UPDATES

ഓഫ് ബീറ്റ്

പാകിസ്ഥാന്റെ രാഷ്ട്രപിതാവിനെ ഇന്ത്യക്കാര്‍ വില്ലനാക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപിതാവിനെ പാകിസ്ഥാന്‍കാര്‍ സ്‌നേഹിക്കുന്നു

കറാച്ചിയിലെ നിരവധി കെട്ടിടങ്ങള്‍ മുന്‍ താമസക്കാരായ ഹിന്ദുക്കള്‍ പണി കഴിപ്പിച്ചതാണ്. കറാച്ചി ചേംബറില്‍ നിന്ന് നടക്കാനുള്ള ദൂരം മാത്രമാമ് സേഠ് രാംഗോപാല്‍ ഗോവര്‍ദ്ധന്‍ ദാസ് മൊഹത്ത ഹിന്ദു ജിംഖാനയിലേയ്ക്കുള്ളത്. പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഇതിനെ ഒരു കലാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ കെട്ടിടത്തിന്റെ പേര് അതേ പോലെ നിലനിര്‍ത്തിയിരിക്കുന്നു.

അലിഗഡ് സര്‍വകലാശാലയില്‍ സ്വാതന്ത്ര്യത്തിന് മുമ്പേ വച്ചിട്ടുള്ള പാകിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ പാകിസ്ഥാനില്‍ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ ജനങ്ങള്‍ ആദരിക്കുകയും ബഹുമാനിക്കുകയുമാണ്. പാകിസ്ഥാന്റെ തുറമുഖ നഗരമായ കറാച്ചിയിലെ ഒരു കെട്ടിടമാണ് മഹാത്മ ഗാന്ധിയെ അഭിമാനത്തോടെ സ്മരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ്‌ ആണ് ഇതേക്കുറിച്ച് പറയുന്നത്. കറാച്ചിയിലെ മുഹമ്മദ് അലി ജിന്ന റോഡിനും സെക്കന്റ് ചുന്ദ്രീഗര്‍ റോഡിനും ഇടയിലെ കറാച്ചി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കെട്ടിടം. 1934 ജൂലായില്‍ മഹാത്മ ഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. കെട്ടിടം പണിക്കുള്ള കല്ലും മണലുമടക്കം രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും കൊണ്ടുവന്നിരുന്നു. കറാച്ചി ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനായിരുന്നു കെട്ടിട ഉടമസ്ഥര്‍.

മഹാത്മ ഗാന്ധി ഇട്ട തറക്കല്ലിന് മുന്നില്‍ നിന്ന് കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ അടക്കമുള്ളവര്‍ സെല്‍ഫി എടുത്തിരുന്നു. ഒരു ഗ്ലാസ് ഫ്രെയിം ഉപയോഗിച്ച് തറക്കല്ല് സംരക്ഷിച്ചിട്ടുണ്ട്. അലിഗഡിലെ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും തങ്ങളുടെ നേതാക്കളെ പരസ്പരം ബഹുമാനിക്കണമെന്നും അജയ് ബിസാരിയ പറഞ്ഞു. മഹാത്മ ഗാന്ധിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടതെന്ന് ഏറെ അഭിമാനകരമായ കാര്യമാണെന്ന് ചേംബര്‍ അംഗവും മുന്‍ പ്രസിഡന്റുമായ ഖാലിദ് ഫിറോസ് പറഞ്ഞു.

അതേസമയം ചില ഒറ്റപ്പെട്ട അതിക്രമങ്ങളും ഉണ്ടായിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. 1950കളില്‍ ഒരു കലാപത്തിനിടെ അക്രമികള്‍ ഗാന്ധിയുടെ വെങ്കല പ്രതിമ തകര്‍ത്തിരുന്നു. 1931ല്‍ സിന്ധ് ഹൈക്കോടതി കെട്ടിടത്തിന് എതിര്‍വശത്ത് ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് അന്ന് തകര്‍ക്കപ്പെട്ടത്. ഇത് പിന്നീട് കേടുപാടുകള്‍ തീര്‍ത്ത് ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.

കറാച്ചിയിലെ നിരവധി കെട്ടിടങ്ങള്‍ മുന്‍ താമസക്കാരായ ഹിന്ദുക്കള്‍ പണി കഴിപ്പിച്ചതാണ്. കറാച്ചി ചേംബറില്‍ നിന്ന് നടക്കാനുള്ള ദൂരം മാത്രമാമ് സേഠ് രാംഗോപാല്‍ ഗോവര്‍ദ്ധന്‍ ദാസ് മൊഹത്ത ഹിന്ദു ജിംഖാനയിലേയ്ക്കുള്ളത്. പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഇതിനെ ഒരു കലാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ കെട്ടിടത്തിന്റെ പേര് അതേ പോലെ നിലനിര്‍ത്തിയിരിക്കുന്നു.

കറാച്ചിയിലെ പ്രധാന മ്യൂസിയമായ മൊഹ്ത്ത പാലസിന് ഒരു മാര്‍വാഡി ഹിന്ദു വ്യവസായിയുടെ പേരാണ് – ശിവ് രത്തന്‍ ചന്ദ്രരത്തന്‍ മൊഹ്ത്ത. മൊഹ്ത്ത തന്റെ അവധിക്കാല വസതിയായാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. ബേണ്‍സ് റോഡിലെ പല കെട്ടിടങ്ങള്‍ക്കും പഴയ ഹിന്ദു പേരുകള്‍ തന്നെയാണ് ഇപ്പോളും. പല കെട്ടിടങ്ങളുടേയും മുകള്‍ ഭാഗത്തും ബാല്‍ക്കണിയിലുമെല്ലാം ഓം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

വായനയ്ക്ക്: https://goo.gl/KYEoPR

സംഘികൾക്ക് ജിന്ന വിദേശി, പാക്കിസ്ഥാനികൾക്ക് ഭഗത് സിംഗ് ദേശീയ ഹീറോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍