UPDATES

ഓഫ് ബീറ്റ്

കാപ്പിയടിച്ച ചുവരുകള്‍ തൊട്ട് അടുക്കളയിലെ ദ്വീപ് വരെ; ഗൃഹാലാങ്കര രംഗം ആകെ മാറി

ഗൃഹാലങ്കാര രംഗത്തെ പുതുമകള്‍ പരിചയപ്പെടാം

ഗൃഹാലങ്കാര രംഗം ഓരോ വര്‍ഷവും പുതുമകളും കൊണ്ടാണ് കടന്ന് വരിക. സിമന്റ് ടൈലുകള്‍ മുതല്‍ ഔട്ട്‌ഡോര്‍ ഫര്‍ണീച്ചറുകള്‍ വരെ 2018 ല്‍ തരംഗമാകാനൊരുങ്ങുന്നുണ്ട്.

കാപ്പിയടിച്ച ചുവരുകള്‍
ഇന്ത്യന്‍ ഭവനങ്ങള്‍ സാധാരണ അണിയുന്ന നിറമാണ് തവിട്ട്. ഫര്‍ണീച്ചറുകളിലുു ചുവരിലും ഒക്കെ ഒരു കാപ്പി നിറം ഒളിഞ്ഞിരിപ്പുണ്ടാകും. സമകാലീന ഡിസൈനുകള്‍ക്ക് പ്രിയമേറിയതോടെയാണ് കറുപ്പും ഗ്രേയും ഒക്കെ അരങ്ങിലെത്തിയത്. ഒന്ന് മങ്ങിയെങ്കിലും തവിട്ടു നിറം ഗംഭീര തിരിച്ചു വരവ് നടത്തുകയാണ്. പല തരം ഷെയ്ഡുകളിലായി ഫര്‍ണീച്ചറുകള്‍, തറ, മേല്‍ക്കൂര എന്നിവയ്‌ക്കൊക്കെ തവിട്ട് നല്‍കാം.

അടുക്കളിയിലെ ദ്വീപ്
ഈ വര്‍ഷം വീട് നിര്‍മ്മാണത്തിലെ ജനപ്രീതി നേടുന്ന മറ്റൊരു മറ്റൊരു ഐറ്റം ‘കിച്ചണ്‍ ഐലന്‍ഡുകളാണ്.’ അടുക്കളക്ക് നടുവില്‍ സ്ഥാപിക്കുന്ന ഈ സ്ഥലം ജോലി ചെയ്യാന്‍ കൂടുതല്‍ സൗകര്യം നല്‍കും. നാല് വശത്തും നില്‍ക്കാം എന്നാതാണ് ഇതിന്റെ പ്രത്യേകത. അങ്ങനെ മുഖത്തോട് മുഖം കണ്ട് സംസാരിച്ച് തന്നെ ഒന്നിലധികം പേര്‍ക്ക് സുഖകരമായി അടുക്കള ജോലികളില്‍ ഏര്‍പ്പെടാവുന്നതാണ്.

സിമന്റ് ടൈലുകള്‍
ശീലിച്ചു പോന്ന നിര്‍മ്മാണ വസ്തുക്കളില്‍ നിന്നും സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി ചിന്തിക്കുകയാണ് ഗൃഹാലങ്കാര രംഗം. നിറപ്പകിട്ടും മിനുസവുമാര്‍ന്ന ഫ്‌ളോര്‍ ടൈലുകള്‍ സാധാരണമായതോടെ സിമന്റ് ടൈലുകളിലേക്കാണ് കളം മാറ്റി ചവിട്ടിയിരിക്കുന്നത്. സമകാലീന ഡിസൈനിങ്ങിലുള്ള വീടിന്റെ തറയ്ക്ക് സിമന്റ് ടൈലിന്റെ ചാര നിറം ബോള്‍ഡ് & മോഡേണ്‍ ലുക്ക് നല്‍കും.

ഔട്ട്‌ഡോര്‍ ഫര്‍ണീച്ചറുകള്‍
വീടിനകത്ത് മാത്രമല്ല പുറത്തും ജീവിക്കണമെന്നതാണ് പുതിയ വീടു നിര്‍മാണത്തില്‍ മറക്കാന്‍ പാടില്ലാത്ത കാര്യം. നല്ല വീടു പണിത് മുറ്റത്തൊരു പൂന്തോട്ടവും പണിതാല്‍ കാര്യം തീരില്ല. കുടുംബത്തിനൊരുമിച്ചും ഒറ്റയ്ക്കും ശുദ്ധവായു ശ്വസിച്ചും സൂര്യപ്രകാശമേറ്റും സമയം ചിലവഴിക്കാനുള്ള സൗകര്യം ഉണ്ടാക്കണം. മുറ്റത്തെ പുല്‍ത്തകിടിയിലും ടെറസിലും ഒക്കെ ഉപയോഗിക്കാവുന്ന ഫര്‍ണീച്ചറുകള്‍ക്ക് ഈ വര്‍ഷം ആവശ്യക്കാരേറെയാണ്. കാലവസ്ത വ്യതിയാനങ്ങളനുസരിച്ചുള്ള കരുതല്‍ ഇവയ്ക്ക് നല്‍കണം.

ആളനുസരിച്ച് കട്ടിലുകള്‍
ഓരോരുത്തരുടേയും ഇഷ്ടങ്ങളുനുസരിച്ച് പണിയുന്ന കട്ടിലുകള്‍ ഉറക്കം സമ്പൂര്‍ണ്ണമാക്കും. ഡിസൈനിലും വലിപ്പത്തിലും നിറത്തിലുമൊക്കെ കസ്റ്റമൈസ്ഡായ കട്ടിലുകള്‍ക്ക് വരും വര്‍ഷത്തിലും ആവശ്യക്കാരൊഴിയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍