UPDATES

ഓഫ് ബീറ്റ്

ജയിലിലെ സ്‌നേഹവും കരുതലും കിട്ടാന്‍ ജപ്പാനിലെ വൃദ്ധകള്‍ മോഷ്ടിക്കുന്നു

കടകളില്‍ നിന്ന് മോഷണം നടത്തി പിടിക്കപ്പെടുന്ന വൃദ്ധരില്‍ പകുതിയും ഒറ്റക്ക് ജീവിക്കുന്നവരാണ്

ജീവിതത്തിന്റെ അവസാനകാലത്തെ ഒറ്റപ്പെടല്‍ അസഹനീയമാണ്. ആരുമില്ലാതെ ബാക്കിയായ ജീവിതം ജീവിച്ചു തീര്‍ക്കുക എത്ര പ്രയാസകരമാണെന്ന് ജപ്പാനിലെ വൃദ്ധരായ സ്ത്രീകള്‍ക്ക് ശരിക്കും അറിയാം. മടുപ്പിക്കുന്ന ആ ഏകാന്തത എങ്ങനെ അവസാനിപ്പിക്കും? ആരാണ് തങ്ങളെയൊന്നു കേള്‍ക്കാന്‍? അതിനായവര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗ്ഗം എന്താണെന്നോ; മോഷണം. വയസായ ജപ്പാന്‍ വനിതകള്‍ കടകളില്‍ കയറി മോഷണം നടത്തുന്നതിന് പിന്നിലെ കാരണം ജയിലിലെ സ്‌നേഹവും കരുതലും കിട്ടാനാണ് ഇവര്‍ മോഷണക്കുറ്റം ഏറ്റു വാങ്ങുന്നത്.

ജപ്പാനിലെ 27.3 % ജനങ്ങളും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. എവിടെ നിന്നും പരിഗണനയും സ്‌നേഹവും കിട്ടാതാകുമ്പോഴാണ് വയസ്സായ സ്ത്രീകള്‍ ചെറിയ കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ പോകാന്‍ തയ്യാറാകുന്നത്. അവിടെ അവര്‍ക്ക് സമപ്രായക്കാരൊത്ത് ജീവിക്കാനാകുകയും ആരെങ്കിലും ഒക്കെ നോക്കാനുണ്ടാകുകയും ചെയ്യും.

1980 മുതല്‍ 2015 വരെയുള്ള കാലത്ത് ഒറ്റക്ക് ജീവിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം ആറ് മടങ്ങായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇത് ഏതാണ്ട് 6 മില്യനോളം വരും. കടകളില്‍ നിന്ന് മോഷണം നടത്തി പിടിക്കപ്പെടുന്ന വൃദ്ധരില്‍ പകുതിയും ഒറ്റക്ക് ജീവിക്കുന്നവരാണ്. ബാക്കിയുള്ളവരില്‍ തന്ന് നാല്‍പ്പത് ശതമാനവും കുടുംബം ഇല്ലാത്തവരോ ബന്ധുക്കളോട് അപൂര്‍വ്വമായി മാത്രം സംസാരിക്കുന്നവരോ ആണ്. സഹായം ആവശ്യമുള്ള ഘട്ടത്തിലൊന്നും ആരും കൂട്ടില്ലാത്തതിന്റെ വേദന ഇവര്‍ക്കൊക്കെയുണ്ട്.

അരിയും സ്‌ട്രോബറിയും മരുന്നുകളും മോഷ്ടിച്ച് ജയിലിലായ 89 കാരിയായ ഷിഹോ ഫുക്കാടാ പറയുന്നു. ”ഞാന്‍ എന്റെ മകളോടൊപ്പമാണ് ജീവിച്ചിരുന്നത്. മുഴുവന്‍ സമ്പാദ്യവും അക്രമകാരിയായ മരുമകന്റെ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കേണ്ടി വന്നു.”

പഴയൊരു പേപ്പര്‍ ബാക്ക് നോവല്‍ മോഷ്ടിച്ച് അകത്തായ ഒരു സ്ത്രീ പറയുന്ന അനുഭവങ്ങളില്‍ ജയില്‍ അവര്‍ക്ക് സുഖകരമായ അവസ്ഥയാണ്. ജീവിതത്തിലാദ്യമായി തന്നെ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായത് മോഷണക്കുറ്റത്തിന് പോലീസ് സ്‌റ്റേഷനില്‍ പോയപ്പോഴായിരുന്നെന്നും അത്രമേല്‍ സ്‌നേഹത്തോടെയാണ് പോലീസുകാര്‍ പെരുമാറിയതെന്നും അവര്‍ പറയുന്നു. ജയില്‍ ഫാക്ടറിയിലെ ജോലിയുടെ ചുറുചുറുക്കാര്‍ന്ന രീതിയും ചുറ്റുമുള്ള ആളുകളുടെ സ്‌നേഹവുമൊക്കെ പുറത്തിറങ്ങി 13 വര്‍ഷത്തിന് ശേഷവും ഗൃഹാതുരതയോടെ ഓര്‍ക്കുകയാണ് അവര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍