UPDATES

ഓഫ് ബീറ്റ്

ഓള്‍ഡ് മങ്ക് കേരളത്തിലേക്ക് തിരിച്ചെത്തി!

2010 മുതല്‍ ഇവ കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു

ഒരു ഇടവേളക്ക് ശേഷം ഓള്‍ഡ് മങ്ക് റം കേരളത്തില്‍ ലഭ്യമാകുന്നു. 2010 മുതല്‍ ഇവ കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു നടപടി. 2018 ജനുവരി മാസത്തിലാണ് ഓള്‍ഡ് മങ്ക് വീണ്ടും കേരളത്തിലെ ബീവറേജ് ഷോപ്പുകളില്‍ ലഭ്യമായി തുടങ്ങിയത്. 750, 410,210 നിരക്കുകളുള്ള വിവിധ അളവുകളിലാണ് വിപണിയിലെത്തിയിട്ടുള്ളത്.

ഒരു വിഭാഗം മദ്യപാനികള്‍ക്ക് കാല്‍പനികത കലര്‍ന്ന ഇഷ്ടമുള്ള മദ്യമാണ് ഓള്‍ഡ് മങ്ക്. വ്യത്യസ്ത രുപങ്ങളിലുള്ള ബോട്ടിലുകള്‍ മുതല്‍ രൂക്ഷത കുറഞ്ഞ ഗന്ധം വരെ ഇതിനോടുള്ള പ്രണയത്തിന് കാരണമായിരുന്നു. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കൂടിയ അളവില്‍ കഴിച്ചാലും പിറ്റേ ദിവസം ഹാങ്ഓവര്‍ കുറവായിരിക്കും എന്നതാണ് പൊതുവെ ഓള്‍ഡ് മങ്കിന്റെ പ്രത്യേകതയായി പറയപ്പെടുന്നത്.

1954 ഡിസംബര്‍ 19 നാണ് കരസേനയില്‍ ബ്രിഗേഡായിരുന്ന കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് റം അവതരിപ്പിക്കുന്നത്. സൈനികര്‍ക്ക് പ്രിയങ്കരമായി തീര്‍ന്ന ഈ റം വിലക്കുറവ് കൊണ്ട് സാധാരണക്കാരുടെ ഇടയിലും വളരെ പെട്ടെന്ന് പ്രചാരം നേടി . ഡയര്‍ മേകിന്‍ ബ്രൂറീസ് ലിമിറ്റഡ് എന്ന കമ്പനിയാണ് മോഹന്‍ ഏറ്റെടുത്ത് മോഹന്‍ മീകിന്‍ ലിമിറ്റഡ് എന്ന് പേരു മാറ്റിയത്. ഒരു കാലത്ത് ഇന്ത്യന്‍ മദ്യ വിപണി വാണിരുന്ന മദ്യമായിരുന്നു ഈ കമ്പനി പുറത്തിറക്കിയത്. അടുത്ത കാലത്ത് വില്‍പനയില്‍ വലിയ ഇടിവ് സംഭവിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന കണക്ക് പ്രകാരം 54 ശതമാനത്തോളം വില്‍പന താഴ്ന്നു. ഈ പ്രതിസന്ധിയെ കമ്പനി തരണം ചെയ്തു കൊണ്ടിരിക്കെയാണ് 2018 ജനുവരി ഒമ്പതിന് കപില്‍ മോഹന്‍ അന്തരിച്ചത്.

ആള്‍ക്കൂട്ടത്തിന്റെ പ്രിയപ്പെട്ടവന്‍; ഓള്‍ഡ് മങ്കിന്റെ ചരിത്രത്തിലൂടെ

42.8 % ആല്‍ക്കഹോള്‍ അംശമുള്ള ഓള്‍ഡ് ഇരുണ്ട തവിട്ട് നിറത്തില്‍ നേര്‍ത്ത വാനില രുചിയോട് കൂടിയതാണ്. ഏഴു വര്‍ഷമെങ്കിലും പഴക്കമുള്ളതിനാണ് വിപണിയില്‍ ഏറ്റവും പ്രചാരം.

‘നില്‍ക്കുന്ന സന്യാസി’യുടെ രുപമുള്ള ബോട്ടിലില്‍ നിന്ന് സാധാരണ കുപ്പിയിലേക്ക് മദ്യത്തിന്റെ പാക്കിങ്ങ് മാറ്റിയത് ഓള്‍ഡ് മങ്ക് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എങ്കിലും മലയാളി മദ്യപാനികള്‍ക്കിടയില്‍ ഓള്‍ഡ് മങ്കിന് ഇപ്പോഴും സ്വീകാര്യതയുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പോയി ഓള്‍ഡ് മങ്ക് നുണയേണ്ടി വന്നിരുന്നവര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് ഇപ്പോള്‍ വന്നിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍