UPDATES

ട്രെന്‍ഡിങ്ങ്

“കാശ്മീരിനെ സ്വതന്ത്രമാക്കുക”, “മുഹ്റം പ്രകടനം ഒഴിവാക്കിയത് അംഗീകരിക്കില്ല”; കര്‍ഫ്യൂ പ്രതിരോധിച്ച് പ്രകടനങ്ങളുമായി യുവാക്കള്‍ / ഫോട്ടോ ഫീച്ചര്‍

മുഹ്‌റം പ്രകടനത്തോട് അനുബന്ധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രീനഗറിലെ ഗണ്ഡാഗര്‍ റോഡ് ഉള്‍പ്പടെ അടച്ചിരിക്കുന്നു

നിലവിലെ പാശ്ചാത്തലത്തില്‍ മുഹ്‌റം പ്രകടനം ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് കാശ്മീരില്‍ ഉണ്ടായിരിക്കുന്നത്. പരസ്യമായി സാധിക്കുന്നില്ലെങ്കിലും ചെറിയ കൂട്ടമായും മറ്റുമുള്ള മുദ്രാവാക്യവിളികളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണ പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥ (ആര്‍ട്ടിക്കിള്‍ 370) റദ്ദാക്കിയതുമായി ബന്ധപ്പെട്ട്, സംസ്ഥാന കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മുഹ്‌റം പ്രകടനം നടത്താന്‍ അനുവാദം നല്‍കാതിരുന്നത്. ഓഗസ്റ്റിന് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെങ്കിലും നിയന്ത്രണങ്ങള്‍ ജൂലൈ അവസാനത്തോടെ തന്നെ ആരംഭിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ പലരും വീട്ടുതടങ്കലിലും മറ്റുമാണ്. ജമ്മു കാശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും ലഭ്യമാക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശ്രീനഗറിലെ ഫോട്ടോഗ്രാഫര്‍ ഉമര്‍ ഗയ്നി പകര്‍ത്തിയ എക്സ്‌ക്ലൂസീവ് ചിത്രങ്ങള്‍ കാണാം..

കര്‍ശനനിയന്ത്രണളും കര്‍ഫ്യൂവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ശ്രീനഗറിലെ മുഹ്‌റം പ്രകടനത്തോട് അനുബന്ധിച്ച് കാശ്മീരിനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെട്ട് ഷായ് യുവാക്കള്‍ പ്ലകാര്‍ഡുകള്‍ ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്നു. സൈന്യം അവരെ അറസ്റ്റ് ചെയ്തു നീക്കുന്നു.

 

.

.

.

.

.


.

മുഹ്‌റം പ്രകടനത്തോട് അനുബന്ധിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ ശ്രീനഗറിലെ ഗണ്ഡാഗര്‍ റോഡ് ഉള്‍പ്പടെ അടച്ചിരിക്കുന്നു. മറ്റ് റോഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളും വാഹന പരിശോധനകളും ഏര്‍പ്പെടുത്തിയിരിക്കുന്നു.

.

.

.

.

.

.

EXCLUSIVE: കാശ്മീരിലെ റോഡുകളിലെ പട്രോളിംഗിന്റെയും നിയന്ത്രണങ്ങളുടെയും ചിത്രങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍