UPDATES

വാര്‍ത്തകള്‍

ശബരിമല ‘സമരനായകന്‍’ നേരിടുന്നത് വന്‍ തോല്‍വി, സുരേന്ദ്രന് ലീഡ് ഒരു നിയമസഭ മണ്ഡലത്തില്‍ മാത്രം

കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തായി എന്നത് മാത്രമല്ല, ഒരു നിയമസഭ മണ്ഡലമൊഴികെ ബാക്കിയെവിടെയും ബിജെപിയ്ക്ക്‌ രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല.

ശബരിമല സുപ്രീം കോടതി വിധിയെ ബിജെപിയ്ക്കുള്ള അനുകൂല സാഹചര്യമാക്കിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവാണ് കെ സുരേന്ദ്രന്‍. തുടക്കം മുതല്‍ ശബരിമലയില്‍ കോടതി വിധിക്കെതിരെ ശക്തമായ സമീപനം എടുക്കുകയും പോലീസിനെ വെല്ലുവിളിച്ച് ശബരിമലയിലെത്താനും മറ്റും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്.

ശബരിമല വിഷയത്തില്‍ ഒരു മാസത്തിലേറെയാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. കേരളത്തില്‍ ബിജെപി നടത്തിയ ശബരിമല സമരത്തിന്റ പ്രതീകമായി സുരേന്ദ്രന്‍ മാറി. എന്നാല്‍ ബിജെപി സംസ്ഥാന ഘടകത്തിലെ ഭിന്നത കാരണം അദ്ദേഹത്തെ പത്തനംതിട്ട മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ തയ്യാറായില്ല. സംസ്ഥാനഘടകം നല്‍കിയ പട്ടികയില്‍ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് കേന്ദ്ര നേതൃത്വമാണ് പത്തനംതിട്ടയില്‍ സുരേന്ദ്രനെ മല്‍സരിപ്പിച്ചത്.

മല്‍സര രംഗത്തെത്തിയതുമുതല്‍ വലിയ ഓളം സൃഷ്ടിച്ചുകൊണ്ടായിരുന്നു സുരേന്ദ്രന് രംഗത്തെത്തി. സര്‍വെകളില്‍ അദ്ദേഹത്തെ ഒന്നാമതോ  രണ്ടാമതോ, എത്തിച്ച് ചില
മാധ്യമങ്ങളും സുരേന്ദ്രന് വേണ്ടി തരംഗമുണ്ടാക്കാന്‍ സഹായിച്ചു. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുപോലുമെത്തില്ലെന്ന രീതിയിലും വ്യാപകമായ പ്രചാരണമുണ്ടായി.
എന്നാല്‍ ഇതൊന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതായിരുന്നില്ലെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്.

കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തായി എന്നത് മാത്രമല്ല, ഒരു നിയമസഭ മണ്ഡലമൊഴികെ ബാക്കിയെവിടെയും ബിജെപിയ്ക്ക രണ്ടാം സ്ഥാനത്തുപോലും എത്താന്‍ കഴിഞ്ഞില്ല.
ശബരിമലയുള്‍പ്പെട്ട മണ്ഡലമായ റാന്നിയില്‍ പോലും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.
പിസി ജോര്‍ജ്ജിന്റെ പിന്തുണയുമായിട്ടാണ് കെ സുരേന്ദ്രന്‍ ഈ മേഖലയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ ജോര്‍ജ്ജിന്റെ പിന്തുണയും സുരേന്ദ്രനെ സഹായിച്ചില്ല. ഇവിടെ രണ്ടാം സ്ഥാനത്തുള്ള വീണാ ജോര്‍ജ്ജിനെക്കാള്‍ 10,000ത്തിലേറെ വോട്ട് കുറവാണ് കെ സുരേന്ദ്രന്.

കാഞ്ഞിരപ്പള്ളി, തിരുവല്ല, ആറിന്‍മുള, കോന്നി നിയമസഭ മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വീണാ ജോര്‍ജ്ജ് മുന്നിലെത്തിയ അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് കെ സുരേന്ദ്രന് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത്. ശബരിമല സമരം ആക്രമോല്‍സുകമായി നടത്തിയെങ്കിലും അതിന്റെ ഒരു പ്രയോജനവും ബിജെപിയ്ക്ക് ലഭിച്ചില്ലെന്ന ഏറ്റവും വലിയ തെളിവാകുകയാണ് പത്തനംതിട്ട

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍