UPDATES

ട്രെന്‍ഡിങ്ങ്

ഗൌഹര്‍ റാസയെ ‘ദേശദ്രോഹി’യാക്കി; ഫെബ്രുവരി 16-നു രാത്രി 9 മണിക്ക് സീ ടി വി മാപ്പ് പറയണം

2016-ല്‍ സംപ്രേഷണം ചെയ്ത ഒരു പരിപാടിയില്‍ റാസയെയും മറ്റ് കവികളെയും ‘അഫ്സല്‍ പ്രേമി ഗാംഗ്’ എന്നു വിളിച്ചതിനാണ് വാര്‍ത്ത ചാനലിനോട് മാപ്പ് പറയാന് നിര്‍ദ്ദേശിച്ചിരിക്കുന്നത്

സീ ടി വീക്കെതിരെ ശാസ്ത്രജ്ഞനും ഉറുദു കവിയുമായ ഗൌഹര്‍ റാസ നല്കിയ പരാതിയില്‍ News Broadcasting Standards Authority (NBSA) റാസയ്ക്കനുകൂലമായി വിധിച്ചു. റാസയെ ‘അഫ്സല്‍ പ്രേമി ഗാംഗിലെ’ അംഗം എന്നു വിളിച്ചതിനെതിരെയായിരുന്നു പരാതി. 2018 ഫെബ്രുവരി 16-നു രാത്രി 9 മണിക്ക് മാപ്പ് എഴുതിക്കാണിക്കാനും പറയാനുമാണ് നിര്‍ദേശം. ഏഴു ദിവസത്തിനുള്ളില്‍ 1 ലക്ഷം രൂപ കെട്ടിവെയ്ക്കാനും ചാനലിന് നിര്‍ദേശം നല്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു ചാനലിന് NBSA നല്‍കുന്ന ഏറ്റവും വലിയ ശിക്ഷയാണിത്.

നേരത്തെ പരസ്യമായി മാപ്പ് പറയാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും സീ ന്യൂന്‍സ് അതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ അപ്പീല്‍ NBSA കഴിഞ്ഞ ശനിയാഴ്ച്ച തള്ളിക്കളഞ്ഞു.

അശോക് വാജ്പേയീ, ശര്‍മിള ടാഗോര്‍, ശുഭ മുദ്ഗാല്‍, സായിദ ഹമീദ് എന്നീ പ്രശസ്ത വ്യക്തികള്‍ക്കൊപ്പമാണ് റാസ പരാതി നല്കിയത്. അഭിഭാഷകയായ വൃന്ദ ഗ്രോവറാണ് ഇവര്‍ക്കുവേണ്ടി NBSA-യില്‍ ഹാജരായത്.

2016 മാര്‍ച്ച് 9-നും മാര്‍ച്ച് 12-നും ഇടയ്ക്ക് ‘അഫ്സല്‍ പ്രേമി ഗാംഗ് ക മുശായിര’, ‘പോയട്രി നൈറ്റ് ഓണ്‍ ദി ലവ് ഫോര്‍ അഫ്സല്‍ ഗുരു ഗാംഗ്’ എന്നീ പരിപാടികള്‍ സീ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യയിലും പാകിസ്ഥാനിലും നിന്നുള്ള ഉറുദു കവികളുടെ വേദിയായ 51-ആമത് ശങ്കര്‍ ഷാദ് മുഷായിരയില്‍ റാസ തന്റെ മൂന്നു കവിതകള്‍ വായിക്കുന്നത് ആ പരിപാടിയില്‍ കാണിച്ചിരുന്നു. നാടക പ്രവര്‍ത്തകനായ സഫ്ദര്‍ ഹാഷ്മിയെക്കുറിച്ചും 2010-ല്‍ ഇറാഖില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചുമായിരുന്നു റാസയുടെ കവിതകള്‍.

സീ ന്യൂസ് എന്ന മാധ്യമ വല്ലായ്മ

വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ശബ്ദത്തിലുള്ള മാപ്പപേക്ഷയും ഒപ്പം വലിയ അക്ഷരങ്ങളില്‍ സാവധാനത്തില്‍ അതെഴുതിക്കാണിക്കുകയും വേണമെന്നാണ് സീ ന്യൂസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

NBSA നിര്‍ദ്ദേശിച്ച മാപ്പപേക്ഷ ഇപ്രകാരമാണ്:
“9.3.2016 മുതല്‍ 12.3.2016 വരെ, ന്യൂ ഡല്‍ഹിയില്‍ 5.3.2016-നു നടന്ന വാര്‍ഷിക (ഇന്തോ-പാക്) ശങ്കര്‍ ഷാ മുഷായിരയില്‍ പ്രൊഫ്. ഗൌഹര്‍ റാസയുടെ കാവ്യാലാപനത്തെക്കുറിച്ച് ‘അഫ്സല്‍ പ്രേമി ക മുഷായിര’ എന്ന പേരില്‍ സംപ്രേഷണം ചെയ്ത പരിപാടി/വാര്‍ത്തക്കിടയില്‍ ഉപയോഗിച്ച അടിക്കുറിപ്പുകളില്‍ സീ ന്യൂസ് ഖേദിക്കുന്നു. പ്രൊഫ്. ഗൌഹര്‍ റാസയെയും പരിപാടിയില്‍ പങ്കെടുത്തവരെയും ‘അഫ്സല്‍ പ്രേമി ഗാംഗ്’ എന്നു വിളിച്ചതിലും സീ ന്യൂസ് ഖേദിക്കുന്നു.”

ആ സമയത്ത് നല്കിയ അഭിമുഖത്തില്‍ ദേശീയതാവാദത്തിന്റെ പേരില്‍ സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുന്നതിനും മാധ്യമ മര്യാദകള്‍ ലംഘിക്കുന്നതിനും റാസ ചാനലിനെ കുറ്റപ്പെടുത്തിയിരുന്നു.

ഗൗഹര്‍ റാസ ഖാനെയും ജെ എന്‍ യു അധ്യാപികയും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ നിവേദിത മേനോനെയും ദേശദ്രോഹികളായി മുദ്രകുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ സാമൂഹ്യ രാഷ്ട്രീയ അക്കാദമിക രംഗത്തെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.

നിവേദിത മേനോനെയും ഗൗഹര്‍ റാസ ഖാനെയും പിന്തുണച്ച് പ്രമുഖര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍