UPDATES

ഓഫ് ബീറ്റ്

രാഷ്ടീയ നേതാക്കളില്ലാതെ ഒരു ബ്രിട്ടീഷ് രാജ വിവാഹം: ഹാരി – മേഗന്‍ കല്യാണം

വിന്‍സര്‍ കാസിലിലെ ചടങ്ങില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ഉണ്ടാവുകയെന്നും, തീരുമാനം വധുവരന്‍മാരുടേതാണെന്നും കൊട്ടാര വൃത്തങ്ങള്‍ പറയുന്നു.

രാജ വിവാഹങ്ങള്‍ എന്നും ബ്രിട്ടീഷ് ഭരണകൂടത്തിന് വളരെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ്. ലോകത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും പുരോഹിതന്‍മാരുടെയും സാന്നിധ്യവും ഇത്തരം വിവാഹങ്ങളി പതിവാണ്. എന്നാല്‍ ഏപ്രില്‍ 19ന് നടക്കാനിരിക്കുന്ന, ബ്രിട്ടനിലെ ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിള്‍ വിവാഹച്ചടങ്ങിന് രാഷ്ട്രീയ നേതാക്കള്‍ ആരും ഉണ്ടാവില്ലെന്നാണ് കെന്‍സിങ്ങ്ടണ്‍ കൊട്ടാരത്തില്‍
നിന്നുള്ള അറിയിപ്പ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പോലും ചടങ്ങില്‍ പങ്കെടുക്കില്ല. യുകെയില്‍ നിന്നുള്ള നേതാക്കളെയോ മറ്റ് രാജ്യങ്ങളിലെ നേതാക്കളെയോ ക്ഷണിച്ചിട്ടില്ല.

വിന്‍സര്‍ കാസിലിലെ ചടങ്ങില്‍ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ഉണ്ടാവുകയെന്നും, തീരുമാനം വധുവരന്‍മാരുടേതാണെന്നും കൊട്ടാര വൃത്തങ്ങള്‍ പറയുന്നു. ചടങ്ങിലേക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയൊ ഭാര്യ മെലാനിയ ട്രംപിനേയോ ക്ഷണിച്ചിട്ടില്ല. ക്ഷണം കിട്ടിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും സ്ഥിരീകരിച്ചു. എന്നാല്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും വിവാഹ ശേഷം ഹാരിയും മേഗനും യുഎസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെയും മിഷേല്‍ ഒബാമയെയും കാണുമെന്നാണ് വിവരം. വ്യക്തിപരമായി രാജകുടുംബത്തോട് ഏറെ അടുപ്പമുള്ളവരാണ് ഇരുവരുമെന്നതാണ് ഇതിന് കാരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍