UPDATES

കായികം

ജാസ്മിന്‍ പാരിസ്; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്‌പൈന്‍ റേസില്‍ വിജയിയായ അമ്മ

യുകെ സ്‌പൈന്‍ റേസില്‍ വിജയിയാകുന്ന ആദ്യ വനിതയാണ് ജാസ്മിന്‍ പാരിസ്

കൊല്ലുന്ന തണുപ്പില്‍ യുകെ യിലെ ഏറ്റവും ദുര്‍ഘടം പിടിച്ച പാതയിലൂടെയുള്ള സ്‌പൈന്‍ റേസ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും പ്രയാസമേറിയതുമായ 269 മൈല്‍ സ്‌പൈന്‍ റേസ് കഴിഞ്ഞു വന്ന ജാസ്മിന്‍ പാരീസ് ഓടിയെത്തിയത് തന്റെ ഒരു വയസ്സുള്ള കുഞ്ഞിന്റെ അടുത്തേക്കാണ്. ഈ റേസില്‍ വിജയിക്കുന്ന ആദ്യത്തെ വനിതയെന്ന റെക്കോര്‍ഡ് കീഴടക്കിയ സന്തോഷം ജാസ്മിന്‍ മറച്ചു വെച്ചില്ല. കൗതുകവും സാഹസികതയും ധീരതയും കൂടിച്ചേര്‍ന്ന ഈ യാത്രയില്‍ ഓരോ എയ്ഡ് സ്‌റ്റേഷനില്‍ എത്തുമ്പോഴും കുഞ്ഞിനുള്ള മുലപ്പാല്‍ പോലും എത്തിക്കാനും ജാസ്മിന്‍ മറന്നിരുന്നില്ല. പ്രായ ലിംഗ ഭേദമന്യേ ആരും പോകാനൊന്നു ഭയക്കുന്ന സ്‌കോട്ടിഷ് അതിര്‍ത്തിയിലേക്കുള്ള ഈ യാത്ര ഏറ്റെടുത്ത്, അതിനിടയില്‍ കുഞ്ഞിന് വേണ്ടതൊക്കെ എത്തിച്ച് പുഞ്ചിരിയോടെ ജാസ്മിന്‍ തിരിച്ചെത്തിയപ്പോള്‍ ഈ അത്ഭുത യുവതിക്കായി ലോകം കൈയ്യടിച്ചു.

മുന്‍പും ശ്രദ്ധേയമായ പല സാഹസിക യാത്രകളും നടത്തിയിട്ടുള്ള ഈ 35 കാരിയുടെ കരിയറിലെ ഏറ്റവും വലിയ റിസ്‌ക് തന്നെയായിരുന്നു ഈ യാത്ര. ‘അത് വളരെ പ്രയാസമേറിയതായിരുന്നു, യാത്രയില്‍ മൂന്നില്‍ രണ്ട ഭാഗം സമയവും കണ്ണില്‍ കുത്തുന്ന കൂരിരുട്ടായിരുന്നു, ഇന്നുവരെ നടത്തിയതില്‍ വെച്ച ഏറ്റവും പ്രയാസമേറിയ യാത്ര. ഏത് സമയത് ഉറങ്ങും, എങ്ങനെ ഉറങ്ങും എന്നതൊക്കെ വളരെ നിര്‍ണായകമായ പ്രശ്‌നമായിരുന്നു,’ ആരും കേള്‍ക്കാന്‍ കൊതിക്കുന്ന യാത്രയെക്കുറിച്ച് പാരീസ് തന്നെ ദി ഗാര്‍ഡിയനോട് പറഞ്ഞു. അവസാനഘട്ടമായപ്പോള്‍ ഓരോ പാറയും വന്യ മൃഗങ്ങളായി മാറി ആക്രമിക്കാന്‍ വരുന്ന മതിഭ്രമങ്ങളായിരുന്നു മനസ്സ് നിറയെ. യാത്രക്കിടയിലുണ്ടായ അരക്ഷിതബോധത്തെയും ഭയങ്ങളെയും പാരീസ് മറച്ചു വെച്ചില്ല.

പെണ്‍കരുത്തിന്റെ പ്രതീകമെന്ന നിലയില്‍ പാരീസിനെ പ്രകീര്‍ത്തിക്കുകയാണ് ലോകം. ഇത്രയും ദുര്‍ഘടവും അപകടവും നിറഞ്ഞ പാതയില്‍ കൊടും ശൈത്യകാലത്ത് ഒരാള്‍ക്ക് 268 മൈല്‍ ദൂരം സഞ്ചരിക്കാനാവുമെന്നത് ലോകം ഇപ്പോഴും വിശ്വസിച്ചിട്ടില്ലാത്ത മട്ടാണ്. ഹോ ഇതൊക്കെ എന്ത് എന്ന മട്ടില്‍ പുഞ്ചിരിച്ച് കുഞ്ഞിനെ മാറോടണക്കി പിടിച്ച് പുത്തന്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സ്വപ്നമാണ് മെനയുകയാണ് ഈ സൂപ്പര്‍ വുമണ്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍