UPDATES

ട്രെന്‍ഡിങ്ങ്

മതം ഉപേക്ഷിച്ച യുവതിയുടെ സഹോദരിയുടെ വിവാഹം മുടക്കി പള്ളി മഹല്‍ കമ്മിറ്റി

താന്‍ മതം ഉപേക്ഷിച്ചതിന് മതം അനുസരിച്ച് മാത്രം ജീവിക്കുന്ന തന്റെ മാതാപിതാക്കളും സഹോദരിയും എന്ത് ചെയ്യണമെന്നും ഏത് കിത്താബ് അനുസരിച്ചാണ് മഹല്ല് കമ്മിറ്റി വീട്ടുകാരെ ഊരുവിലക്കുന്നതെന്നുമാണ് ഷബ്‌നയുടെ ചോദ്യം

മതം ഉപേക്ഷിച്ച യുവതിയുടെ വീട്ടുകാരെ ബഹിഷ്‌കരിച്ചും സഹോദരിയുടെ വിവാഹം മുടക്കിയും പള്ളി മഹല്‍ കമ്മിറ്റിയുടെ പീഡനമെന്ന് പരാതി. നരിക്കുനി പള്ളി മഹല്‍ കമ്മിറ്റിക്കെതിരെയാണ് സ്വതന്ത്ര അവതാരകയായി പ്രവര്‍ത്തിക്കുന്ന ഷബ്‌ന മരിയത്തിന്റെ പരാതി.

ഡിഗ്രി പഠനത്തിന് ശേഷം വീട്ടുകാര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ നോക്കിയപ്പോള്‍ കേസ് കൊടുത്താണ് താന്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ഷബ്‌ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ നിശ്ചയിക്കുന്ന വിവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു അത്. പിന്നീട് ജീവിത പങ്കാളിയെ കണ്ടെത്തുകയും ഒരു കുട്ടിയുടെ മാതാവുമായെങ്കിലും മതവിശ്വാസത്തിലേക്ക് മടങ്ങി വരാന്‍ തയ്യാറായിരുന്നില്ല. ഇതാണ് പള്ളി മഹല്‍ കമ്മിറ്റിയെ ചൊടിപ്പിക്കുന്നത്. സഹോദരിയുടെ വിവാഹം തുടര്‍ച്ചയായി മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പള്ളിക്കമ്മിറ്റി അംഗങ്ങള്‍ ഷബ്‌നയുടെ മാതാപിതാക്കളോട് മൂത്തമകളുടെ നിക്കാബ് കഴിയാതെ ഇത് നടത്താന്‍ സമ്മതിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

കള്ളന്മാര്‍ക്കും റേപ്പിസ്റ്റുകള്‍ക്കും തീവ്രവാദികള്‍ക്കും നിലവില്‍ മൂന്ന് ഭാര്യമാരുള്ളവര്‍ക്കും എല്ലാം നിക്കാഹ് നടത്തിക്കൊടുക്കുന്ന കമ്മിറ്റിക്ക് ഇതിലെന്താണ് ഇത്ര വലിയ പ്രശ്‌നമെന്ന് ഷബ്‌ന ചോദിക്കുന്നു. താന്‍ മതം ഉപേക്ഷിച്ചതിന് മതം അനുസരിച്ച് മാത്രം ജീവിക്കുന്ന തന്റെ മാതാപിതാക്കളും സഹോദരിയും എന്ത് ചെയ്യണമെന്നും ഏത് കിത്താബ് അനുസരിച്ചാണ് മഹല്ല് കമ്മിറ്റി വീട്ടുകാരെ ഊരുവിലക്കുന്നതെന്നുമാണ് ഷബ്‌നയുടെ മറ്റൊരു ചോദ്യം.

വീടുമായി ബന്ധമൊന്നുമില്ലാത്ത താന്‍ മതാചാരപ്രകാരം നിക്കാഹ് കഴിക്കാത്തതും പള്ളിയലും പള്ളിക്കമ്മിറ്റിയിലും അംഗമല്ലാത്തതും കുട്ടിയെ മതപ്രകാരം വളര്‍ത്തതുമാണ് പള്ളിക്കമ്മിറ്റിയെ വിവാഹം മുടക്കുന്നതില്‍ എത്തിച്ചിരിക്കുന്നത്. താന്‍ പള്ളിയില്‍ നിക്കാഹ് ചെയ്തില്ലെങ്കില്‍ മകളെ മദ്രസയില്‍ ചേര്‍ത്തില്ലെങ്കില്‍ ഇനിയും ഇക്കാരണങ്ങളാല്‍ സഹോദരിയുടെ കല്യാണം മുടങ്ങിയാല്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പറയുന്നതെന്നും ഷബ്‌ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മുസ്ലിം സമുദായത്തിലെ ഇത്തരം വൃത്തികെട്ട സംവിധാനങ്ങളോട് പ്രതികരിക്കാന്‍ നമുക്ക് ഇനിയും സമയമായില്ലേയെന്ന് ശബ്‌ന അഴിമുഖത്തോട് ചോദിക്കുന്നു.

ഷബ്‌നയുടെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍