UPDATES

കേരളം ഭയമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനം: പ്രകാശ് രാജ്

സിനിമയും ആവിഷ്കാര സ്വാതന്ത്ര്യവും തടയപ്പെടുന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ഇത് സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗം തന്നെയാണ്

“കേരളത്തില്‍ വരുമ്പോള്‍ സംസാരിക്കാന്‍ ഒരു തിരക്കഥ ഞാന്‍ കൊണ്ടുവരാറില്ല. കാരണം ഇവിടെ സെന്‍സര്‍മാരില്ല. ഭയമേതുമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനമാണ് കേരളം” നടന്‍ പ്രകാശ് രാജ് പറഞ്ഞു. ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാതിഥി ആയി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ഹിന്ദുത്വത്തെക്കെതിരെ ആഞ്ഞടിച്ച നടന്‍ സിനിമയെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും തടയാനുള്ള ശ്രമം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാരക രോഗമാണ് എന്നു അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

“കേരളത്തില്‍ വരുമ്പോള്‍ സംസാരിക്കാന്‍ ഒരു തിരക്കഥ ഞാന്‍ കൊണ്ടുവരാറില്ല. കാരണം ഇവിടെ സെന്‍സര്‍മാരില്ല. ഭയമേതുമില്ലാതെ ജീവിക്കാവുന്ന ഏക സംസ്ഥാനമാണ് ഇത്. നമ്മള്‍ ഇപ്പോള്‍ ക്ലേശകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു അജണ്ടയും ആഖ്യാനവും നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കലാരന്‍മാരുടെയോ മാധ്യമ പ്രവര്‍ത്തകരുടെയോ ശബ്ദം മാത്രമല്ല ഏത് തരത്തിലുള്ള വിയോജിപ്പും ഇവിടെ നിശബ്ദരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എനിക്കു അവരോടു പറയാനുള്ളത് ഇത് മാത്രമാണ്. നിങ്ങള്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുംതോറും ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കും.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായതുകൊണ്ടല്ല ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. ഒരു കാലാകാരന്‍ എന്ന നിലയില്‍ ശബ്ദമുയര്‍ത്തന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഒരാള്‍ കലാകാരന്‍ ആകുന്നത് കഴിവുകൊണ്ട് മാത്രമല്ല സമൂഹത്തിന്റെ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പേരും പ്രശസ്തിക്കും കാരണമായ സമൂഹത്തിനു എന്തെങ്കിലും തിരിച്ചുകൊടുക്കാന്‍ കലാകാരന്‍ ബാധ്യസ്ഥനാണ്. നമ്മള്‍ കലാകാരന്മാര്‍ ഭീരുക്കളായാല്‍ നമ്മള്‍ ഈ സമൂഹത്തെ തന്നെയാണ് ഭീരുക്കള്‍ ആക്കുന്നതെന്നു തിരിച്ചറിയണം. ശബ്ദം ഉയര്‍ത്താന്‍ സാധിക്കാത്തവരുടെ ശബ്ദമായി കലാകാരന്മാരുടെ ശബ്ദം മാറണം.

എന്നെ ഭീഷണി പ്പെടുത്തിയാല്‍ ഞാന്‍ അവര്‍ക്ക് നേരെ നോക്കി ചിരിക്കും. അവര്‍ എന്നെ നിശബ്ദരാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ പാടാന്‍ തുടങ്ങും. എനിക്കു ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ആവശ്യമില്ല. കാരണം ഞാന്‍ ജനങ്ങളുടെ ഇടയിലാണ്. നിങ്ങള്‍ എന്നെ എന്തു ചെയ്തതാലും അതവര്‍ കാണും. ഞാന്‍ എന്താണ് ചെയ്തത് എന്നും നിങ്ങള്‍ എന്തുകൊണ്ടാണ് ചെയ്യുന്നതെന്ന്.

നിങ്ങളുടെ അവാര്‍ഡുകള്‍ എനിക്ക് വേണ്ട, നിങ്ങളുടെ അഭിനയം എന്നോട് വേണ്ട: മോദിയോട് പ്രകാശ് രാജ്‌

ഇനി അവരുടെ അജണ്ടയിലേക്ക് വരാം. അവര്‍ക്ക് ദുര്‍ഗ്ഗ എന്ന സിനിമായാണ് പ്രശ്നം. ദുര്‍ഗ്ഗ എന്ന പേരുള്ള ബാറോ ദുര്‍ഗ്ഗ എന്ന പേരുള്ള തെരുവ് വൃത്തികേടായി കിടക്കുന്നതോ പ്രശ്നമല്ല. നമുക്കറിയാം ഹിന്ദുത്വ എന്നത് ഒരു ജീവിത രീതിയാണ്. എന്നാല്‍ ഈ കൂട്ടര്‍ പറയാന്‍ ശ്രമിക്കുന്നത് ഹിന്ദുത്വയും ദേശീയതയും ഒന്നാണ് എന്നാണ്. അവര്‍ ഹിന്ദുത്വയുടെ പേരില്‍ ചില അജണ്ടകള്‍ ഒളിച്ചുകൊടുത്താന്‍ ശ്രമിക്കുകയാണ്. നമ്മള്‍ മലയാളികളും കന്നഡിഗരും, തമൈഴരും തെലുങ്കരും ബംഗാലികളും നമ്മുടെ സംസ്ക്കാരവും ഭാഷയും ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. നമ്മള്‍ ഹിന്ദി മനസിലാക്കണമെന്ന് നിര്‍ബന്ധിക്കുന്നത് എന്തിനാണ്?

സിനിമയും ആവിഷ്കാര സ്വാതന്ത്ര്യവും തടയപ്പെടുന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ഇത് സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗം തന്നെയാണ്. ഇന്ന് ഒരു മനുഷ്യന്‍ രാജസ്ഥാനില്‍ ജീവനോടെ ചുട്ടു കൊല്ലപ്പെട്ടിരിക്കുന്നു. തലവെട്ടും മൂക്ക് ചെത്തിക്കളയും എന്നു ഭീഷണി മുഴക്കിയ ആള്‍ നിയമത്തിന്റെ പിടിയിലകപ്പെടാതെ സ്വതന്ത്രനായി വിഹരിക്കുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രി താന്‍ നിസാഹായനാണ് എന്നു പറയുന്നു. അത്തരം ഒരു ഭരണാധികാരിയോട് താഴെ ഇറങ്ങാന്‍ നമ്മള്‍ പറയേണ്ടേ?

ശത്രു നമ്മുടെ ഇടയിലേക്ക് പതുക്കെ നുഴഞ്ഞു കയറിവരുന്നത് നമ്മള്‍ തിരിച്ചറിയണം. അതിനെതിരെ പോരാടണം. ‘ജന്മ’യില്‍ വിശ്വസിക്കുന്ന ഇത്തരം മനുഷ്യര്‍ ഹിറ്റ്ലറുടെ പുനരവതാരങ്ങളാണ്.

ഇവിടെ പറഞ്ഞ ഓരോ വാക്കുകള്‍ക്കും ഉത്തരവാദിത്തം എനിക്കു തന്നെയാണ്. നന്ദി

ശിക്ഷ: മരണം, കുറ്റം: മുസ്ലിം, രാജ്യം: ഇന്ത്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍