UPDATES

ട്രെന്‍ഡിങ്ങ്

എത്ര മനുഷ്യരാണ് ദുരിതങ്ങളിലുള്ള മനുഷ്യരെ കരയകയറ്റാന്‍ കൈചേര്‍ത്ത് പിടിച്ചിരിക്കുന്നത്

ഈ സമയത്തും ചില മനുഷ്യരുണ്ട്‌ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ ദുരതയിടങ്ങള്‍ സന്ദര്‍ശിക്കുന്നെന്ന കുശുമ്പും കുന്നായ്മ്മയും പറയുന്നവര്‍. അദ്ദേഹം കാറിലോ കഴിയുമെങ്കില്‍ സൈക്കളിലോ, നടന്നോ സിമ്പിള്‍ ആയി സന്ദര്‍ശനം നടത്തണം എന്ന് പറയുന്നവര്‍.

അപ്രതീക്ഷിതമായ ദുരന്തമുഖങ്ങളില്‍ എത്ര റെസ്പോണ്‍സിബിളായാണ് നമ്മുടെ ജനപ്രതിനിധികള്‍ ഇടപെടുന്നത്. പരിഭ്രമിക്കരുത് എന്നാല്‍ ജാഗ്രത വേണമെന്നു പറയുന്നത്. എല്ലാം നിയന്ത്രണവിധേയമാണെന്ന് അനിയന്ത്രിത പ്രകൃതിക്ഷോഭത്തിലും ആത്മവിശ്വാസപ്പെടുന്നത്. ജനങ്ങളെ ദുരന്തങ്ങള്‍ ബാധിക്കാതിരിക്കാന്‍ എല്ലാത്തിനെയും ഏകോപിപ്പിച്ച് ഒരുമിപ്പിക്കുന്നത്. മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രചെയ്യുന്ന ടീമില്‍ പ്രതിപക്ഷ നേതാവുമുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ പരീക്ഷകളും, ട്രയിനിങ്ങും കഴിഞ്ഞിറങ്ങിയ ഐ എ എസ്, ഐ പി എസ് തലവന്മാര്‍, അവര്‍ക്കടിയില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വരിനില്‍ക്കുന്ന മറ്റുദ്യോഗസ്ഥര്‍, ഉറക്കം കളഞ്ഞും, വിശ്രമമില്ലാതെയും അവരെടുക്കുന്ന പണികള്‍. അതിനപ്പുറം കനയ്യകുമാറിനെ പോലെ ചില മനുഷ്യര്‍ കാണിക്കുന്ന എക്സ്ട്രാ ഓര്‍ഡിനറി നീക്കങ്ങള്‍. ഇതിനെയെല്ലാം ഏകോപിപ്പിച്ചു നിങ്ങളുടെയെല്ലാ വെല്‍ഫെയറും, ഓരോ ജീവനും ഞങ്ങളുടെ ഉത്തരവാദിത്വം തന്നെയാണ് എന്ന് ബോധ്യമുള്ള ജനപ്രതിനികള്‍, അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍, ഏറ്റവും താഴെക്കിടയില്‍ പോലും അതുണ്ടാക്കുന്ന സുരക്ഷിതത്വം. ജനാധിപത്യത്തില്‍ ഇങ്ങനോക്കെയാണ്. അവടെയാണ് ജനാധിപത്യം പുഴുക്കുത്തുകള്‍ക്കിടയിലും ഗംഭീര ഭരണരീതിയാവുന്നത്.

അതുകൊണ്ട് തന്നെയാണ് ഈ രാഷ്ട്രീയക്കാരോടൊക്കെ പുശ്ചമാണെന്ന അരാഷ്ട്രീയ ജീവനുകളുടെ വര്‍ത്ത‍മാനങ്ങള്‍ ട്രാജഡിയാവുന്നത്. പഠിക്കാന്‍ പോയില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ പണിയെടുത്തുണ്ടാക്കിയ അനുഭവപരിചയം തന്നെ മതീ ഈ സിറ്റുവേഷനുകളെ പക്വമായി നേരിടാന്‍, ആവശ്യമുള്ള ഓര്‍ഡര്‍ കൊടുക്കാന്‍, അരക്ഷിതമായിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം കൊടുക്കാനെന്നു ജ്യൂട് അന്തോണിമാര്‍ ഇപ്പോള്‍ മനസ്സിലാക്കിയില്ലെങ്കില്‍ എപ്പോള്‍ മനസ്സിലാക്കുമെന്നാണ്.

ഈ സമയത്തും ചില മനുഷ്യരുണ്ട്‌ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ ദുരതയിടങ്ങള്‍ സന്ദര്‍ശിക്കുന്നെന്ന കുശുമ്പും കുന്നായ്മ്മയും പറയുന്നവര്‍. അദ്ദേഹം കാറിലോ കഴിയുമെങ്കില്‍ സൈക്കളിലോ, നടന്നോ സിമ്പിള്‍ ആയി സന്ദര്‍ശനം നടത്തണം എന്ന് പറയുന്നവര്‍. മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമടക്കം കഴിയുന്നിടങ്ങളില്‍ ഓടിയെത്തി, ആകാശനിരീക്ഷണം നടത്തി, വിശദമായി ഒരു ബോധാമുണ്ടാക്കി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിക്കാന്‍ ശ്രമിക്കുമ്പോഴാണ് സേഫ് സോണുകളില്‍ ഇരുന്നു ചിലര്‍ മാലിന്യം എറിഞ്ഞു നോക്കുന്നത്. ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടര്‍ ജനങ്ങളുടെ ഭീതിയിലേക്ക് തുറന്നു വിടുമ്പോള്‍ പോലും അതിനെ ആരവങ്ങളോടെ കയ്യടിയ്ക്കുന്ന ജനക്കൂട്ടവും വേറെയൊരു റിയാലിറ്റിയാണ്. ഫോട്ടോയെടുക്കുന്നവര്‍, സെല്‍ഫിയെവടെ എടുക്കണമെന്ന ബോധമില്ലാത്തവര്‍, ദുരന്തയിടങ്ങളിലെ ടൂറിസ്റ്റുകള്‍, അവരുടെ സന്തോഷങ്ങള്‍. വീട്ടിലെ ടി വി റൂമില്‍, ദുരന്തങ്ങളില്‍ നിന്നെല്ലാം ദൂരെയിരുന്ന്, അറിയാത്ത കാര്യങ്ങളില്‍ വലിയ വായില്‍ വിമര്‍ശിയ്ക്കുന്നവര്‍, ആ ഷട്ടര്‍ മുന്നേ തുറക്കണമായിരുന്നു, അതിത്രയും സെന്റിമീറ്റര്‍ തുറക്കണമായിരുന്നെന്ന് ഇല്ലാത്ത അറിവും വിളിച്ച് പറഞ്ഞു സ്വയം സിഗ്നിഫിക്കണ്ടാണെന്ന് തെളിയിക്കാന്‍ നടത്തുന്ന അഭ്യാസങ്ങള്‍. വിമര്‍ശക പണ്ടാറങ്ങള്‍.

ഇതിനൊക്കെയിടയില്‍ മനുഷ്യത്വത്തിന്‍റെ ഒരിത്തിരി പോലും ഉള്ളില്‍ ബാക്കിയില്ലെന്നറിയിച്ച് ഒരാശയം. ആ ആശയം ഉള്ളു തകര്‍ത്ത ചില ടി ജി മോഹന്‍ദാസുമാര്‍. ജലദേവതയെ സ്വീകരിക്കുന്നതാണ് എന്ന് പറയുന്ന, ആ സമയത്തും ജിഹാദിയെന്ന വാക്കുകളുപയോഗിച്ചു പ്രോപ്പഗണ്ടകള്‍ പുറത്തിടുന്ന, ഹിന്ദുത്വ തീവ്രവാദികള്‍.

ഇത്രയും വിഷങ്ങള്‍ക്കും, വിഴുപ്പുകള്‍ക്കും, പുഴുകുത്തുകള്‍ക്കും ഇടയില്‍ നിന്നാണ് ചിലമനുഷ്യര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരു മനസ്സോടെ നടത്തുന്നതെന്നത് ചെറുതല്ലാത്ത സന്തോഷമാണ്. ഇത് ജനാധിപത്യമാണ്. ജനങ്ങളുടെ ഭരണമാണ്. എത്രമനുഷ്യരാണ് ദുരിതങ്ങളിലുള്ള മനുഷ്യരെ കരയകയറ്റാന്‍ കൈചേര്‍ത്ത് പിടിച്ചിരിക്കുന്നത്.

അമൽ ലാൽ ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അമല്‍ ലാല്‍

അമല്‍ ലാല്‍

ഫ്രീലാന്‍സ് റൈറ്റര്‍, യാത്രികന്‍. എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍