UPDATES

ട്രെന്‍ഡിങ്ങ്

പട്ടാളഭരണവാദികള്‍ അപമാനിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ

ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല. ഒരിടത്തെ ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേറെ ജില്ലകളിൽ നിന്ന് ആളുകൾ വള്ളങ്ങളുമായി വരിക!

ഏഷ്യാനെറ്റിൽ ഇന്നലെ കുടുങ്ങി കിടക്കുന്ന വീട്ടിൽ നിന്നും രക്ഷപ്പെട്ട നടൻ സലിം കുമാറുമായി റിപ്പോട്ടർ നടത്തിയ സംഭാഷണം ശ്രദ്ധിക്കുക:

റിപ്പോട്ടർ : നിങ്ങൾ കുടുങ്ങി കിടക്കുകയായിരുന്നു അല്ലേ.

സലിം കുമാർ : ഞാനും വീട്ടുകാരും, നാട്ടുകാരായ 45 പേരും എന്റെ വിടിന്റെ ടെറസിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഫിഷറീസിന്റെ വകുപ്പാണ് ഞങ്ങളെ രക്ഷിച്ചത്. അവരോട് നന്ദിയുണ്ട്.

റിപ്പോട്ടർ : അപ്പോ നേവിയൊന്നും വന്നില്ലേ.

സലിം കുമാർ : ഏയ്. നേവിയൊന്നും വന്നിട്ട് ഒരു കാര്യവുമില്ല. ഷിഷറീസ് വകുപ്പിനും മൽസ്യതൊഴിലാളികൾക്കും ഒക്കയെ വല്ലതും ചെയ്യാനാവൂ.

ദുരന്തനിവാരണത്തിന്റെ മൊത്തം വ്യാപാരികൾ പട്ടാളം ആണെന്ന് ധരിക്കുന്നവർക്ക് റൂബിൻ ഡിക്രൂസിന്റെ കുറിപ്പ്.

പട്ടാളഭരണവാദികൾ കേരളത്തിലെ രക്ഷാപ്രവർത്തിലേർപ്പെട്ടവരെ അപമാനിക്കുകയാണ്.

സങ്കല്പിക്കാൻ പോലുമാവാത്ത പ്രളയമായിരുന്നു. ചരിത്രത്തിലില്ലാത്ത മഴ കോരിച്ചൊരിഞ്ഞു. പെരിയാറും പമ്പയും കിലോമീറ്ററുകൾ വീതിയിൽ പരന്നൊഴുകി. കേരളം ഒറ്റക്കെട്ടായി നിന്നാണ് ഈ പ്രകൃതി ദുരന്തത്തെ നേരിട്ടത്. ഒറ്റപ്പെട്ട അപശബ്ദങ്ങളൊഴിച്ചാൽ. നാട്ടുകാരും സർക്കാർ ഉദ്യോഗസ്ഥരും പട്ടാളവും ഒക്കെ ഒരുമിച്ചു നിന്നു.

പക്ഷേ, ഈ രക്ഷാപ്രവർത്തനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കടൽ മത്സ്യത്തൊഴിലാളികളുടെ സന്നദ്ധസേവനമാണ്. അവരുടെ നാട്ടിൽ മുന്നിൽ കണ്ട ഒരു ദുരന്തത്തിലല്ല അവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ആരും ആവശ്യപ്പെട്ടിട്ടല്ല ഇവർ വന്നത്. വള്ളവുമായി അങ്ങോട്ടുപോകാം എന്നു കുറച്ചു പേർക്കു തോന്നിയ ആശയം പടർന്നു പിടിക്കുകയായിരുന്നു. സ്വന്തം ജീവനും ജീവനോപാധിയും ആണവർ റിസ്ക് ചെയ്തത്. ഭക്ഷണമോ താമസമോ സൌകര്യങ്ങളോ സംബന്ധിച്ച് ഒരു ഉറപ്പുമില്ലായിരുന്നു. അതിദുഷ്കരമായ ജോലിയും. ലക്ഷത്തിലേറെ ആളുകളെയാണ് ഈ മീൻപിടുത്തക്കാർ കരയിലെത്തിച്ചത്. വെള്ളത്തിൽ വീണവരെ ചാടി രക്ഷിക്കുക എന്നത് മീൻപിടുത്തക്കാർക്ക് ഒരു ഇൻസ്റ്റിങ്ക്ട് ആണ്. മനുഷ്യരെ രക്ഷിക്കുന്നതിലെ ത്രില്ലാണ് ഇവർക്കുള്ള പ്രതിഫലം. ചെങ്ങന്നൂർ നിന്നും പന്തള്തതു നിന്നും വിളിച്ച മത്സ്യത്തൊഴിലാളികളുടെ പരാതി ഭക്ഷണമില്ലായ്മയോ താമസസൌകര്യമില്ലായ്മയോ ആയിരുന്നില്ല. രക്ഷാപ്രവർത്തനം താമസിക്കുന്നതിലെ പരാതികളായിരുന്നു, മണ്ണെണ്ണ കിട്ടിയില്ല, പോകാനുള്ള മാർഗനിർദേശം കിട്ടുന്നില്ല എന്നാക്കെയായിരുന്നു ആവലാതി.

ഇങ്ങനെയൊരു രക്ഷാപ്രവർത്തനം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല. ഒരിടത്തെ ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ വേറെ ജില്ലകളിൽ നിന്ന് ആളുകൾ വള്ളങ്ങളുമായി വരിക!

ഈ സന്നദ്ധസേവകരെയാണ് പട്ടാളഭരണവാദികൾ അപമാനിക്കുന്നത്. ഇവർ ചെയ്ത സേവനത്തെയാണ് ഇകഴ്ത്തിക്കാണിക്കുന്നത്. ഇവർ ചെയ്തത് ശരിയായില്ല, പട്ടാളത്തെ അധികാരം ഏല്പിച്ചാലേ രക്ഷാപ്രവർത്തനം ആവൂ എന്നാണ് ഇവർ പറയുന്നത്.

ഇത്തരം സന്നദ്ധസേവകർ അപൂർവമാണെങ്കിലും പട്ടാളഭരണവാദികൾ എല്ലാ സമൂഹത്തിലും എന്നും ഉണ്ട്. അതുകൊണ്ട് ഗൌനിക്കേണ്ടതില്ല.

*ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കേരളം എന്നും ഈ മനുഷ്യരെ ഓര്‍ത്തിരിക്കണം, കടപ്പെട്ടിരിക്കണം

റൂബിന്‍ ഡിക്രൂസ്

റൂബിന്‍ ഡിക്രൂസ്

എഴുത്തുകാരന്‍, പ്രസാധകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍