്‍ജിഓയില്‍ ജോലി ചെയ്യുന്ന നഫീസ ഫെര്‍ദൂസും ഇതേ അഭിപ്രായം പങ്കുവെച്ചു. “എല്ലാ ആഗ്രഹങ്ങളും എതിര്‍ലിംഗകേന്ദ്രീകൃതമല്ല, രതികേളീ ദൃശ്യങ്ങളും ലൈംഗികതയെപ്പോലെ വ്യത്യസ്തമായ സംഗതികളാണ്. പരുക്കന്‍ രതി ഇഷ്ടപ്പെടുന്ന നിരവധി സ്ത്രീകളുണ്ട്. അതുകൊണ്ട്, അനുമാനിച്ചെടുക്കുന്ന സ്ത്രീകേന്ദ്രീകൃത കാഴ്ച്ചപ്പാടുമായി പൊരുത്തപ്പെടാത്തതുകൊണ്ട് ഒരു തരത്തിലുള്ള രതിചോദനയെ, ലൈംഗികതാത്പര്യത്തെ മോശമെന്നോ ധാര്‍മികമായി ജീര്‍ണിച്ചതെന്നോ വിധിക്കുന്നത് തെറ്റാണ്. പരസ്പര സമ്മതമുണ്ടെങ്കില്‍ മറ്റൊരാളുടെ മായാഭ്രമങ്ങളെ ആരും വിധിക്കേണ്ടതില്ല, അതിപ്പോള്‍ അതൊരു ബലാത്സംഗത്തിന്റെ ഫാന്‍റ്റസിയാണെങ്കില്‍പ്പോലും”.

അതുകൊണ്ടായിരിക്കാം അഭിപ്രായ കണക്കെടുപ്പില്‍ പങ്കെടുത്ത സ്ത്രീകളില്‍ 22.6 ശതമാനം മാത്രമാണ് പ്രത്യക്ഷമായുള്ള ഭ്രാന്തന്‍ രതി തീര്‍ത്തും അറപ്പുണ്ടാക്കുന്നു എന്ന് പറഞ്ഞത്. “ലൈംഗികാഭിരുചികള്‍ പലതരത്തിലുമാകും. അതുകൊണ്ട് ‘അപമാനിക്കുന്ന തരത്തിലുള്ള’, എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള രതിയെ മോശമെന്ന് മുദ്രകുത്തുന്നത് പ്രശ്നമാണ്,” എന്നാണ് പലരും പറഞ്ഞത്.

ലൈംഗിക ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുണ്ട്; അത് വില്‍ക്കുന്നതില്‍ ഞാനെന്തിന് മടിക്കണം!

ബോളിവുഡ് മാതൃകയില്‍ ഇന്ത്യന്‍ അഭിനേതാക്കളെ വെച്ചുള്ള, ശരിയായ രീതിയില്‍ നടത്തുന്ന ഒരു പോണ്‍ വ്യവസായം ഉണ്ടാകേണ്ടതുണ്ടെന്നും പലരും ആഗ്രഹം പ്രകടിപ്പിച്ചു.

“മിക്കപ്പോഴും ഇന്ത്യയിലേയോ ഉപഭൂഖണ്ഡത്തിലെയോ രതിദൃശ്യങ്ങള്‍ മിക്കതും സ്ത്രീകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ചതാകും. അവര്‍ അഭിനേതാക്കളല്ല, മറിച്ച് തന്ത്രപൂര്‍വം വെച്ച ക്യാമറകള്‍ വഴിയാണ് അതെടുക്കുന്നത്,” ഒരു മുതിര്‍ന്ന അഡ്വൈര്‍ട്ടൈസിംഗ് പ്രൊഫഷണലായ പല്ലവി അമര്‍ഷം പ്രകടിപ്പിച്ചു.

“ഇന്ത്യന്‍ പോണ്‍ വെറും അസംബന്ധമാണ്. പക്ഷേ അല്പം ഭാവനയോടെ കാര്യങ്ങള്‍ ചെയ്താല്‍, നന്നാകും,” മാളവ്യ നഗറില്‍ ആര്‍കിടെക്ട് ആയ ആലിയ പറയുന്നു.

പ്രതികരിച്ചവരില്‍ 50 ശതമാനത്തിലേറെപ്പേരും, ദൃശ്യങ്ങളില്‍ ഉള്ളവരുടെ മുന്‍ സമ്മതത്തോടെ ചിത്രീകരിക്കുന്നതാണ് അത് കാണുന്നതിന് ധാര്‍മികമായ ബലം നല്‍കുക എന്ന അഭിപ്രായക്കാരാണ്. എന്നാലിത് അതിലെ വന്യഭാവനയുടെ അംശം ഇല്ലാതാക്കുമെന്നും അതിലെ ആനന്ദത്തെ നശിപ്പിക്കുമെന്നുമുള്ള അഭിപ്രായം ഉള്ളവരുമുണ്ട്.

രതിയെ ഒരു ‘വീട്ടുചുമത’ലായി കാണുന്ന നമ്മുടെ രാജ്യത്തെ കാഴ്ച്ചപ്പാട് മാറണമെന്നും സ്ത്രീ ലൈംഗികതയെ കൂടുതല്‍ മനസിലാക്കുകയും വിമോചിപ്പിക്കുകയും വേണമെന്ന് ഏതാണ്ടെല്ലാവരും കരുതുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കാര്യങ്ങളെ മാറ്റിമറിക്കുമെന്നാണ് അവര്‍ ചിന്തിക്കുന്നത്.

“തങ്ങളുടെ ലൈംഗിക ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നത് കുറ്റബോധത്തോടെയാണ് സ്ത്രീകള്‍ കാണുന്നത്, അങ്ങനെയാണ് സമൂഹം അവരെ പാകപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അധാര്‍മ്മികമല്ലാത്ത കാമോദ്ദീപക, ലൈംഗിക ഉള്ളടക്കം തീര്‍ച്ചയായും മാറ്റങ്ങള്‍ ഉണ്ടാക്കും,” പൂര്‍വ പറഞ്ഞു.

“പോണ്‍ സ്ത്രീകള്‍ക്ക് വളരെ പ്രധാനമാണ്,” തവീഷി പറയുന്നു. “ലോകത്തിലെ ഏറ്റവും വലിയ ലൈംഗിക വിദ്യാഭ്യാസം അതാണ്. സ്ത്രീകളും ലൈംഗികജീവികളാണെന്ന് അത് കാണിക്കുന്നു.”

“സ്ത്രീകേന്ദ്രീകൃത പോണിന്റെ വലിയ ആവശ്യമുണ്ട്,” ആലിയ കൂട്ടിച്ചേര്‍ത്തു. “അത് കൂടുതലായി മുഖ്യധാരയിലേക്ക് വരികയും സ്വതന്ത്രവുമാകണം.”

സെക്സ് പോസിറ്റീവ് ഫെമിനിസം എന്തായാലും ഉഷാറാവുകയാണ്. Viva la Vulva (Long Live Vagina)

ഇതൊരു ‘ഫക്കിംഗ് ജോക്ക’ല്ല! ഇന്ത്യ അമേരിക്കയാണ് (51 വര്‍ഷം പിന്നിലാണെന്നു മാത്രം)

എന്തുകൊണ്ട് ഈ അഭിപ്രായ കണക്കെടുപ്പ്?

ഈയിടെ പ്രസിദ്ധീകരിച്ച Porn Hub റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് Mail Today ഈ  കണക്കെടുപ്പ് നടത്തിയത്. ആ റിപ്പോര്‍ട്ട് പറയുന്നത് പോണ്‍ ദൃശ്യങ്ങള്‍ കാണുന്ന ഇന്ത്യന്‍ സ്ത്രീകളുടെ എന്നതില്‍ 129 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. ലോകത്തെ മറ്റേത് രാജ്യത്തേതിനേക്കാളും കൂടിയ നിരക്കാണിത്. അവരുടെ Porn for Women ആണ് ഏറ്റവും ജനപ്രിയമായ തെരച്ചില്‍ വിഭാഗം.

സ്ത്രീകള്‍ക്കായുള്ള രതിദൃശ്യങ്ങള്‍ എന്താണെന്നും അതെങ്ങനെയാണ് പുരുഷന്‍മാരെ കാഴ്ച്ചക്കാരായി ലക്ഷ്യമിടുന്ന പുരുഷലിംഗകേന്ദ്രീകൃത രതിയില്‍ വ്യത്യസ്തമാകുന്നത് എന്നുമറിയലായിരുന്നു ഈ കണക്കെടുപ്പിന്റെ പ്രധാന ഉദ്ദേശം.

കണ്ടെത്തലുകള്‍

  • മുതിര്‍ന്നവര്‍ക്കുള്ള രതി വിനോദക്കാഴ്ച്ചകള്‍ ആസ്വദിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യാസമില്ല.
  • ‘സ്ത്രീ കേന്ദ്രീകൃത’ പോണ്‍ ദൃശ്യങ്ങളുടെ ‘വലിയ ആവശ്യമുണ്ട്’.
  • നിരവധി സ്ത്രീകള്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള വിധേയമാക്കപ്പെടല്‍ സ്വീകാര്യമാണ്.
  • ഇഷ്ടവും താത്പര്യവുമൊക്കെ ഉണ്ടെങ്കിലും ലൈംഗികദൃശ്യങ്ങള്‍ക്കായി പണം നല്കാന്‍ സ്ത്രീകള്‍ തയ്യാറല്ല.

പലര്‍ക്കും അറിയാത്തത്

  • 93.3 ശതമാനം സ്ത്രീകളും പറഞ്ഞത് പോണ്‍ ദൃശ്യങ്ങള്‍ കാണാനും Dildo ഉപയോഗിക്കാനും അല്ലെങ്കില്‍ കാമോദ്ദീപക സാഹിത്യം വായിക്കാനും തങ്ങള്‍ക്ക് മൌലികാവകാശമുണ്ട് എന്നാണ്.
  • 90.3 ശതമാനം സ്ത്രീകള്‍ പറയുന്നത് മുതിര്‍ന്നവര്‍ക്കുള്ള കാഴ്ച്ചകള്‍ ആസ്വദിക്കുന്ന കാര്യത്തില്‍ പുരുഷന്മാരെപ്പോലെയാണ് തങ്ങളെന്നാണ്.
  • 64.5 ശതമാനം സ്ത്രീകള്‍, സ്ത്രീകള്‍ക്ക് ലൈംഗികദൃശ്യങ്ങള്‍ ഇഷ്ടമല്ല എന്ന സാമ്പ്രദായിക യുക്തിക്ക് അവസരങ്ങളും പ്രാപ്യതയും ഇല്ലാത്തതാണ് കാരണമെന്ന് കുറ്റപ്പെടുത്തി.
  • 56.7 ശതമാനം സ്ത്രീകളുടെ അഭിപ്രായം നിലവാരമുള്ള, മുതിര്‍ന്നവര്‍ക്കുള്ള ലൈംഗിക ദൃശ്യ വ്യവസായം ഇന്ത്യയില്‍ വരേണ്ട സമയം അതിക്രമിച്ചു എന്നാണ്.
  • 56.3 ശതമാനം സ്ത്രീകള്‍ക്ക് ‘സ്ത്രീകള്‍ക്കായുള്ള രതിദൃശ്യങ്ങള്‍’ കാണുന്നത് വ്യക്തിപരമായി ലൈംഗിഗികോത്തേജനം കൂടുതലായി ഉണ്ടാക്കുന്നു.
  • 51.7 ശതമാനം സ്ത്രീകള്‍ കരുതുന്നത് അഭിനേതാക്കളില്‍ നിന്നും സമ്മതം കൃത്യമായി വാങ്ങുന്നത് ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതിനെ കൂടുതല്‍ ന്യായീകരിക്കും.
  • 48.4 ശതമാനം സ്ത്രീകളും ‘സ്ത്രീകള്‍ക്കായുള്ള രതിദൃശ്യങ്ങള്‍’ ലൈംഗികമായി ശാക്തീകരിക്കും എന്ന് ചിന്തിക്കുന്നു.
  • 38.7 ശതമാനം സ്ത്രീകള്‍ക്കും ദൃശ്യങ്ങളില്‍ കാണുന്നത് സ്വകാര്യജീവിതത്തില്‍ പങ്കാളിക്കൊപ്പം പകര്‍ത്തുന്നതിനുള്ള ചോദന കൂടുതലാണ്.
  • 32.3 ശതമാനം സ്ത്രീകളുടെ അഭിപ്രായം അധാര്‍മികമല്ലാതെ ചിത്രീകരിച്ച ലൈംഗികദൃശ്യങ്ങള്‍ക്ക് ലൈംഗികവിദ്യാഭ്യാസത്തിന്റെ പങ്ക് വഹിക്കാനാകും എന്നാണ്.
  • 22.6 ശതമാനം സ്ത്രീകള്‍ക്ക് പ്രകടമായ ഭ്രാന്തന്‍ ലൈംഗികത അറപ്പുണ്ടാക്കുന്നു.

സ്ത്രീകള്‍ കാണുന്ന ലൈംഗികദൃശ്യങ്ങള്‍

യോനിയിലെ വദനസുരതം, രതിമൂര്‍ച്ഛ ദൃശ്യങ്ങള്‍, ശരീരത്തിലെ ഉഴിച്ചിലും തടവലും, പൂര്‍വലൈംഗിക കേളികള്‍, സ്ത്രീയുടെ ആഗ്രഹത്തേയും സമ്മതത്തെയും മാനിക്കുന്ന പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ക്രിയകള്‍.

ശ്വേതാ ബാസുവും (ഇ)മോറല്‍ പോലീസിംഗും

എന്റെ ആദ്യതവണ

പോണ്‍ ദൃശ്യങ്ങള്‍ കാണുന്ന മിക്കവരും അത് സ്വന്തം ഇഷ്ടപ്രകാരമാണ് കണ്ടതെങ്കിലും ചിലരെല്ലാം അത് അവിചാരിതമായാണ് കണ്ടത്. പലരുടേയും ആദ്യപ്രതികരണം അറപ്പായിരുന്നു എന്നത് വൈരുദ്ധ്യമാകാം.

“എന്റെ സുഹൃത്തുക്കള്‍ എന്നെ അതാദ്യം കാണിച്ചപ്പോള്‍ എനിക്കു 19 വയസായിരുന്നു. സവിത ഭാഭിയായിരുന്നു കണ്ടത്. എനിക്കാകെ അറപ്പായിപ്പോയി- അനുരേഖ, ഗവേഷക

“ആദ്യമായി ഞാനിതു കണ്ടത് 20 വയസിലാണ്. ബിഗ് ബോസില്‍ സണ്ണി ലിയോണിനെ കണ്ടതിനുശേഷമാണ്. എന്താണെല്ലാവരും പറയുന്നത് എന്നറിയാന്‍ എനിക്കു ആകാംക്ഷയായി. 20 സെക്കന്റില്‍ കൂടുതല്‍ എനിക്കു കണ്ടിരിക്കാനായില്ല. എനിക്കാകെ മടുത്തുപോയി. ഒരുപക്ഷേ അതൊക്കെ തിരിച്ചറിയാന്‍ മാത്രം പ്രായം അന്നാകാത്തതുകൊണ്ടാകും” – യാമിനി.

“എന്റെ പങ്കാളിക്കൊപ്പം കാണുമ്പോള്‍ എനിക്കു 21 വയസായിരുന്നു. എന്താണ് മുതിര്‍ന്നവര്‍ക്കുള്ള ചിത്രങ്ങളെന്നും അതുണ്ടാക്കുന്ന സന്തോഷമെന്നും എനിക്കു അറിയണമെന്നുണ്ടായിരുന്നു”- വാണി

“17 വയസുള്ളപ്പോഴാണ് ഞാനും സുഹൃത്തുക്കളും കൂടി Mission Impossible സി ഡി കാണുന്നത്. പെട്ടന്ന് മരുഭൂമിയില്‍ പല വംശത്തില്‍പ്പെട്ട ആളുകള്‍ തമ്മിലുള്ള രതിയിലേക്ക് ദൃശ്യങ്ങള്‍ മാറി. മണലൊക്കെ വലിയ ശല്യമായാണ് തോന്നിയത്”- അനുശ്രീ, മാര്‍ക്കറ്റിംഗ് ഉദ്യോഗസ്ഥ.

“സ്കൂളിലായിരുന്ന കാലത്ത് വീഡിയോ ഗെയിം തിരയുമ്പോഴാണ് അവിചാരിതമായി കണ്ടത്. സ്ഖലനം കാണിച്ചപ്പോളൊക്കെ എനിക്ക് അറപ്പായിരുന്നു” – വന്ദന

“ഒമ്പതാം തരത്തില്‍ പഠിക്കുമ്പോളാണ് കൂട്ടുകാര്‍ക്കൊപ്പം ഫോണില്‍ ഇത് കാണുന്നത്”- ശ്രുതി

(ഇന്ത്യ ടുഡെയ്ക്കായി ലേഖകന്‍ നടത്തിയ സര്‍വേയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചില പേരുകള്‍ ഇതില്‍ പങ്കെടുത്തവരുടെ  അഭ്യര്‍ത്ഥന പ്രകാരം മാറ്റിയിട്ടുണ്ട്)

ഓ, മാര്‍പ്പാപ്പേ, പ്രശ്നം സ്വവര്‍ഗാനുരാഗമല്ല, ലൈംഗികതയാണ്!

അച്ഛനമ്മമ്മാര്‍ സമ്മതിച്ചാല്‍ ‘വനിത’ നിങ്ങളെ ഫോട്ടോ ക്വീനാക്കും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ മെയില്‍ ടുഡേ ദിനപത്രത്തില്‍ അസി. എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍