UPDATES

ഓഫ് ബീറ്റ്

അമൃതസറില്‍ സ്വാതന്ത്ര്യ കാലഘട്ടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വിഭജന മ്യൂസിയം

ഫോട്ടോകള്‍, കലാവസ്തുക്കള്‍, മറ്റ് രേഖകള്‍ എന്നിവയിലൂടെ സ്വാതന്ത്ര്യ കാലഘട്ടിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന വിഭജന മ്യൂസിയത്തിന്റെ ഉത്ഘാടനം നടന്നു. 1947-ല്‍ അതിര്‍ത്തിയുടെ ഇരുഭാഗത്തേക്കും നടന്ന കൂട്ട പലായനങ്ങളുടെ സംക്രമണ കേന്ദ്രമായിരുന്ന അമൃതസറിലാണ് ഇത്തരത്തിലുള്ള ആദ്യ മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. വിഭജനത്തിന്റെ ഓര്‍മ്മ ദിവസമായ ഓഗസ്റ്റ് 17-ന് നടന്ന പ്രത്യേക സ്മരണ ചടങ്ങില്‍ വച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അനാഛാദനം നിര്‍വഹിച്ചു.

എഴുത്തുകാരിയും കോളമിസ്റ്റുമായ കിഷ്വാര്‍ ദേശായി അദ്ധ്യക്ഷയായ ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ ഹെരിറ്റേജ് ട്രസ്റ്റ് (ടിഎഎസിഎച്ച്ടി) എന്ന എന്‍ജിഒ ആണ് മ്യൂസിയം സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രമുഖ കവിയും ഗാനരചയിതാവുമായ ഗുല്‍സാറിന്റെ കവിതാലാപനമായിരുന്നു ചടങ്ങിന്റെ മുഖ്യാകര്‍ഷണം. ചടങ്ങില്‍ വച്ച് വിഭജനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ വിവര്‍ത്തനമായ ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ സീറോ ലൈന്‍; റൈറ്റിംഗ്‌സ് ഓണ്‍ ദ പാര്‍ട്ടിഷന്‍ പ്രകാശനം ചെയ്യപ്പെട്ടു. വിഷയത്തിലെ വിദഗ്ധരായ ഉര്‍വശി ഭൂട്ടാലിയ, കവി സുര്‍ജിത് പതാര്‍, കാഹാനിവാലിയുടെ ചെറുനാടകം, ഹഷ്മത് സുല്‍ത്താന സഹോദരിമാരുടെ സൂഫി സംഗീതം തുടങ്ങിയ പരിപാടികളും ചടങ്ങിന് മോഡി കൂട്ടി.


തന്റെ മാതാപിതാക്കളഉടെ പേരില്‍ ‘ഗാലറി ഓറ് മൈഗ്രേഷന്‍’ പ്രമുഖ പരസ്യവിദഗ്ധന്‍ സുഹൈല്‍ സേത്ത് സംഭാവന ചെയ്തു. ഇത് ജനങ്ങളുടെ മ്യൂസിയമാണെന്ന് ടിഎഎസിഎച്ച്ടിയുടെ ട്രസ്റ്റിയായ പത്മശ്രീ വി എസ് ഷഹനേ പറഞ്ഞു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പലായനത്തെ ഓര്‍മ്മിക്കുന്നതിനായി യാത്രയ്ക്ക് പോകുമ്പോള്‍ വിലപ്പെട്ട സാധനങ്ങള്‍ സുരക്ഷിതമാക്കുന്ന ഒരു പൂട്ടും ഒരു കല്യാണ സാറിയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രേഖകളും കലാവസ്തുക്കളും ഉള്‍പ്പെടെ 5000 ത്തോളം വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പ് വിവാഹ നിശ്ചയം നടക്കുകയും പിന്നീടുണ്ടായ അവ്യവസ്ഥയില്‍ പരസ്പരം പിരിയേണ്ടിവരികയും അമൃതസറിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും 1948ല്‍ വിവാഹിതരാവുകയും ചെയ്ത ഒരു ദമ്പതികള്‍ ഒരു ഫുല്‍കാരി കുപ്പായവും ബ്രീഫ്‌കേസും പ്രദര്‍ശനത്തിന് സംഭാവന ചെയ്തു. ഒരു കുടുംബം തങ്ങളുടെ വിലപിടച്ച സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ട്രങ്കിന്റെ പൂട്ടായിരുന്നു മറ്റൊരു പ്രദര്‍ശന വസ്തു.

സുവര്‍ണ ക്ഷേത്രത്തില്‍ ആരംഭിക്കുകയും ടൗണ്‍ ഹാളില്‍ അവസാനിക്കുകയും ചെയ്യുന്ന പുതിയ പൈതൃക വീഥിയുടെ ഭാഗമാണ് മ്യൂസിയം. സ്വകാര്യ, പൊതു സ്‌ത്രോതസുകളില്‍ നിന്നും സംഭാവനയായി നല്‍കിയ വസ്തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്.സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള ഖത്ര അലുവാലിയയിലുള്ള ടൗണ്‍ ഹാളില്‍ നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിയം, ഉറുദു എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മന്തോയുടെ കഥകളില്‍ നിന്നും പ്രോചദനമുള്‍ക്കൊണ്ടാണ് ആരംഭിച്ചത്. വിഭജനവുമായി ബന്ധപ്പെട്ട വര്‍ഗ്ഗീയ കലാപത്തില്‍ നാല്‍പത് ശതമാനവും നശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ കുടുംബവീട് അമൃതസറിലെ ഗാലി വാകിലനിലാണ്. 1947ലെ വിഭജനത്തിന്റെ മുറിവുകളെ ജ്വലിപ്പിക്കുന്നതാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍ ഓരോന്നും.

സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും സജീവമായിരുന്ന രണ്ട് പ്രദേശങ്ങളിലെ പ്രതിരോധ സംഗീതം സ്വാതന്ത്ര്യ സമരത്തിന്റെ ഹാളില്‍ കേള്‍ക്കാം. പശ്ചാത്തലത്തില്‍ അമൃത പ്രീതത്തിന്റെ കവിതയുമുണ്ട്. 1947 ഡിസംബറിനും 1948 ജൂലൈയ്ക്കും ഇടയില്‍ ഇന്ത്യയില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട 9,423 സ്ത്രീകളെ കണ്ടെത്തുകയും അവരെ പാകിസ്ഥാനിലേക്ക് അയയ്ക്കുകയും ചെയ്തതായി ചുമരില്‍ തൂങ്ങുന്ന ഒരു ബോര്‍ഡ് പറയുന്നു. ഇതേ കാലയളവില്‍ പാകിസ്ഥാനില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട 5,510 സ്ത്രീകളെ രക്ഷിക്കുകയും ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു.

വഴി തെളിച്ച ദേശാടനപക്ഷികളുടെ കടലാസ് രൂപങ്ങള്‍ മ്യൂസിയത്തില്‍ പാറിക്കളിക്കു്ന്നു. മുള്ളുവേലി കൊണ്ട് പ്രമുഖ ഡിസൈനര്‍ നീരജ് സഹായ് രൂപകല്‍പന ചെയ്ത ‘പ്രതീക്ഷയുടെ മരം’ ഇന്ത്യയിലെ പാകിസ്ഥാനിലേയും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയുടെ ബിംബമായി നില്‍ക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍