UPDATES

ട്രെന്‍ഡിങ്ങ്

ഇന്ദിരയ്ക്കും സോണിയയ്ക്കും ശേഷം ദക്ഷിണേന്ത്യയിലേക്ക് എത്തുന്ന രാഹുല്‍ ചരിത്രം ആവര്‍ത്തിക്കുമോ?

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലും അന്ധ്രപ്രദേശിലെ മേഥകിലും ഇന്ദിര ഗാന്ധിയും കര്‍ണാടകത്തിലെ ബെല്ലാരി സോണിയ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ ജനവിധി തേടാന്‍ ഇന്ദിര ഗാന്ധിക്കും സോണിയ ഗാന്ധിയ്ക്കും ശേഷം ഇനി രാഹുല്‍ ഗാന്ധിയും. രാഹുല്‍ വയനാട് സ്ഥാനാര്‍ഥിയായാല്‍ ഇത് നാലാം തവണയാണ് നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ ദക്ഷിണേന്ത്യയില്‍ മണ്ണില്‍ അങ്കത്തിനിറങ്ങാന്‍ പോകുന്നത്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലും അന്ധ്രപ്രദേശിലെ മേഥകിലും ഇന്ദിര ഗാന്ധിയും കര്‍ണാടകത്തിലെ ബെല്ലാരി സോണിയ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.

1977-ല്‍ അടിയാന്തരാവസ്ഥക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 189 സീറ്റ് മാത്രമായി കോണ്‍ഗ്രസ് ഒതുങ്ങുകയും റായ്ബറേലിയില്‍ ഇന്ദിര ഗാന്ധി ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തപ്പോള്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഉജ്വജല വിജയമായിരുന്നു. 28 സീറ്റില്‍ 24 സീറ്റും അവിടെ കോണ്‍ഗ്രസിന് നേടാനായി. കോണ്‍ഗ്രസ് വിശ്വസ്തന്‍ എംപി ഡിബി ചന്ദ്രഗൗഡ ഇന്ദിരാഗാന്ധിക്കായി എംപി സ്ഥാനം രാജിവച്ച് ചിക്കമംഗളൂരു മണ്ഡലം വിട്ടുകൊടുത്തു.

തുടര്‍ന്ന് 1978 നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധി ജനതാപാര്‍ട്ടിയുടെ വിരേന്ദ്ര പാട്ടിലിനെ 70,00 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. പിന്നീട് 1980-ല്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നായിരുന്നു ഇന്ദിര മത്സരിച്ചത്. ആന്ധ്രപ്രദേശിലെ മേഥകിലും റായ്ബറേലിയിലും മികച്ച വിജയം സ്വന്തമാക്കി ഇന്ദിര.

19 വര്‍ഷങ്ങള്‍ക്ക് ശേഷം 1999-ലാണ് പിന്നീട് നെഹ്‌റുകുടുംബത്തില്‍ നിന്ന് ഒരാള്‍ ദക്ഷിണേന്ത്യയില്‍ ജനവിധി തേടാന്‍ എത്തിയത്. ഇത്തവണ സോണിയ ഗാന്ധിയായിരുന്നു എത്തിയത്. അമേഥിയ്‌ക്കൊപ്പം രണ്ടാം സീറ്റായി പരിഗണിച്ചത് കര്‍ണാടകത്തിലെ ബെല്ലാരിയായിരുന്നു. ബിജെപിയുടെ സുഷ സ്വരാജായിരുന്നു എതിരാളി. ‘വിദേശി ബാഹു’ (വിദേശത്ത് നിന്നുമുള്ള മരുമകള്‍) എന്ന വിമര്‍ശനവുമായി സോണിയയും, ‘സ്വദേശി ബേഠി’ (സ്വന്തം രാജ്യത്തിന്റെ മകള്‍) എന്ന വിശേഷണത്തോടെ സുഷമമയും കളം നിറഞ്ഞ തിരഞ്ഞെടുപ്പിനൊടുവില്‍ അമ്പതനായിരത്തില്‍പരം വോട്ടുകള്‍ക്കായിരുന്നു സോണിയ ജയിച്ചു കയറിയത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷം 17മത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തിലെ മൂന്നമാത് ഒരാള്‍ കൂടി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുകയാണ്. ഇന്ദിരയ്ക്കും സോണിയയ്ക്കും മികച്ച വിജയം നേടികൊടുത്ത തെന്നിന്ത്യയില്‍ മത്സരിക്കാന്‍ എത്തിയാല്‍ ചെറിയ വിജയങ്ങള്‍ ആയിരിക്കില്ല രാഹുല്‍ ആഗ്രഹിക്കുന്നതെന്ന് തീര്‍ച്ചയാണ്.©

.

കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..

Read: ‘രാഹുല്‍ ബ്രാന്‍ഡ്’ ഒരു തേങ്ങയല്ല; കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ചില അതിമോഹ ചതുരംഗക്കളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍