UPDATES

ട്രെന്‍ഡിങ്ങ്

‘ട്രാൻസ്‌ജെൻഡേഴ്സിന്റെ കൂടെ നടന്നാല്‍ ഇങ്ങനെ പലതും സംഭവിക്കും’; ആല്‍ബിന്‍ കിഷോരിക്ക് നേരെ നടന്ന പീഡനശ്രമത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യമാണ്

മുൻപും പീഡനശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക്, ഇത്ര ഭയാനകമായ രീതിയിൽ നേരിടേണ്ടി വന്ന ഒരനുഭവം ഇതാദ്യമായാണ്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

കോഴിക്കോട് ഫറൂഖ്‌ കോളേജ് ബിരുദ വിദ്യാർത്ഥി ആൽബിൻ കിഷോരിക്ക് നേരെ നടന്ന പീഡന ശ്രമത്തിനെതിരെ കണ്ണടച്ച് പോലീസ്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം നടത്താനോ പ്രതിയെ പിടികൂടാനോ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുമുള്ള നീക്കങ്ങൾ നടക്കുന്നില്ല എന്ന് മാത്രമല്ല, സ്റ്റേഷൻ പരിധിയിൽ തന്നെയുള്ള പ്രതിയെ പിടികൂടാൻ സഹായിക്കുന്ന മൊബൈൽ നമ്പറും അനുബന്ധ വിവരങ്ങളും നൽകിയിട്ടും ഇതുവരെ അന്വേഷണത്തിന് പോലും തുടക്കമിട്ടില്ല എന്ന് ആൽബിൻ കിഷോരി പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നരയോടെയാണ് നാട്ടിലേക്കുള്ള ട്രെയിൻ കയറാൻ പോകുന്നതിനിടെ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ച് ആൽബിനു നേരെ പീഡന ശ്രമം നടക്കുന്നത്. സംഭവത്തെക്കുറിച്ച് ആൽബിൻ പറയുന്നത്;

“എന്റെ ഡിഗ്രി അവസാനവർഷ പ്രോജക്ടിനു വേണ്ട വിവരങ്ങൾ ശേഖരിച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് മടങ്ങും വഴിയാണ് പീഡനശ്രമം ഉണ്ടായത്. Socio-economic conditions of Transgenders ആണ് പ്രോജക്ടിന്റെ വിഷയം. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ചുനടന്ന ‘ചമയം’ (ഒരു ട്രാൻസ്‌ജെൻഡേഴ്സ് കൂട്ടായ്മ) പരിപാടിക്ക് എത്തിച്ചേർന്ന നിരവധി പേരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ശേഖരിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്. വീട് തിരൂരാണ്. പുലർച്ചെ 2.20-നായിരുന്നു ട്രെയിൻ. അന്ന് ട്രെയിൻ ഒന്നര മണിക്കൂർ വൈകിയാണ് വരുന്നതെന്ന് അറിയാൻ കഴിഞ്ഞിരുന്നു. പാളയത്തുനിന്നും ചായ കുടിച്ച ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് സ്‌കൂട്ടറിൽ വന്ന ഒരാൾ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ച് വണ്ടി നിർത്തിയത്.

പോലീസ് അതിക്രമത്തിനു പിന്നില്‍ ട്രാന്‍സ്ജെന്‍ഡറുകളെ കേരളത്തില്‍ നിന്ന് ഓടിക്കാനുള്ള ശ്രമമെന്ന് ആരോപണം

വഴി പറഞ്ഞു കൊടുത്തയുടൻ അയാൾ ‘കൂടെ വരൂ’ എന്നും പറഞ്ഞ് 2000 രൂപ വച്ചുനീട്ടി. സംഭവത്തിലെ പന്തികേട് മനസ്സിലാക്കിയ ഞാൻ പണം നിഷേധിച്ചപ്പോൾ അയാൾ കൂടുതൽ പണം വാഗ്ദാനം ചെയ്യുകയും, കുറച്ചു സമയം തനിക്കുതന്നാൽ മതി എന്ന തരത്തിൽ പലതരത്തിലും പ്രലോഭിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ട്രെയിൻ വരാന്‍ സമയമാകുന്നു എന്നതിനാൽ പെട്ടെന്ന് എത്തിച്ചേരാൻ വേണ്ടി, അയാളുടെ നിർബന്ധ പ്രകാരം തന്നെ ഞാൻ അയാളുടെ സ്‌കൂട്ടറിൽ കയറി. സ്‌കൂട്ടർ ഞാൻ തന്നെ ഓടിച്ചു. എന്നാൽ വഴി മധ്യേ അയാൾ എന്നെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് തന്നെ അടിയേറ്റതിനാൽ എനിക്ക് ചെറിയ രീതിയിൽ ബോധക്ഷയം സംഭവിക്കുകയും സ്‌കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ തട്ടി നിൽക്കുകയും ചെയ്തു. സ്‌കൂട്ടറിൽ നിന്നും തെറിച്ചു വീണപ്പോൾ എന്റെ കാലിനും തോളെല്ലിനും പരിക്കേറ്റിരുന്നു. ഷോൾഡറിൽ നിന്നും രക്തം വരാനും തുടങ്ങി. പക്ഷെ അപ്പോഴും എന്നെ വിടാൻ അയാൾ ഒരുക്കമല്ലായിരുന്നു. ലാപ്ടോപ്പും മറ്റുമടങ്ങിയ എന്റെ ബാഗ് അയാൾ വാങ്ങിവെച്ചു. എത്ര ആവശ്യപ്പെട്ടിട്ടും അത് തിരിച്ചു തന്നതുമില്ല.

തലയ്ക്ക് ക്ഷതമേറ്റതിനാൽ എനിക്ക് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു അബോധാവസ്ഥയിൽ ആയിരുന്നു പിന്നീടങ്ങോട്ട്. ഹോസ്പിറ്റലിലേക്കെന്നും പറഞ്ഞ് ഒരു ലോഡ്ജിലേക്കാണ് എന്നെ കൂട്ടിക്കൊണ്ടു പോയത്‌. തന്റെ പരിചയക്കാരനാണെന്നും വരുന്ന വഴിക്ക് ഒരപകടം സംഭവിച്ചതിനാലാണ് ഷോൾഡറിൽ നിന്നും ചോര വരുന്നതെന്നും അയാൾ ഹോട്ടൽ ജീവനക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. അവരുടെ സഹായത്തോടെ എന്നെ ഒരു റൂമിലേക്ക് മാറ്റി. ഹോട്ടൽ ജീവനക്കാർ പുറത്തുപോയ ശേഷം അയാൾ എന്നെ കട്ടിലിലേക്ക് തള്ളിയിട്ടു. വീണതിന്റെ ശക്തിയിൽ എനിക്ക് എന്റെ കണ്ണട നഷ്ടമായി. കാഴ്ച്ചക്ക് പ്രശ്നമുള്ളതിനാൽ കണ്ണടയില്ലാതെ ഒന്നും വ്യക്തമായതുമില്ല.

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

പിന്നീട് എന്റെ ശരീരത്തിലും മുഖത്തും അയാൾ സ്പർശിച്ചത് എനിക്ക് അറിയാൻ കഴിഞ്ഞിരുന്നു. അയാൾ സ്വയംഭോഗം ചെയ്തതും എനിക്ക് മനസിലാക്കാൻ സാധിച്ചു. പകുതി ബോധം മാത്രം ശേഷിച്ചതിനാൽ കൂടുതലൊന്നും അറിയാനും സാധിച്ചിരുന്നില്ല. പിന്നീട് എന്റെ മൊബൈൽ നമ്പർ അയാൾ മനസിലാക്കുകയും അയാളുടെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്യുകയും ചെയ്തു.

കുറെ സമായത്തിനുശേഷം എന്റെ ട്രാൻസ്‌ജെൻഡർ ആയ സുഹൃത്ത് കാജൽ വിളിച്ചപ്പോൾ മാത്രമാണ് സംഭവം പുറത്തുപറയാൻ എനിക്ക് സാധിച്ചത്. അപ്പോഴേക്കും അയാൾ സ്ഥലം വിട്ടിരുന്നു. കാജലും ജ്യോതിയും എന്റെ സുഹൃത്തുക്കളാണ്. അവരുടെ അടുത്ത് നിന്നും മടങ്ങുമ്പോഴായിരുന്നു ഈയൊരു സംഭവം നടന്നത്.

ഇനിയും ഗൗരിമാരുണ്ടാകും, അവര്‍ ഞങ്ങളെയും കൊല്ലും; ഈ ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തോട് പറയുകയാണ്‌

പീഡനത്തേക്കാളേറെ എന്റെ മനസ്സിനെ മുറിവേല്പിച്ചത് തുടർന്ന് നടന്ന സംഭവങ്ങളായിരുന്നു.
കാജലിന്റെയും ജ്യോതിയുടെയും നിർദേശപ്രകാരം പുലർച്ചെ അഞ്ചു മണിയോടെ ഞാൻ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ചെന്നു. പരാതിക്കാരനായ എനിക്ക് പൊലീസുകാർ യാതൊരുവിധ പരിഗണനയും തന്നില്ല എന്നുമാത്രമല്ല, ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളുടെ കൂടെ കറങ്ങി നടന്നാൽ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും എന്ന് പറയുകയും ചെയ്തു. എന്നെ പല രീതിയിലും അവർ വിമർശിച്ചു. എന്റെ ‘സമ്മത പ്രകാരം നടന്ന ഒരു റേപ്പ്’ ആണെന്ന് വരുത്തി തീർക്കാനും അവർ ശ്രമിച്ചു.

ഒരു പരാതിക്കാരനോട്, പ്രത്യേകിച്ച് പീഡനശ്രമത്തിന് ഇരയാകേണ്ടിവന്ന ഒരു വ്യക്തിക്ക് ലഭിക്കേണ്ട പരിഗണനകൾ ഒന്നും എനിക്ക് ലഭിച്ചിരുന്നില്ല എന്നുമാത്രമല്ല, വനിതാ പൊലീസുകാർ അടക്കമുള്ള ഉദ്യോഗസ്ഥർ എന്റെ സ്വഭാവശുദ്ധിയെയും കൂട്ടുകെട്ടിനെയും അവഹേളിക്കുന്ന തരത്തിൽ പെരുമാറുകയുമാണുണ്ടായത്.

ട്രാന്‍സ്ജന്‍ഡറുകള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിടത്ത് ആക്രമണം; ഒന്ന് കേരള പോലീസ്, മറ്റൊന്ന് സദാചാര പോലീസ്

സ്റ്റേഷൻ എസ്.ഐ കേസെടുക്കാൻ തരമില്ല എന്നാണ് എന്നോട് പറഞ്ഞത്‌. പിന്നീട്, ചില സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിന്റെ ഭാഗമായി കേസ് കസബ സ്റ്റേഷനിലേക്ക് മാറ്റുകയും സി.ഐ പ്രമോദ് പരാതി സ്വീകരിക്കുകയും ചെയ്തു. അങ്ങേയറ്റം നാണക്കേടുണ്ടാക്കുന്ന രീതിയിലുള്ള പ്രതികരണമാണ് എല്ലാ പൊലീസുകരിൽ നിന്നും ഉണ്ടായത്. ഒരു ട്രാൻസ്ജെന്‍ഡറിന്റെ കൂടെ നടന്നു എന്നതുകൊണ്ട് പീഡനത്തിനിരയായി എന്നു പറയുന്ന എന്നെ ഇത്രയും അപമാനിക്കുന്നുവെങ്കിൽ, ഒരു ട്രാൻസ്‌ജെന്‍ഡർ ആയ വ്യക്തിക്ക് ഇത്തരമൊരു സാഹചര്യം വന്നാൽ ഏത് വിധത്തിലൊക്കെയായിരിക്കും പ്രതികരണങ്ങൾ ഉണ്ടാവുക? ഏത് കണ്ണിലൂടെയാകും സമൂഹം അത് നോക്കിക്കാണുക?

സംഭവം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും പൊലീസുകാർ പ്രതിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. എന്നെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യക്തി തന്ന നമ്പർ വെച്ച്, വാട്‌സ്ആപ്പ് പോലെയുള്ള മാധ്യമങ്ങളിൽ അയാൾ ഇപ്പോഴും ആക്റ്റീവ് ആണെന്ന് കാണാൻ കഴിഞ്ഞു. ആ നമ്പർ പോലീസുകാർക്ക് നല്‍കിയതുമാണ്. പ്രതി സ്റ്റേഷൻ പരിധിയിൽ നിന്നും ഒരുപാടകലെയല്ല എന്നും മനസിലാക്കാൻ സാധിച്ചു. ഇത്രയൊക്കെ വിവരങ്ങൾ കയ്യിൽ ഉണ്ടായിട്ടും പൊലീസുകാർ നടപടിയെടുക്കാൻ മുതിരുന്നില്ല. കേസിനെക്കുറിച്ച് സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ച സാമൂഹ്യ പ്രവർത്തകർക്ക് മുഴുവൻ അവർ നൽകിയ മറുപടി അത്തരമൊരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നാണ്.

സദാചാര മലയാളിയോടുതന്നെ; ചൂരലിനടിക്കേണ്ട ‘മറ്റേ പരിപാടി’ക്കാരല്ല ട്രാന്‍സ്ജെന്‍ഡേര്‍സ്

മുൻപും പീഡനശ്രമങ്ങൾ എന്റെ നേർക്കുണ്ടായിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക്, ഇത്ര ഭയാനകമായ രീതിയിൽ നേരിടേണ്ടി വന്ന ഒരനുഭവം ഇതാദ്യമായാണ്. ഞാൻ വല്ലാതെ പേടിച്ചു പോയിരുന്നു. പീഡനത്തിൽ നിന്നും രക്ഷപെട്ട, മാനസികമായും ശാരീരികമായും തളർന്നു നിൽക്കുന്ന ഒരു വ്യക്തിക്ക് അർഹിക്കുന്ന പരിഗണനകൾ നൽകാത്ത പൊലീസ് എന്ന വിഭാഗത്തെയാണ് ഏറെ സംശയിക്കേണ്ടത്. മതിയായ തെളിവുകൾ കൈവശമുണ്ടായിട്ടും നടപടികൾ സ്വീകരിക്കാത്ത പക്ഷം ഉന്നതാധികാരികൾക്ക് പരാതി നൽകാനാണ് തീരുമാനം.

തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ചൂരല്‍ പ്രയോഗം; ചികിത്സ നിഷേധിച്ച് ജില്ലാ ആശുപത്രി ഡോക്ടറും

പ്രബുദ്ധ മലയാളിയോടുതന്നെ; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ‘മറ്റേ പരിപാടി’ക്കാരോ തല്ലുകൊള്ളേണ്ടവരോ അല്ല

എന്നാണ് ഈ ജനാധിപത്യ രാജ്യത്ത് ഞങ്ങള്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ സാധിക്കുക? ശീതള്‍ ശ്യാം സംസാരിക്കുന്നു

കണ്ണട വേണം, മുരുകന്‍ കാട്ടാക്കടയ്ക്ക് മാത്രമല്ല; ബ്രിട്ടാസിനും ശ്രീകണ്ഠന്‍ നായര്‍ക്കുമെല്ലാം

ഗൗരി: കേരളത്തില്‍ കൊല്ലപ്പെട്ട ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; അന്വേഷിക്കാന്‍ പൊലീസിനും താത്പര്യമില്ല, ഇടപെടാന്‍ സമൂഹത്തിനും

ആള്‍ക്കൂട്ട നീതി നടപ്പാക്കലാണോ (കേരള) പോലീസിന്റെ പണി?

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍