UPDATES

ട്രെന്‍ഡിങ്ങ്

ഷോക്കേറ്റ് മരിച്ചവരെ കെ സുരേന്ദ്രന്‍ രക്ഷാപ്രവര്‍ത്തനത്തിലെ ബലിദാനികളാക്കി

“ലക്ഷക്കണക്കിന് സ്വയംസേവകര്‍ രക്ഷാദൗത്യത്തില്‍ സ്വമേധയാ പങ്കാളികളായതായും ഒമ്പത് സ്വയംസേവകര്‍ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ” എന്ന് പറഞ്ഞാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഇവരുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

വലിയ പ്രളയക്കെടുതി നേരിടുന്ന കേരളത്തില്‍ രാഷട്രീയ മുതലെടുപ്പുമായി സംഘപരിവാര്‍. ഉരുള്‍പൊട്ടലില്‍ മരിച്ചവരെയടക്കം ബലിദാനിയാക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ മരിച്ചവരേയും ഹൃദയാഘാതം വന്ന് മരിച്ചയാളേയും ഷോക്കേറ്റ് മരിച്ച കെഎസ്ഇബി ജീവനക്കാരനെയുമെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരും ബലിദാനികളും ആക്കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചാരണം നടത്തുകയുമാണ്. പാലക്കാട് പ്രളയത്തിനിടെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ മരിച്ച സ്വയം സേവക് എന്ന തരത്തിലാണ് അയ്യപ്പപുരം സ്വദേശി രഘുനാഥിനെയാണ് സംഘപരിവാര്‍ ചിത്രീകരിക്കുന്നത്. മഴയ്ക്കിടെ ട്രാന്‍സ്‌ഫോമര്‍ നന്നാക്കുന്നതിനിടെയാണ് രഘുനാഥിന് ഷോക്കേറ്റത്.”ലക്ഷക്കണക്കിന് സ്വയംസേവകര്‍ രക്ഷാദൗത്യത്തില്‍ സ്വമേധയാ പങ്കാളികളായതായും ഒമ്പത് സ്വയംസേവകര്‍ ഈ ദൗത്യത്തിനിടെ മരണമടഞ്ഞു എന്ന വസ്തുത നാം മറന്നുകൂടാ” എന്ന് പറഞ്ഞാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ ഇവരുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

മന്ത്രി വിഎസ് സുനില്‍ കുമാര്‍ തൃശൂര്‍ ജില്ലയിലെ ദുരന്തബാധിത പ്രദേശത്ത് നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഫോട്ടോ എടുത്ത്, അദ്ദേഹത്തെ ആര്‍എസ്എസ് കാര്യവാഹക് ആക്കി സംഘപരിവാര്‍ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയിരുന്നു. ഗുജറാത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഫോട്ടോവച്ച് നടത്തിയ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ പൊളിച്ചിരുന്നു. 2017 ആഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് കേരളത്തിലേതെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നത്. #rebuildkerala #rsskerala എന്നീ ഹാഷ് ടാഗുകളില്‍ ട്വിറ്ററിലൂടെയാണ് ഇത്തരമൊരു പ്രചരണം നടക്കുന്നത്. “ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആര്‍.എസ്.എസുകാര്‍ ചെയ്യുന്ന സേവനങ്ങള്‍ ലോകമറിയട്ടെ” എന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം പങ്കുവെയ്ക്കുന്നത്. ദേശീയതലത്തിലാണ് ഇത്തരം പ്രചരണം കൂടുതലായും ചെയ്യുന്നത്.

ഗുജറാത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഫോട്ടോ വച്ച് കേരളത്തിലെ രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ നടത്തിയ പ്രചാരണം നടത്തിയിരുന്നു. 2017 ഓഗസ്റ്റില്‍ ഗുജറാത്തില്‍ നിന്നെടുത്ത ചിത്രങ്ങളാണ് കേരളത്തിലേതെന്ന തരത്തില്‍ പ്രചരിപ്പിച്ചത്. വെരിഫൈഡ് അക്കൗണ്ടായ ഫ്രണ്ട്സ് ഓഫ് ആര്‍.എസ്.എസാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍