UPDATES

ആണ്‍കുട്ടികളുടെ ചേലാകര്‍മ്മവും അനിസ്ലാമികം, നിര്‍ബന്ധിത മതപരിവര്‍ത്തനം: ചേകന്നൂര്‍ മൗലവിയുടെ സഹപ്രവര്‍ത്തകന്‍

ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവര്‍ മാമോദീസ മുക്കുന്നതുപോലെ ചേലകര്‍മ്മം നടത്തിയാലെ മുസ്ലീം ആവുകയുളളൂവെന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ അടയാളമാണ്

പെണ്‍കുട്ടികളുടേതു മാത്രമല്ല; ആണ്‍കുട്ടികളുടെ ചേലാകര്‍മ്മവും അനിസ്ലാമികമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി വൈസ് പ്രസിഡണ്ട് ഡോ. എം അബ്ദുല്‍ ജലീല്‍ പുറ്റെക്കാട്. ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രാകൃതരൂപമാണെന്നും അദ്ദേഹം അഴിമുഖത്തോട് വ്യക്തമാക്കി. ”ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആന്‍ ആണ്, അതില്‍ ചേലാകര്‍മ്മത്തെ പറ്റി പറയുന്നില്ല”- ഡോ. ജലീല്‍ പറഞ്ഞു

ചേലാകര്‍മ്മം യഹൂദരുടെ ആചാരമാണ്. ലോകത്ത് ആദ്യമായി ചേലാകര്‍മ്മം നടത്തിയത് ഈജിപ്തിലെ ഫറോവ രാജാവിന്റെ കൊട്ടാരവൈദ്യന്‍ ഇംഹട്ടത്തായിരുന്നു. ബിസി 5000-ത്തിലോ മറ്റോ നടന്ന ആ സംഭവം എങ്ങനെ മുസ്ലിങ്ങള്‍ ആചാരമായി സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ലൈംഗികാവയവത്തെ ബാധിച്ച അസുഖം മാറ്റാന്‍ വേണ്ടിയാണ് ഇംഹട്ടത്തെന്ന കൊട്ടാരവൈദ്യന്‍ അക്കാലത്ത് ചേലാകര്‍മ്മം നടത്തിയതെന്ന് ചരിത്ര രേഖകളുണ്ടെന്നും ഡോ. ജലീല്‍ പറയുന്നു.

ചേലാകര്‍മ്മം നടത്തുന്നത് ദൈവത്തിന്റെ സൃഷ്ടിഘടനക്കെതിരെയുളള വെല്ലുവിളിയാണ്. സുന്നിയാകണമെങ്കിലും ഷിയാ ആകണമെങ്കിലും ചേലാകര്‍മ്മം ചെയ്യണം, എന്നാല്‍ മുസ്ലിം ആകണമെങ്കില്‍ ചേലാകര്‍മ്മം ആവശ്യമില്ലെന്നാണ് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ജലീല്‍ സമര്‍ത്ഥിക്കുന്നത്. ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവര്‍ മാമോദീസ മുക്കുന്നതുപോലെ ചേലകര്‍മ്മം നടത്തിയാലെ മുസ്ലീം ആവുകയുളളൂവെന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ അടയാളമാണ്.

ചേലാകര്‍മ്മം അനിസ്ലാമികം‘ എന്ന ശീര്‍ഷകത്തില്‍ ഡോ ജലില്‍ പുറ്റെക്കാട് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ചേലാകര്‍മ്മത്തിലെ മതവും ശാസ്ത്രവും, ചേലാകര്‍മ്മം  -അല്‍പ്പം ചരിത്രം, ചേലാകര്‍മ്മം- സമീപകാലചരിത്രം, ചേലാകര്‍മ്മത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍, ‘ചേലാകര്‍മ്മം അനിസ്ലാമിക’ എന്നതിന്റെ ഖുര്‍ആനിക തെളിവുകള്‍, ചേലാകര്‍മ്മം ഖുര്‍ആന്‍ വിരുദ്ധം എന്നതിന് പ്രബലമായ ചില തെളിവുകള്‍ കൂടി, ‘ഇസ്ലാം’ എന്നാല്‍ അറേബ്യന്‍ സംസ്‌കാരമല്ല, സുന്നത്തായ എല്ലാ ആരാധനകളും ഖുര്‍ആന്‍ വിരുദ്ധം, ചേലാകര്‍മ്മം അനിസ്ലാമികം എന്നതിന്റെ ഏറ്റവും ശക്തമായ ഒരു ഖൂര്‍ആനിക തെളിവ് എന്നീ വിഷയങ്ങളാണ് പുസ്തകത്തിന്റെ ഉളളടക്കം. പുസത്കം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

മനുഷ്യത്വവിരുദ്ധമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ യുക്തിഭദ്രമായ ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട ചേകന്നൂര്‍ മൗലവിയുടെ സഹപ്രവര്‍ത്തകനാണ് ഡോ. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട്ട്. ചേകന്നൂര്‍ മൗലവി ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സ്ഥാപിച്ചപ്പോള്‍ സംഘടനയുടെ പ്രഥമ സെക്രട്ടറി കൂടിയാണ് ജലില്‍.

Also Read: കേരളത്തിലെ പെണ്‍സുന്നത്ത് വിവരങ്ങള്‍ പുറത്തെത്തിച്ച ആയിഷ മെഹ്മൂദിന് പറയാനുള്ളത്

അതെസമയം, കുട്ടിക്കാലത്ത് നിര്‍ബന്ധിതമായി ചേലാകര്‍മ്മം നടത്തിയതിന്റെ പീഡിത ഓര്‍മ്മ മുതിര്‍ന്നിട്ടും മാറിയിട്ടില്ലെന്ന് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ അഴിമുഖത്തോട് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തെ കുട്ടിക്കാലത്ത് അതിക്രൂരമായാണ് ചേലാകര്‍മ്മം നടത്തിയതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. “ഇന്ന് ചേലാകര്‍മ്മം വളരെ എളുപ്പം നടത്താന്‍ സാധിക്കും. എന്നാല്‍ 20 വര്‍ഷം മുമ്പ് മുടി മുറിക്കുന്ന (മുസ്ലിംകള്‍ക്കിടയില്‍ ഒസ്സാന്‍ എന്നറിയപെട്ടിരുന്നു ബാര്‍ബര്‍ തൊഴിലാളി) കത്തി ഉപയോഗിച്ച് അഗ്രചര്‍മ്മം മുറിച്ചു കളയുകായിരുന്നു പതിവ്.” ഇത്തം ക്രൂരതകള്‍ അനുഭവിച്ചവര്‍ പുരോഹിതരെ ഭയക്കുന്ന കാരണം പലരും പുറത്തു പറയാറില്ല.

Also Read: കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

Also Read: പെണ്‍സുന്നത്ത് വിവാദം: ഇസ്ലാം ഇങ്ങനെയൊക്കെയാണ് ബാക്കിയായത്

ലൈംഗികാസ്വാദനത്തിനും ചേലാകര്‍മ്മം തടസ്സമാണെന്ന് നിരവധി മുസ്ലിം യുവാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശി അഗ്രചര്‍മ്മം മുറിച്ചുകളയുന്നത് മൂലം ലിംഗത്തിന്റെ സെന്‍സിറ്റിവിറ്റി നഷ്ടപെടുന്നുവെന്നും ലൈംഗിക ആസ്വാദനം ലഭിക്കുന്നില്ല എന്നു പരാതിയുള്ളയാളാണ്. മുസ്ലീമാവുന്നതിന് ഇങ്ങനെ ഒരു അടയാളം വേണമെന്നത് പൗരോഹിത്യം അടിച്ചേല്‍പ്പിച്ചാതണെന്ന് ചേകന്നൂര്‍ മൗലവിയുടെ ആശയപ്രചാരകര്‍ അവരുടെ പ്രഭാഷണത്തില്‍ പറയാറുണ്ട്. അടയാളമല്ല, നല്ല മനുഷ്യരാവാനാണ് ഖുര്‍ആന്റെ ആഹ്വാനമെന്നും അവരുടെ വെബ്‌സൈറ്റുകളിലെ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യകരമായ കാരണത്താല്‍ ചേലാകര്‍മ്മം നടത്തുന്ന ഇതര സമുദായക്കാരുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍