UPDATES

ഓഫ് ബീറ്റ്

മോദിയുടെ ചായക്കട ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് മന്ത്രി മഹേഷ് ശര്‍മ

മോദിയുടെ ജന്മസ്ഥലം എന്നത് മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശവുമാണിത് എന്നാണ് എഎസ്‌ഐ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെറുപ്പത്തില്‍ ചായ വിറ്റിരുന്ന ടീ സ്റ്റാള്‍ ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ഗുജറാത്തിലെ വാദ്‌നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഈ ടീ സ്റ്റാള്‍. ലോക ടൂറിസം ഭൂപടത്തില്‍ വാദ്‌നഗറിനെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായി മഹേഷ് ശര്‍മ പറഞ്ഞു. ടീ സ്റ്റാള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. അത് നവീകരിക്കും. മഹേഷ് ശര്‍മ്മയ്‌ക്കൊപ്പം ടൂറിസം, സാംസ്‌കാരിക വകുപ്പുകളിലേയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും (എഎസ്ആ) ഉദ്യോഗസ്ഥര്‍ ടീ സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു.

മോദിയുടെ ജന്മസ്ഥലം എന്നത് മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശവുമാണിത് എന്നാണ് എഎസ്‌ഐ പറയുന്നത്. ഇവിടെ നിന്ന് ബുദ്ധ വിഹാരത്തിന്റെ അവശിഷ്ടങ്ങള്‍ എഎസ്‌ഐയുടെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പ്രശസ്തമായ ഷര്‍മിസ്ത ലേക്കും ഇവിടെയാണ്. വാദ്‌നഗറും മെഹ്‌സാന ജില്ലയിലെ മറ്റ് സമീപ പ്രദേശങ്ങളും വികസിപ്പിക്കുന്നതിനായി 100 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതായി അഹമ്മദാബാദ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറയുന്നു. ടൂറിസം മന്ത്രാലയം സംസ്ഥാന ടൂറിസം വകുപ്പിന് സ്റ്റേഷന്‍ നവീകരണത്തിനായി എട്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍