UPDATES

ട്രെന്‍ഡിങ്ങ്

“മോദി 2029ല്‍ വിരമിക്കും, ഹിമാലയത്തില്‍ പോയി സന്യസിക്കും” – മാധ്യമപ്രവര്‍ത്തകന്‍ മിന്‍ഹാസ് മെര്‍ച്ചന്റ്

2029ലെ തിരഞ്ഞെടുപ്പിന് മുമ്പായി മോദി അധികാരവും രാഷ്ട്രീയവും വിടാനുള്ള എല്ലാ സാധ്യതയുമുണ്ട് – മിനാസ് മെര്‍ച്ചന്റ് അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2029ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും അതിന്റെ അടുത്ത വര്‍ഷം ഹിമാലയത്തില്‍ പോയി സന്യസിക്കുമെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മിനാസ് മെര്‍ച്ചന്റ്. ഇന്ത്യ ടുഡേ ചാനലിന്റെ ന്യൂസ് പോയിന്റ് പരിപാടിയിലാണ് മിനാസ് മെര്‍ച്ചന്റ് ഇക്കാര്യം പറഞ്ഞത്. 18ാമത്തെ വയസില്‍ അദ്ദേഹം ഹിമാലയത്തിലേയ്ക്ക് പോയി. ഞാന്‍ ഉറപ്പ് പറയുന്നു, 11 വര്‍ഷത്തിന് ശേഷം അതായത് അദ്ദേഹത്തിന്റെ 80ാം വയസില്‍ മോദി വീണ്ടും ഹിമാലയത്തിലേയ്ക്ക് പോകും മിനാസ് മെര്‍ച്ചന്റ് പറഞ്ഞു.

അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെപ്പോലെ ജീവിക്കും – മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രമെഴുതിയിട്ടുള്ള മിനാസ് മെര്‍ച്ചന്റ് പറഞ്ഞു. 2024ലെ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തുടര്‍ച്ച നേടുകയും മോദി മൂന്നാം തവണ പ്രധാനമന്ത്രിയാവുകയും ചെയ്താലുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. ഇങ്ങനെ വന്നാല്‍ 2029ലെ തിരഞ്ഞെടുപ്പിന് മുമ്പായി മോദി അധികാരവും രാഷ്ട്രീയവും വിടാനുള്ള എല്ലാ സാധ്യതയുമുണ്ട് – മിനാസ് മെര്‍ച്ചന്റ് അഭിപ്രായപ്പെട്ടു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍