UPDATES

ഓഫ് ബീറ്റ്

ഭര്‍ത്താവിനെ കൊന്നു, കാമുകന്റെ മുഖത്ത് ആസിഡൊഴിച്ചു: ഒടുവില്‍ നഴ്‌സിനെ കുടുക്കിയത് മട്ടന്‍ സൂപ്പ്

പൊള്ളലേറ്റവര്‍ക്ക് ആശുപത്രിയില്‍ മട്ടണ്‍ സൂപ്പ് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ താന്‍ വെജിറ്റേറിയനാണ് എന്ന പറഞ്ഞ് രാജേഷ് ഇത് നിഷേധിച്ചു. അപ്പോളാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നി തുടങ്ങിയത്.

ഭര്‍ത്താവിനെ ഫിസിയോതെറാപിസ്റ്റ് ആയ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. അനസ്‌തേഷ്യ കൊടുത്ത് മയക്കി തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കാമുകന്‍ രാജേഷിന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറി വഴി ഭര്‍ത്താവിനോട് സാദൃശ്യമുള്ളതാക്കി. രാജേഷിന്റ മുഖത്ത് അല്‍പ്പം ആസിഡ് ഒഴിച്ചു. ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിക്ക് നേരെ അജ്ഞാതര്‍ ആസിഡ് ആക്രമണം നടത്തിയെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. തെലങ്കാനയിലെ നഗര്‍ കര്‍ണൂലില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയ സ്വാതി (27) കുറ്റകൃത്യം ചെയ്തത് ഇങ്ങനെയൊക്കെയാണ്. എന്നാല്‍ സ്വാതി നടത്തിയ കൊലപാതകം ഒരു ബൗള്‍ മട്ടന്‍ സൂപ്പ് പുറത്തുകൊണ്ടുവന്നു.

മൂന്ന് വര്‍ഷം മുമ്പാണ് സ്വാതിയും സുധാകര്‍ റെഡ്ഡിയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഫിസിയോതെറാപ്പിസ്റ്റ് ആയ രാജേഷുമായുള്ള അടുപ്പമാണ് സ്വാതിയെ ഈ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ഏതായാലും ആസിഡ് ആക്രമണത്തിന് വിധേയനായ, സുധാകര്‍ റെഡ്ഡിയായി അഭിനയിക്കുന്ന രാജേഷിനെ ഹൈദരാബാദിലെ ഒരു സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ വീണ്ടും പ്ലാസ്റ്റിക് സര്‍ജ്ജറിക്ക് നിര്‍ദ്ദേശിച്ചു. ചികിത്സ തുടങ്ങി. പൊള്ളലേറ്റവര്‍ക്ക് ആശുപത്രിയില്‍ മട്ടണ്‍ സൂപ്പ് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ താന്‍ വെജിറ്റേറിയനാണ് എന്ന പറഞ്ഞ് രാജേഷ് ഇത് നിഷേധിച്ചു. അപ്പോളാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നി തുടങ്ങിയത്. സുധാകര്‍ റെഡ്ഡിയാണെങ്കില്‍ ആട്ടിറച്ചി അടക്കം മാംസ ഭക്ഷണം വളരെ ഇഷ്ടപ്പെടുന്നയാളും.

സ്വഭാവത്തില്‍ പെട്ടെന്നുണ്ടായിരിക്കുന്ന ഇത്തരം മാറ്റങ്ങള്‍ ബന്ധുക്കള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. തങ്ങളുടെ ബന്ധുക്കളെ കുറിച്ച് അവര്‍ ചോദിക്കാന്‍ തുടങ്ങി. രാജേഷ് സംസാരം നിര്‍ത്തുകയും ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്താന്‍ തുടങ്ങുകയും ചെയ്തു. ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. സ്വാതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവര്‍ കുറ്റം സമ്മതിച്ചു. സ്വാതിയെ അറസ്റ്റ് ചെയ്തു. രാം ചരണ്‍ തേജയും അല്ലു അര്‍ജ്ജുനും അഭിനയിച്ച തെലുങ്ക് സിനിമ യെവദു (2014) ആണ് കൊലപാതകത്തിന് പ്രചോദനമായത് എന്ന് സ്വാതി പൊലീസിനോട് പറഞ്ഞു. പരിക്കേറ്റ അല്ലു അര്‍ജുന്റെ കഥാപാത്രം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രാം ചരണിന്റെ മുഖം നേടുന്നതായാണ് ചിത്രം പറയുന്നത്. ഏതാാലും ആശുപത്രിയില്‍ നിന്ന് ഡി്‌സ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ രാജേഷിനേയും കസ്റ്റഡിയിലടുക്കുമെന്ന പൊലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍