UPDATES

ട്രെന്‍ഡിങ്ങ്

6 മാസം പ്രായമുള്ള ഹംദാനെ നമുക്ക് രക്ഷിക്കാം; ഇനി 10 ദിവസം മാത്രം

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏകദേശം 20,00,000 രൂപയാകും

കഴിഞ്ഞ ദിവസം ഹംദാന്‍ നീലനിറമായി മാറി. അവന്റെ ചുണ്ടുകള്‍ മാത്രമല്ല. മുഴുവന്‍ ശരീരവും. എന്റെ ഭാര്യയും അമ്മാവി അമ്മയും ഭയചകിതരായി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ചില രേഖകള്‍ ശരിയാക്കുന്നതിനായി ഞാന്‍ കേരളത്തിലായതിനാല്‍ അവരോടൊപ്പം ഉണ്ടാവാന്‍ എനിക്ക് സാധിച്ചില്ല. ഹംദാന്റെ ശരീരത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. കരള്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാം. ആ പ്രശ്‌നം പരിഹരിച്ചെങ്കിലും അവന്റെ ബില്‍റൂബിന്‍ അളവ് അധികമാണ്. അവന്റെ തലച്ചോറിനേയും രോഗം ബാധിച്ച് തുടങ്ങിയിരിക്കുന്നു. അവന്റെ അവസ്ഥയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി നാളെ ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കുന്നുണ്ട്. എന്തായാലും പത്ത് ദിവസത്തിനുള്ളില്‍ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞാനാണ് കരള്‍ ദാനം ചെയ്യുന്നത്. എത്രയും പെട്ടെന്ന് ചെന്നൈയില്‍ മടങ്ങിയെത്തി പണം സംഘടിപ്പിക്കാന്‍ സാധിച്ചാലേ എന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കു.

എന്റെ പേര് അഷറഫ്. എനിക്കും ഭാര്യ സുമൈറയ്ക്കും 2016 ഒക്ടോബറിലാണ് ഹംദാന്‍ പിറന്നത്. കോഴിക്കോടിന് സമീപമുള്ള ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഞങ്ങള്‍. ഞാന്‍ ഹൈദരാബാദില്‍ പിഎച്ച്ഡി ചെയ്യുകയാണ്. എന്റെ ഭാര്യ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നെങ്കിലും ഗര്‍ഭിണിയായതോടെ അവര്‍ പഠനം ഉപേക്ഷിച്ചു. ഫെല്ലോഷിപ്പ് തുക കൊണ്ടാണ് ഞങ്ങള്‍ ജീവിച്ച് പോകുന്നത്. അത് വളരെ ബുദ്ധിമുട്ടാണ്. ധാരാളം കടങ്ങള്‍ വീട്ടാനുണ്ട്. എന്നാലും ബിരുദം നേടിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍.

ഹംദാന്‍ ജനിച്ചപ്പോള്‍ തന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവന്റെ അവസ്ഥ മെച്ചപ്പെട്ടു. പക്ഷെ ഡിസംബറോടെ അവന്റെ മൂത്രം കാപ്പിപ്പൊടിയുടെ നിറത്തിലായത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. നാട്ടിന്‍ പുറത്തെ ഒരു ഡോക്ടറെ കാണിച്ചു. കോഴിക്കോട്ടുള്ള വലിയ ഒരു ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോകാന്‍ അദ്ദേഹം ഉപദേശിച്ചു. അവിടെ കാണിച്ചെങ്കിലും രോഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് കൊച്ചിയിലെ ഒരു ആശുപത്രിയില്‍ അവനെ പ്രവേശിപ്പിച്ചു. ബൈലറി അട്രേഷ്യയ ആണ് കുട്ടിയുടെ രോഗം എന്ന് അവിടെ വച്ച് തിരിച്ചറിഞ്ഞു. ഒപ്പം ശിശുക്കള്‍ക്ക് വരുന്ന മഞ്ഞപ്പിത്തവും. കുട്ടിയുടെ അവസ്ഥ വളരെ ഗുരുതരമായതിനാല്‍ മൂന്ന് തവണ ഹംദാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. എന്താണ് ചികിത്സ? കരള്‍ മാറ്റിവെക്കല്‍. നിര്‍ഭാഗ്യവശാല്‍, മതിയായ തൂക്കം വീണ്ടെടുക്കാതെ ഹംദാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ട് കിലോ ഭാരം ഉണ്ടെങ്കില്‍ മാത്രമേ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമായിരുന്നുള്ളു. കുട്ടിക്ക് 6.6 കിലോ തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. അസുഖം കൂടുതല്‍ വഷളാവുകയും ചെയ്യുകയായിരുന്നു. അത് ഞങ്ങള്‍ക്ക് ഒരു സമയവും അനുവദിച്ച് തന്നില്ല.

അപ്പോഴാണ് ചെന്നൈയിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍സിലെ കരള്‍രോഗ വിദഗ്ധന്‍ ഡോ. റേലയെ കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. അദ്ദേഹമായിരുന്നു ഞങ്ങളുടെ അവസാനത്തെ ആശ്രയം. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തുന്നതാണ് ഉചിതം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സമയം കഴിയും തോറും സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുമെന്നും മരണനിരക്ക് ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കരള്‍ ദാനം ചെയ്യാന്‍ ഞാന്‍ തയ്യാറായി. എല്ലാ പരിശോധനകളും കഴിഞ്ഞു. ചില രേഖകള്‍ ശരിയാക്കുകയും പണം സംഘടിപ്പിക്കുകയും ചെയ്തുകഴിഞ്ഞാല്‍ ശസ്ത്രക്രിയ നടത്താം.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏകദേശം 20,00,000 രൂപയാകുമെന്നാണ് കണക്ക്. കണ്ണൂരിലും കോഴിക്കോട്ടുമുള്ള ഞങ്ങളുടെ സമുദായത്തിലെ അംഗങ്ങള്‍ പണം സമാഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പകുതി പണം കണ്ടെത്തിയാല്‍ മതിയാകും. അതിന് ഞങ്ങള്‍ക്ക് എല്ലാവരുടെയും സഹായം വേണം. ഹംദാന്റെ ചികിത്സയ്ക്കായി ഇതിനകം തന്നെ അഞ്ച് ലക്ഷം രൂപയോളം ഞങ്ങള്‍ ചിലവഴിച്ച് കഴിഞ്ഞു. എനിക്ക് കിട്ടുന്ന വരുമാനം കൊണ്ട് കഷ്ടിച്ച് കുടുംബം പുലര്‍ത്താനേ സാധിക്കുന്നുള്ളു. കഷ്ടിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്ന എന്റെ പിതാവും കടം വീട്ടേണ്ട സമയത്ത് എന്നെ സഹായിക്കുന്നുണ്ട്. ഇതെന്റെ മകന്റെ ജീവിതമാണ്. ഇങ്ങനെ എന്തെങ്കിലും സംഭവിക്കും എന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ ദുര്‍ഘട ഘട്ടത്തില്‍ നിന്നും അവനെ രക്ഷിക്കാന്‍ എല്ലാ സഹായവും ഞങ്ങള്‍ക്കുണ്ടാവണം.

എന്റെ മകന്‍ അനുഭവിക്കുന്ന വേദനയെ കുറിച്ച് എനിക്ക് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. നമ്മള്‍ തീവ്രദുഃഖത്തില്‍ പെടുമ്പോഴാണ് നമ്മള്‍ സ്വയം പ്രകടിപ്പിക്കുക. അവന്റെ നിറം പൂര്‍ണമായി നഷ്ടപ്പെടുകയും ശോഷിക്കുകയും എഴുന്നേല്‍ക്കാന്‍ മടിക്കുകയും ചെയ്യുമ്പോഴാണ് രോഗം തീവ്രമായതായി നമ്മള്‍ തിരിച്ചിറിയുന്നത്. ഹംദാന്‍ ആഹ്ലാദചിത്തനായ കുട്ടിയായിരുന്നു. അവനെ ഈ അവസ്ഥയില്‍ കാണേണ്ടി വരുന്നതില്‍ എനിക്കും സുമൈറയ്ക്കും അങ്ങേയറ്റത്തെ വേദനയുണ്ട്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ആലോചിക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു. പക്ഷെ ഇപ്പോള്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തിരക്കുകള്‍ അശുഭ ചിന്തകളില്‍ നിന്നും ഞങ്ങളെ അകറ്റുന്നു. പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. ഈ ശസ്ത്രക്രിയ അവന് വേദനരഹിതമായ ദീര്‍ഘായുസ് നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്, മുഹമ്മദ് അഷ്റഫിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍
Muhammed Ashraf
SBI Koyilandy
Account number : 67067262327
IFSC Code : SBIN0070684

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍