UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാറിനെതിരെ മയത്തില്‍ മതിയെന്ന് ലീഗ് മാനേജ്മെന്റ്: അനുമതി നിഷേധിച്ച കോളേജ് മാഗസിന്‍ പുറത്തിറക്കി വിദ്യാര്‍ഥികള്‍

ബീഫ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കും രോഹിത് വെന്മുലയ്ക്കും സമര്‍പ്പിച്ച വാഗയ്ക്ക് മതേതര സ്വഭാവം ഇല്ലെന്നും മാനേജ്‌മെന്റ്

സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ ഐക്യമുയര്‍ത്തണമെന്നു പറയുന്ന മുസ്ലീം ലീഗിന്റെ നിയന്ത്രണത്തിലുള്ള കോളേജില്‍ സംഘപരിവാര്‍ ആക്രമങ്ങള്‍ക്കെതിരെ തുറന്നെഴുതിയതിന്റെ പേരില്‍ യൂണിയന്‍ മാഗസിന് പ്രകാശനാനുമതി നിഷേധിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി മജ്‌ലിസ് കോളേജിലെ ‘വാഗ’ എന്ന പേരിട്ട മാഗസിനാണ് പ്രകാശനാനുമതി നിഷേധിച്ചിരിക്കുന്നത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള മജ്‌ലിസ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ മാഗസിന്‍ പ്രകാശനം ചെയ്യുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്.

എന്നാല്‍ കോളേജ് അധികൃതരുടെ എതിര്‍പ്പ് അവഗണിച്ചും വിദ്യാര്‍ത്ഥികള്‍ മാഗസിന്‍ പുറത്തിറക്കി. സംഘപരിവാറിനെതിരെ സംസാരിക്കുന്നതിന് പരിമിതിയുണ്ടെന്ന് പറഞ്ഞാണ് മാനേജ്മെന്റ് പ്രകാശനത്തിന് അനുമതി നിഷേധിച്ചിരിക്കുന്നത്. വിവാദങ്ങളെ ഭയന്നും രാഷ്ട്രീയലക്ഷ്യങ്ങളോടെയുമാണ് മാനേജ്‌മെന്റ് പ്രകാശനനാനുമതി നിഷേധിച്ചതെന്ന് ആരോപിച്ച് മാഗസിന്‍ പ്രതിനിധികള്‍ കോളജിനകത്ത് വെച്ച് പ്രകാശനം നടത്തി. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെയാണ് മാഗസിന് പ്രകാശനം നടത്തിയത്. മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ റഫീഖ് പ്രകാശനത്തിന് നേതൃത്വം നല്‍കി.

"</p

സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും രോഹിത് വെമുലയടക്കമുള്ളവരെയും സ്മരിച്ച് കൊണ്ടുള്ള സമര്‍പ്പണ പേജ് ഒഴിവാക്കണമെന്നായിരുന്നു കോളേജ് അധികൃതരുടെ ആവശ്യമെന്ന് സ്റ്റുഡന്റ് എഡിറ്റര്‍ റഫീഖ് മുഹമ്മദ് പറഞ്ഞു. ‘സംഘപരിവാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കല്‍, എം.എസ്. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, ജുനൈദ്, കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, അഖ്‌ലാഖ് എന്നിവരുടെയും രോഹിത് വെന്മുല, ജിഷ്ണുപ്രണോയ് എന്നിവരുടെയും ചിത്രം ഉള്‍പ്പെട്ട മാഗസിനിലെ സമര്‍പ്പണം എന്ന പേജ് ഒഴിവാക്കണമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഒരു കഥയുമായി ബന്ധപ്പെട്ടുള്ള ചിത്രീകരണങ്ങളും ഒഴിവാക്കണമെന്നു പറയുന്നു. ഇതൊന്നും കോളേജ് മാഗസിനില്‍ പാടില്ല എന്നാണ് വാദം. പിന്നെന്താണ് കോളേജ് മാഗസിനില്‍ വേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. പ്രിന്‍സിപ്പാളാണ് മാഗസിന്‍ സമിതിയുടെ ചീഫ് എഡിറ്റര്‍. ആദ്യ കോപ്പി തയാറായപ്പോള്‍ അനുമതിക്കായി ഇദ്ദേഹത്തെ സമീപിച്ചു. കപട ദേശീയത, ബീഫിന്റെ പേരിലുള്ള ആക്രമങ്ങള്‍, ഫാസിസം എന്നിവയെ കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ഈ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന് എംഎസ്എഫും ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരുടെ ആവശ്യപ്രകാരം ചില ഭാഗങ്ങള്‍ ഞങ്ങള്‍ ഒഴിവാക്കി. എന്നാല്‍ മുഴുവനും ഒഴിവാക്കണമെന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല.’ റഫീഖ് പറയുന്നു.

എന്നാല്‍ മാഗസിന്‍ പ്രകാശനത്തിന് അനുമതി നിഷേധിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മജ്‌ലിസ് ആര്‍ട്ട് ആന്റ് സയന്‍സ് കോളെജ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റഹ്മാന്‍ പ്രതികരിച്ചു. കോളെജ് മാഗസിന്‍ എന്ന നിലയില്‍ മതേതര സ്വഭാവം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇക്കാര്യത്തില്‍ മാനേജ്‌മെന്റിന് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് അദ്ദേഹം തയാറായില്ല.

"</p

21 വര്‍ഷമായി എംഎസ്എഫ് ഭരിച്ചിരുന്ന ക്യാംപസ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ പിടിച്ചെടുത്തത്. എല്ലാ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ഈ വര്‍ഷത്തെ യൂണിയന്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് അടുത്ത മാസമാണ്. തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷന്‍ വരുന്നതിന് മുമ്പായി മാഗസിന്‍ പ്രകാശനം നടത്താനുള്ള ശ്രമത്തിലായിരുന്നു യൂണിയന്‍ അംഗങ്ങള്‍. ഇത് തടയുന്നതിന് വേണ്ടിയുള്ള ശ്രമായിരുന്നു മാനേജ്‌മെന്റിന്റേത് എന്നാണ് എസ്എഫ്‌ഐയുടെ പക്ഷം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് രാഷ്ട്രീയലക്ഷ്യത്തോടെ എംഎസ്എഫിനൊപ്പം മാനേജ്‌മെന്റും പെരുമാറുകയാണെന്നും റഫീഖ്. ലീഗിന്റെ കീഴിലുള്ള ക്യാമ്പസ് തന്നെ സംഘര്‍പരിവാറിനെതിരായ വിമര്‍ശനം മയപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത്തിന്റെ ആശ്ചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍