UPDATES

വീഡിയോ

‘പാപം ചെയ്തവന്‍ അനുഭവിക്കും’; ബിഷപ് ഫ്രാങ്കോയെ കുറിച്ച് ഒരു വിശ്വാസിക്ക് പറയാനുള്ളത്/വീഡിയോ

‘ഇതെല്ലാം സാധാരണക്കാരനായ എന്നെ പോലുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിന്റെ അപ്പുറമാണ്’

‘അഞ്ച് ദിവസമായി സ്വന്തം ഉപജീവനം പോലും കളഞ്ഞ് കൊച്ചിയിലെ വഞ്ചി സ്‌ക്വയറില്‍ ഈ കന്യാസ്ത്രീകള്‍ക്കൊപ്പം അവരുടെ സമരത്തില്‍ ഞാന്‍ പങ്കെടുക്കുന്നു. ദൈവത്തിന്റെ മണവാട്ടിമാര്‍ ആണ് ഈ കന്യാസ്ത്രീകള്‍. അവരെ പീഡിപ്പിക്കുകയെന്നാല്‍ കൊടുംക്രൂരതയാണ്. ഇതെല്ലാം സാധാരണക്കാരനായ എന്നെ പോലുള്ളവര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിന്റെ അപ്പുറമാണ്’ പനമ്പുക്കാട് സ്വദേശിയും ഒരു സാധാരണ ക്രിസ്തീയ മതവിശ്വാസിയുമായ സോളമന്‍ ജോസഫിന്റെ വാക്കുകളാണിത്

കഴിഞ്ഞ ദിവസം സമരത്തിന് പിന്തുണ അറിയിക്കാനെത്തിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്കിടയില്‍ സോളമന്‍ ജോസഫും ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയുടെ സംസാരത്തിന് ശേഷം മൈക്ക് വാങ്ങി സോളമന്‍ കന്യസ്ത്രീകള്‍കള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്കെതിരെ സ്വന്തം നിലയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം. സഹനങ്ങള്‍ സഹിച്ച് ജീവിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ആര് തന്നെയായാലും അവരെ വെറുതെ വിടരുത്. കന്യസ്ത്രീകളുടെ സമരം കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. ക്രിസ്തുവിന്റെ മണവാട്ടിമാര്‍ ക്രിസ്തുവിന്റെ സഭയിലെ പിതാക്കന്‍മാരാല്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നോക്കി നില്‍ക്കരുതെന്നുമാണ് സോളമന്‍ വാഞ്ചി സ്‌ക്വയറിലെ ജനകൂട്ടത്തോടായി പറഞ്ഞത്.

‘എനിക്ക് രണ്ട് പെണ്‍കൊച്ചുങ്ങളാണ്. ഇതിനെ ഉറപ്പായിട്ടും നേരിടും’ സോളമന്‍ ജോസഫ് പ്രതികരിക്കുന്നു/ വീഡിയോ കാണാം

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍